ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

ഇന്ത്യൻ വാഹന മേഖലയെ സംബന്ധിച്ചിടത്തോളം 2020 എന്നുപറയുന്നത് സുപ്രധാനമായ ഒരു കാലഘട്ടം തന്നെയായിരുന്നു. അടുത്തിടെ രാജ്യം ബിഎസ്-VI മലിനീരണ മാനദണ്ഡങ്ങളുമായി ഒരു പ്രധാന പരിവർത്തന കാലഘട്ടത്തിലൂടെ കടന്നുപോയതും ചരിത്രം.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

2000-ൽ ഭാരത് സ്റ്റേജ് എന്ന പേരിൽ ഒരു മലിനീകരണ ചട്ടം കേന്ദ്ര സർക്കാർ അവതരിപ്പിച്ചതോടെയാണ് ഇത്തരം മാറ്റങ്ങൾക്ക് വാഹന മേഖലയും കീഴ്പ്പെട്ടത്. യൂറോപ്യൻ മലിനീകരണ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇന്ത്യയിലും ഈ നിയമം നിലവിൽ വന്നത്.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

വാഹനങ്ങൾക്ക് മാത്രമല്ല, ഇന്ധനം ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങൾക്കും ഈ നിയമം ബാധകമാണ് എന്നത് ശ്രദ്ധേയമാണ്. കാലത്തിനും നമ്മുടെ പരിസ്ഥിതിക്കും അനിവാര്യവുമാണ് മലിനീകരണ നിരേധന ഭേദഗതികളും. അതിന്റെ ഭാഗമായി മലിനീകരണം നിയന്ത്രിക്കാനുള്ള ദീർഘനാളത്തെ പോരാട്ടത്തിന്റെ ഭാഗമായി സർക്കാരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ തീരുമാനിച്ചു.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

തൽഫലമായി ഭാരത് സ്റ്റേജ് (BS-lll) മലിനീകരണ മാനദണ്ഡങ്ങൾ 2010 ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വന്നു. പിന്നീട് പരിഷ്ക്കരിച്ച ഭാരത് സ്റ്റേജ് (BS-lV) 2017 ഏപ്രിൽ മുതലും നിർബന്ധമാക്കി. അവിടുന്ന 2016 ൽ രാജ്യം ബി‌എസ്-V മാനദണ്ഡങ്ങൾ പൂർണമായും ഒഴിവാക്കി 2020 ഓടെ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

പിന്നീടുള്ള തീയതിയിൽ പെട്രോളിയം നിർമാതാക്കൾ, വാഹന കമ്പനികൾ, മറ്റ് ഓട്ടോ അനുബന്ധ ദാതാക്കൾ എന്നിവർക്ക് എല്ലാ ഉൽ‌പ്പന്നങ്ങളും 2020 ഏപ്രിൽ ഒന്നിനകം ബി‌എസ്-VI ചട്ടത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള സമയപരിധിയും സർക്കാർ നൽകി.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിന് വളരെ മുമ്പുതന്നെ ബി‌എസ്-VI സമയപരിധി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി ബി‌എസ്-VI ഇന്ധനങ്ങൾ രാജ്യത്തുടനീളം ലഭ്യമാക്കണമെന്ന് പെട്രോളിയം കമ്പനികൾക്ക് സർക്കാർ നിർദേശം നൽകുകയും ചെയ്‌തു.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

തുടർന്ന് ചില കാർ നിർമാതാക്കൾ തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ സമയപരിധിക്ക് മുന്നോടിയായി തന്നെ‌ ബി‌എസ്-VI റെഡി ഫോമിലേക്ക് നേരത്തെ പരിഷ്ക്കരിച്ചു. ബി‌എസ്-IV ൽ നിന്ന് ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റത്തെ പല ഘടകങ്ങളും ബാധിച്ചതിനാൽ യഥാർഥ മാറ്റം സുഗമമായിരുന്നില്ല എന്നതാണ് യാഥാർഥ്യം.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

