TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

സ്പോര്‍ട്‌സ് ബൈക്കായ TNT 600i -യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി. വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലെങ്കിലും 6.69 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.

TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ് ഈ മോഡല്‍. TNT300 -ന് സമാനമായ നേര്‍ത്ത ഹെഡ്‌ലാമ്പാണ് ഇതിലുള്ളത്. കൂടാതെ, ഫിലിപ്പീന്‍സ്-സ്‌പെക്ക് മോഡലിന് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഘടിപ്പിച്ചിരിക്കുന്നു.

TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഇന്ത്യ-സ്‌പെക്ക് മോഡലിലെ സെമി ഡിജിറ്റല്‍ യൂണിറ്റാണ് ലഭിക്കുന്നത്. എന്നിരുന്നാലും, മോട്ടോര്‍സൈക്കിളിന്റെ ബാക്കി ഭാഗങ്ങള്‍ സമാനമായി തുടരുന്നു. 600 സിസി, ഇന്‍ലൈന്‍-ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഇത് 85.7 bhp കരുത്തും 54.6 Nm torque ഉം സൃഷ്ടിക്കും. എഞ്ചിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. സസ്പെന്‍ഷനും ബ്രേക്കിംഗ് ഹാര്‍ഡ്വെയറും ഇന്ത്യന്‍ ഫോര്‍-സ്‌പെക്ക് മോഡലിന് സമാനമാണ്.

TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഇന്ത്യയില്‍ ഇപ്പോള്‍ ബെനല്ലിക്ക് ബിഎസ് VI, TNT600i ഇല്ലെങ്കിലും കമ്പനി ഉടന്‍ തന്നെ മോട്ടോര്‍ സൈക്കിള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, ഫിലിപ്പീന്‍സ് മോഡലിന്റെ അതേ ഹെഡ്‌ലാമ്പ് സജ്ജീകരണം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

MOST READ: ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

അടുത്തിടെ പുതിയ ബൈക്കിന്റെ പേറ്റന്റ് ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരുന്നു. നിലവിലുള്ള മോഡലില്‍ നിന്നും തികച്ചും വ്യത്യസ്തവും ആധുനികവുമാണെന്ന സൂചനയാണ് ചിത്രങ്ങള്‍ നല്‍കുന്നത്.

TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

നിലവിലെ മോഡലിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ പുതുക്കിയ മുന്‍വശവും 3-ലൈറ്റ് സജ്ജീകരണം ഉള്‍ക്കൊള്ളുന്ന പുതിയ ഹെഡ്‌ലാമ്പും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുന്നു. വശങ്ങളിലുള്ള രണ്ട് പ്രൊജക്ടര്‍ ലൈറ്റുകള്‍ ഹൈ-ലോ ബീമുകള്‍ക്കായി നല്‍കിയിരിക്കുന്നതാകാം.

MOST READ: നാലുമാസത്തിനിടെ ഇന്ത്യയില്‍ 17 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ച് റെനോ

TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

പുതിയ ഹെഡ്‌ലാമ്പ് സജ്ജീകരണത്തിന് നല്‍കിയിരിക്കുന്ന ആക്രമണാത്മക രൂപകല്‍പ്പന ബൈക്കിന് ഒരു സ്‌പോര്‍ട്ടിയര്‍ ലുക്കാണ് സമ്മാനിക്കുന്നത്. ഇത് വശങ്ങളില്‍ നിന്ന് പോലും മോട്ടോര്‍സൈക്കിളിന്റെ വിഷ്വല്‍ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.

TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബെനലി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്യുവല്‍ ടാങ്കിന്റെ ഡിസൈനിലും കമ്പനി മാറ്റംവരുത്തിയിട്ടുണ്ട്. ഇപ്പോള്‍ വളരെയധികം സ്‌പോര്‍ട്ടിയറും ഷാര്‍പ്പുമായി കാണപ്പെടുന്നു.

MOST READ: ബെന്റേഗ സ്പീഡിന്റെ ടീസർ പുറത്തിറക്കി ബെന്റ്ലി

TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

പുതിയ TNT 600i-യുടെ ടെയില്‍ വിഭാഗവും പരിഷ്‌ക്കരണത്തിന് വിധേയമായിട്ടുണ്ട്. കൂടുതല്‍ ചെറുതാക്കിയ പിന്‍വശത്ത് ഒരു കൗള്‍ ഇടിപിടിക്കുന്നു. അതോടൊപ്പം ഒരു സിംഗിള്‍ പീസ് സീറ്റുമാണ് ബൈക്കില്‍ ലഭ്യമാകുന്നത്. പുതിയ TNT 600i മോഡലില്‍ പുതിയ എക്സ്ഹോസ്റ്റ് സംവിധാനമുണ്ട്.

TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

MY2020 മോഡലില്‍ നിന്ന് വ്യത്യസ്തമായി പില്യണ്‍ സീറ്റിനടിയില്‍ ഡ്യുവല്‍ എക്സ്ഹോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു. ഈ പുതിയ എക്സ്ഹോസ്റ്റ് സജ്ജീകരണത്തിലൂടെ TNT 600i മികച്ച എക്സ്ഹോസ്റ്റ് നോട്ട് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TNT 600i-യെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

പിന്നില്‍ നിന്ന് മോട്ടര്‍സൈക്കിളിനെ സ്പോര്‍ട്ടിയര്‍ ആക്കുന്നതിന് ബെനലി ഒരു പുതിയ റിയര്‍ ടയര്‍ ഹഗ്ഗര്‍ ഘടിപ്പിച്ചിരിക്കുന്നു. ഇതില്‍ നമ്പര്‍ പ്ലേറ്റ് ഹോള്‍ഡറും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഘടിപ്പിച്ചിരിക്കുന്നു. അതേസമയം എഞ്ചിന്‍ കണക്കുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Planning TNT600i To Be Launch In The Philippines. Read in Malayalam.
Story first published: Monday, August 10, 2020, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X