ഹസ്ഖി ഇരട്ടകൾക്കും വില വർധനവ്, പുതുക്കിയ വില 1.84 ലക്ഷം
ബജാജുമായുള്ള സഹകരണത്തോടെ സ്വീഡിഷ് ഇരുചക്ര വാഹന നിർമാതാക്കളായ ഹസ്‌ഖ്‌വർണ ഈ വർഷം തങ്ങളുടെ സാന്നിധ്യം ഇന്ത്യയിൽ അവതരിപ്പിച്ചു. രാജ്യത്ത് അടുത്തിടെ ശ്രദ്ധയാകർഷിച്ച ക്വാർട്ടർ ലിറ്റർ ശ്രേണിയിലേക്ക് രണ്ട് 250 സിസി മോഡലുകളെ അവതരിപ്പിച്ചു കൊണ്ടാണ് ബ്രാൻഡ് എത്തിയത്.

അവതരണത്തോടെ സ്വാർട്ട്പിലൻ 250, വിറ്റ്‌പിലൻ 250 എന്നിവയ്ക്ക് വിപണിയിൽ വേഗം ശ്രദ്ധപിടിച്ചുപറ്റാനും സാധിച്ചു. രണ്ട് ബൈക്കുകളെയും 1.80 ലക്ഷം രൂപയുടെ ആമുഖ വിലക്കാണ് ഹസ്‌ഖ്‌വർണ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോൾ രണ്ട് ബൈക്കുകളുടെയും വില കമ്പനി വർധിപ്പിച്ചിരിക്കുകയാണ്.

സ്വാർട്ട്പിലൻ 250, വിറ്റ്‌പിലൻ 250 മോഡലുകൾക്ക് ഇപ്പോൾ 4,736 രൂപയുടെ വർധനവാണ് ലഭിച്ചിരിക്കുന്നത്. വില വർധനവോടെ ഹസ്‌ഖ്‌വർണ ഇരട്ടകൾക്ക് 1,84,768 രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.
MOST READ: ടിവിഎസ് വിക്‌ടർ ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

സ്വാർട്ട്പിലൻ, വിറ്റ്പിലൻ എന്നിവ സമാനമായ സ്റ്റൈലിംഗ് സൂചകങ്ങളാണെങ്കിലും ഇവ രണ്ടും വ്യത്യസ്തമായ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു. സ്വാർട്ട്പിലൻ 250 ഒരു സ്‌ക്രാംബ്ലർ ശൈലി ഉൾക്കൊള്ളുമ്പോൾ വിറ്റ്പിലൻ 250 ഒരു കഫെ റേസറായാണ് ഒരുങ്ങിയിരിക്കുന്നത്. കെടിഎമ്മിന്റെ കീഴിലുള്ള സ്വീഡിഷ് ബ്രാൻഡാണ് ഹസ്‌ഖ്‌വർണ എന്നത് സുപരിചിതമാണ്.

അതിനാൽ തന്നെ കെടിഎം 250 ഡ്യൂക്കിന്റെവ അതേ ബിഎസ്-VI എഞ്ചിനാണ് ഹസ്‌ഖി ഇരട്ടകളിലും ഉപയോഗിച്ചിരിക്കുന്നത്. 248.8 സിസി സിംഗിൾ സിലിണ്ടർ 4-സ്ട്രോക്ക് ലിക്വിഡ്-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റ് 9,000 rpm-ൽ പരമാവധി 31 bhp കരുത്തും 7,500 rpm-ൽ 24 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.
MOST READ: ഒരു ലക്ഷം രൂപ വിലക്കിഴിവിൽ 2020 കവാസാക്കി W800 സ്ട്രീറ്റ് ക്രൂയിസർ

ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിക്കായ എഞ്ചിൻ സ്ലിപ്പർ ക്ലച്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്. മുൻവശത്ത് 43 mm അപ്സൈഡ് ഡൗൺ ഫോർക്ക് ഘടിപ്പിച്ച മോട്ടോർസൈക്കിളുകൾ പിന്നിൽ പ്രീ-ലോഡ് അഡ്ജസ്റ്റബിൾ WP മോണോഷോക്ക് സസ്‌പെൻഷനുമായി ജോടിയാക്കിയിരിക്കുന്നു.

300 mm ഡിസ്ക് അപ്പ് ഫ്രണ്ട് 230 mm റിയർ ഡിസ്ക് ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയ്ക്കൊപ്പം ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. സ്വീഡിഷ് ബൈക്കുകൾ 145 mm ഗ്രൗണ്ട് ക്ലിയറൻസാണ് വാഗ്‌ദാനം ചെയ്യുന്നത്.
MOST READ: ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

കൂടാതെ സ്റ്റൈലിഷ് ലുക്കിംഗ് 17 ഇഞ്ച് അലോയ് വീലുകൾ നേടുകയും ചെയ്യുന്നു. വിറ്റ്‌പിലൻ 153 കിലോഗ്രാം ഭാരത്തിൽ ഒരുങ്ങിയപ്പോൾ സ്വാർട്ട്‌പിലൻ 154 കിലോഗ്രാം ഭാരമാണുള്ളത്.

സ്വീഡിഷ് ഇരട്ടകളെ കെടിഎമ്മിന്റെ നവീകരിച്ച ഷോറൂമുകളിലൂടെയാണ് വിൽപ്പന നടത്തിവരുന്നത്. കെടിഎം ഡ്യൂക്ക് 250, ടിവിഎസ് അപ്പാച്ചെ RR310, ബജാജ് ഡൊമിനാർ 250 എന്നിവയ്ക്കെതിരെയാണ് മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്.


Click it and Unblock the Notifications