ഉത്‌പാദനം മുതൽ‌ അധിക ഘടകങ്ങൾ‌ ഉപയോഗിച്ച് ബ്രാൻ‌ഡുകൾ‌ക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ‌ പരിഷ്ക്കരിക്കാൻ ഒരു മാർ‌ഗം കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഇത് ഉത്പാദനച്ചെലവ് വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് തള്ളിവിടുകയും ചെയ്‌തു.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

ഇന്ത്യൻ വിപണിയിൽ വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വാഹന വ്യവസായത്തിൽ വരാനിരിക്കുന്ന മാറ്റം മനസിലാവുകയും ചെയ്തതോടെ എല്ലാ സെഗ്‌മെന്റുകളിലും വിൽപ്പന ഇടിഞ്ഞു. ഇത് രാജ്യത്തെ വ്യവസായത്തെ ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്തു.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

ഉത്പാദനത്തിലെ വെല്ലുവിളികളും മാന്ദ്യവും കമ്പനികൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കൊവിഡ്-19 മഹാമാരിയുടെ വ്യാപനവും അതിന്റെ ഫലമായുണ്ടായ രാജ്യവ്യാപകമായി ലോക്ക്ഡൗണും പ്രവചിക്കാൻ സാധ്യമായിരുന്നില്ല. തുടർന്ന് എല്ലാ പ്രവർത്തനങ്ങളും സ്തംഭിച്ചപ്പോൾ മേഖല കൂടുതൽ ദുരിതത്തിലായി.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

2020 ഏപ്രിലിൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിലായതോടെ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ ബിഎസ്-IV സ്റ്റോക്കുകൾ കെട്ടികിടന്നു. തൽഫലമായി (FADA) ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ബി‌എസ്-VI സമയപരിധിക്കുശേഷം ശേഷിക്കുന്ന ബി‌എസ്-IV വാഹനങ്ങളുടെ വിൽ‌പന സാധ്യമാക്കണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചു.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

ലോക്ക്ഡൗണിന് ശേഷം പത്ത് ദിവസത്തേക്ക് ബി‌എസ്-IV സ്റ്റോക്കുകൾ വിറ്റഴിക്കാൻ മാർച്ച് 27 ന് സുപ്രീംകോടതി അനുമതിയും നൽകി. വാഹന നിർമാതാക്കൾ ഡീലർമാരുടേയും അവരുടെ ശേഷിക്കുന്ന ബി‌എസ്-IV വാഹനങ്ങളുടേയും പ്രശ്‌നങ്ങൾ പരിഹരിച്ചപ്പോൾ, പുതിയ ബി‌എസ്-VI കംപ്ലയിന്റ് മോഡലും ഇന്ത്യൻ വിപണിയിൽ വാങ്ങുന്നതിന് ലഭ്യമാക്കേണ്ടതുണ്ട്.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

തക്കസമയത്ത് മിക്ക നിർമ്മാതാക്കളും വിപണിയിൽ തങ്ങളുടെ ചെറിയ ശേഷിയുള്ള ഡീസൽ എഞ്ചിൻ മോഡലുകൾ നിർത്തിവെച്ചു. ഇവ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കുന്നതിനുള്ള ഉയർന്ന ചെലവാണ് ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഫിയറ്റിൽ നിന്നുള്ള പ്രശസ്തമായ 1.3 ലിറ്റർ മൾട്ടിജെറ്റ് ഉൾപ്പെടെയുള്ള മിക്ക ഡീസൽ എഞ്ചിനുകളും ബ്രാൻഡുകൾ കൈവെടിഞ്ഞു.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

ഡീസൽ യൂണിറ്റുകൾ നീക്കം ചെയ്ത പ്രധാന കമ്പനികളിൽ ഒരാളായിരുന്നു മാരുതി സുസുക്കി. ബി‌എസ്-VI സമയപരിധിക്ക് ശേഷം കമ്പനി അതിന്റെ എല്ലാ മോഡലുകളിലുമുള്ള ഡീസൽ എഞ്ചിൻ ഓഫറുകൾ പൂർണമായും പിൻവലിച്ചു. മാരുതി നിലവിൽ രാജ്യത്ത് പെട്രോൾ, പെട്രോൾ-ഹൈബ്രിഡ്, പെട്രോൾ-സിഎൻജി ഓപ്ഷനുകൾ വാഗ്ദാനം ചെയ്താണ് മോഡലുകൾ പുറത്തിറക്കുന്നത്.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

