വിപണിയിൽ കിതച്ച് ജാവ, ജൂലൈയിൽ നിരത്തിലെത്തിച്ചത് വെറും 569 യൂണിറ്റുകൾ

ക്ലാസിക് ലെജന്റ്സ് 2018-ൽ പുതിയ ജാവ മോട്ടോർസൈക്കിൾസ് ശ്രേണി പുറത്തിറക്കിയപ്പോൾ, ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയെടുത്തത്. മഹീന്ദ്രയുടെ കുടക്കീഴിലുള്ള സ്ഥാപനം രാജ്യത്തെ മീഡിയം ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ റോയൽ എൻഫീൽഡിനെ വെല്ലുവിളിച്ചോണ്ടാണ് എത്തിയത്.

വിപണിയിൽ കിതച്ച് ജാവ, ജൂലൈയിൽ നിരത്തിലെത്തിച്ചത് വെറും 569 യൂണിറ്റുകൾ

ക്ലാസിക് ലെജന്റുകൾ ശ്രദ്ധേയമായ ബുക്കിംഗുകൾ നമ്പറുകളോടെ തുടക്കം ഗംഭീരമാക്കിയെങ്കിലും ഡെലിവറിയിലെ വലിയ കാലതാമസം ഗണ്യമായ ഉപഭോക്താക്കളെ ബ്രാൻഡിൽ നിന്നും അകറ്റി. മാത്രമല്ല, പ്രായോഗികമായി പുതിയ ജാവ മോട്ടോർസൈക്കിളുകളിലെ ഗുണനിലവാര പ്രശ്നങ്ങളെക്കുറിച്ച് നിരവധി ആളുകൾ പരാതിപ്പെടുകയും ചെയ്‌തു.

വിപണിയിൽ കിതച്ച് ജാവ, ജൂലൈയിൽ നിരത്തിലെത്തിച്ചത് വെറും 569 യൂണിറ്റുകൾ

മാസങ്ങൾ കടന്നുപോയപ്പോഴും ഡിമാൻഡും ഗുണനിലവാര പ്രതീക്ഷകളും നിറവേറ്റാൻ കമ്പനിക്ക് സാധിക്കാതെ വന്നു എന്നതാണ് യാഥാർഥ്യം. തുടർന്ന് റെട്രോ-ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കൾ തങ്ങളുടെ പ്രതിമാസ വിൽപ്പന കണക്കുകൾ പുറത്തുവിടാതെ ശ്രദ്ധിക്കുകയും ചെയ്‌തു.

MOST READ: എൻടോർഖ് യെല്ലോ റേസ് എഡിഷൻ വിപണിയിൽ; വില 74,365 രൂപ

വിപണിയിൽ കിതച്ച് ജാവ, ജൂലൈയിൽ നിരത്തിലെത്തിച്ചത് വെറും 569 യൂണിറ്റുകൾ

എന്നാൽ ഇപ്പോൾ 2020 ജൂലൈ മാസത്തിലെ ക്ലാസിക് ലെജന്റ്സ് ഉൾപ്പെടെയുള്ള ഇരുചക്ര വാഹന ബ്രാൻഡുകളുടെ വിൽപ്പന കണക്കുകൾ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (FADA) പുറത്തുവിട്ടിരിക്കുകയാണ്. രേഖകൾ പ്രകാരം ജാവ മോട്ടോർസൈക്കിളുകളുടെ 569 യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ മാസം നിരത്തിൽ എത്തിയത്.

വിപണിയിൽ കിതച്ച് ജാവ, ജൂലൈയിൽ നിരത്തിലെത്തിച്ചത് വെറും 569 യൂണിറ്റുകൾ

ഇത് ജാവയുടെ ഇരുചക്ര വാഹന വിപണി വിഹിതം 0.07 ശതമാനം മാത്രമാണെന്ന് തെളിയിക്കുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 991 യൂണിറ്റ് വിപണി വിഹിതത്തിൽ വിൽക്കാൻ ജാവയ്ക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

MOST READ: TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

വിപണിയിൽ കിതച്ച് ജാവ, ജൂലൈയിൽ നിരത്തിലെത്തിച്ചത് വെറും 569 യൂണിറ്റുകൾ

എന്നാൽ ജാവയുടെ പ്രാഥമിക എതിരാളിയായ റോയൽ‌ എൻ‌ഫീൽ‌ഡിന് 3.92 ശതമാനും വിപണി വിഹിതത്തിൽ‌ 34,313 യൂണിറ്റ് വിൽ‌പനയാണ് രേഖപ്പെടുത്തിയത്. അത് ക്ലാസ് ലെജന്റുകളുടെ എണ്ണത്തേക്കാൾ 60 മടങ്ങ് കൂടുതലാണ്.

വിപണിയിൽ കിതച്ച് ജാവ, ജൂലൈയിൽ നിരത്തിലെത്തിച്ചത് വെറും 569 യൂണിറ്റുകൾ

എൻഫീൽഡിന്റെ വിൽ‌പനയിൽ ഗണ്യമായ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും നിലവിലെ വ്യവസായത്തിന്റെ സാഹചര്യം കണക്കിലെടുക്കുമ്പോൾ അത്ര മേശമല്ല എന്നതാണ് യാഥാർഥ്യം.

MOST READ: ടുവോനോ ശ്രേണിയിലേക്ക് 660 മോഡലിനെ അവതരിപ്പിക്കാൻ അപ്രീലിയ; പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

വിപണിയിൽ കിതച്ച് ജാവ, ജൂലൈയിൽ നിരത്തിലെത്തിച്ചത് വെറും 569 യൂണിറ്റുകൾ

ക്ലാസിക് ലെജന്റ്സ് അടുത്തിടെ ജാവ, ജാവ 42 മോഡലുകളുടെ ബിഎസ്-VI പതിപ്പുകളുടെ ഡെലിവറി ആരംഭിച്ചിരുന്നു. പരിഷ്ക്കരിച്ച എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും അധിക കാറ്റലറ്റിക് കൺവെർട്ടറിന്റെയും സാന്നിധ്യം മാത്രമാണ് 2020 നവീകരണത്തിൽ ജാവ മോട്ടോർസൈക്കിളുകൾക്ക് ലഭിച്ചിരിക്കുന്നത്.

വിപണിയിൽ കിതച്ച് ജാവ, ജൂലൈയിൽ നിരത്തിലെത്തിച്ചത് വെറും 569 യൂണിറ്റുകൾ

ഏറെക്കാലമായി കാത്തിരുന്ന പേറാക്ക് ലിമിറ്റഡ് എഡിഷൻ ബോബറിന്റെ ഡെലിവറികളും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. ക്ലാസിക് ലെജന്റ്സ് ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിനെയും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. യെസ്ഡി എന്ന് പേരിട്ടിരിക്കുന്ന ഇവി പഴമയുടെ പ്രതാപത്തിലൂടെ വിപണി പിടിക്കാനാണ് ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Jawa Motorcycles July 2020 Sales Figures Revealed. Read in Malayalam
Story first published: Monday, August 10, 2020, 20:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X