മാത്രമല്ല, പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയ ശേഷം ഡീസൽ എഞ്ചിനുകളുടെ ആവശ്യം കുറയുമെന്ന് ഭൂരിപക്ഷവും പ്രവചിച്ചു. എല്ലാവരേയും ആശ്ചര്യപ്പെടുത്തുന്നതനുസരിച്ച് ഡീസൽ എഞ്ചിനുകളുടെ ആവശ്യം രാജ്യത്ത് ഇന്നുവരെ കുറഞ്ഞിട്ടില്ല എന്ന സത്യവും അവിടെ നിലനിൽക്കുന്നു.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

ഹ്യുണ്ടായി, കിയ, എം‌ജി, മഹീന്ദ്ര, ടാറ്റ മോട്ടോർസ് എന്നീ കമ്പനികൾ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നത് തുടരുകയാണ്. ബി‌എസ്-VI കാലഘട്ടത്തിൽ ക്രെറ്റ, സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി മോഡലുകളിൽ ഡീസൽ എഞ്ചിനുകൾക്ക് ശക്തമായ ഡിമാന്റാണുള്ളത്.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

മിക്ക നിർമ്മാതാക്കളും ബി‌എസ്-VI മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ചില ബ്രാൻഡുകൾ ഇന്നും തങ്ങളുടെ പുതുക്കിയ മോഡലുകൾ വിപണിയിൽ എത്തിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. അതിൽ ഉദാഹരണമായിട്ട് എടുത്തു പറയാൻ സാധിക്കുന്ന നിർമാതാക്കളാണ് ഇസൂസു,.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

ബി‌എസ്-VI ൽ നിന്ന് ബി‌എസ്-VI ലേക്ക് പരിവർത്തനം എഞ്ചിൻ ഓഫറുകളുടെ കാര്യത്തിൽ മറ്റൊരു വലിയ മാറ്റവും വരുത്തി. ഡീസൽ യൂണിറ്റിന്റെ നഷ്ടം നികത്തുന്നതിന് ബ്രാൻഡുകൾ ഒരു ടർബോ-പെട്രോൾ യൂണിറ്റ് മോഡലുകളിൽ എത്തിച്ചു. ഇത് ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയും നേടി. ഇന്ന് ടർബോ കാറുകളിലേക്ക് മാത്രമായി മാറുന്നവരും നമുക്കിടയിലുണ്ട്.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

ഇനി ഇരുചക്രവാഹന വിഭാഗത്തിലേക്ക് നോക്കിയാലോ ഫോർ-വീൽ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ സമാധാനപരമായിരുന്നു. ഇരുചക്ര വാഹനങ്ങളുടെ എക്‌സ്‌ഹോസ്റ്റിൽ നിന്ന് പുറന്തള്ളുന്ന മലിനീകരണം കുറയ്ക്കുന്നതിന് സഹായിക്കുന്നതിന് പ്രീ-കാറ്റലിറ്റിക് കൺവെർട്ടറുകൾ ചേർക്കുന്നതിനാണ് മിക്ക കമ്പനികളും ശ്രമിച്ചത്.

ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

മറ്റ് ബ്രാൻഡുകൾ അതിന്റെ ഉൽപ്പന്നങ്ങൾ പൂർണമായും നവീകരിക്കാനും പുതിയ മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും വിപണിയിൽ അവതരിപ്പിക്കാനും അവസരം പ്രയോജനപ്പെടുത്തി.

Most Read Articles

Malayalam
English summary
Biggest Implementation Of The Automotive Rule In 2020 The Transition From BS4 To BS6. Read in Malayalam
Story first published: Tuesday, December 8, 2020, 14:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X