ജാവ പെറാക്കിനായി ആവശ്യക്കാര്‍ ഇരച്ചുകയറി; പണികൊടുത്ത് വെബ്സൈറ്റ്

ജാവ പെറാക്കിനായുള്ള ബുക്കിങ് ഇന്നലെ മുതല്‍ കമ്പനി ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റുവഴിയും അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും വൈകുന്നേരം ആറു മണി മുതല്‍ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാമെന്നാണ് കമ്പനി അറിച്ചത്.

ജാവ പെറാക്കിനായി ആവശ്യക്കാര്‍ ഇരച്ചുകയറി; പണികൊടുത്ത് വെബ്സൈറ്റ്

ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ വെബ്സൈറ്റ് കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. പെറാക്കിനായി ആവശ്യക്കാര്‍ വെബ്സൈറ്റിലേക്ക് ഇരച്ചുകയറിയതുകൊണ്ട് സൈറ്റ് പണിമുടക്കിയതെന്ന് അധികം വൈകാതെ തിരിച്ചുവരുമെന്നും കമ്പനി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

ജാവ പെറാക്കിനായി ആവശ്യക്കാര്‍ ഇരച്ചുകയറി; പണികൊടുത്ത് വെബ്സൈറ്റ്

വെബ്സൈറ്റ് തുടക്കത്തില്‍ പണിമുടക്കിയെങ്കിലും നിലവില്‍ പ്രവര്‍ത്തന സജ്ജമാണെന്നും കമ്പനി അറിയിച്ചു. 2019 നവംബര്‍ മാസത്തിലാണ് പെറാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 10,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്.

ജാവ പെറാക്കിനായി ആവശ്യക്കാര്‍ ഇരച്ചുകയറി; പണികൊടുത്ത് വെബ്സൈറ്റ്

ബുക്ക് ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ 2 മുതല്‍ വാഹനം കൈമാറി തുടങ്ങും. രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജാവ ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തിയത്. ജാവ, ജാവ 42 എന്നീ മോഡലുകളെ കമ്പനി കഴിഞ്ഞ വര്‍ഷം തന്നെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ജാവ പെറാക്കിനായി ആവശ്യക്കാര്‍ ഇരച്ചുകയറി; പണികൊടുത്ത് വെബ്സൈറ്റ്

എന്നാല്‍ അന്ന് അവതരിപ്പിച്ചെങ്കിലും ഏകദേശം ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് പെറാക്കിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. മറ്റ് രണ്ട് മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിലാണ് പെറാക്ക് വിപണിയില്‍ എത്തുന്നത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിരിക്കുന്നത്.

ജാവ പെറാക്കിനായി ആവശ്യക്കാര്‍ ഇരച്ചുകയറി; പണികൊടുത്ത് വെബ്സൈറ്റ്

ഫ്ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്‍ട്ടി എകസ്ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പെറാക്കിനെ വ്യത്യസ്തമാക്കും. മുന്‍വശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റും കറുത്ത ഹൗസിങ്ങും വാഹനത്തിന്റെ സവിശേഷതയാണ്.

ജാവ പെറാക്കിനായി ആവശ്യക്കാര്‍ ഇരച്ചുകയറി; പണികൊടുത്ത് വെബ്സൈറ്റ്

പിന്‍ ഭാഗത്ത് വലിയ മോഡിപിടിക്കല്‍ ഇല്ലെങ്കിലും വ്യത്യസ്തമായ ഡിസൈനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ സീറ്റിന് താഴെയായിട്ടാണ് ടെയില്‍ ലാമ്പുകള്‍ നല്‍കിയിരിക്കുന്നത്. ഫെന്‍ഡറിന്റെ ഇരുവശത്തുമായിട്ടാണ് പിന്നിലുള്ള ഇന്‍ഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നുത്.

Most Read: പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

ജാവ പെറാക്കിനായി ആവശ്യക്കാര്‍ ഇരച്ചുകയറി; പണികൊടുത്ത് വെബ്സൈറ്റ്

ഹെഡ്‌ലാമ്പ് ഹൗസിങ്ങുമായി സംയോജിപ്പിച്ചിരിക്കുന്ന അതേ സിംഗിള്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വാഹനം വരുന്നത്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് ടയറുകള്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ 7 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

Most Read: വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

ജാവ പെറാക്കിനായി ആവശ്യക്കാര്‍ ഇരച്ചുകയറി; പണികൊടുത്ത് വെബ്സൈറ്റ്

മുന്നില്‍ 280 mm ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 240 mm ഡ്യുവല്‍ ഡിസ്‌കുമാണ് ബ്രേക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്. ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എന്‍ജിനാണ് പെറാക്കിനുള്ളത്.

Most Read: പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

ജാവ പെറാക്കിനായി ആവശ്യക്കാര്‍ ഇരച്ചുകയറി; പണികൊടുത്ത് വെബ്സൈറ്റ്

334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.

ജാവ പെറാക്കിനായി ആവശ്യക്കാര്‍ ഇരച്ചുകയറി; പണികൊടുത്ത് വെബ്സൈറ്റ്

മലിനീകരണ നിയന്ത്രണ മാനദണ്ഡത്തിന്റെ ഭാഗമായി ബിഎസ് 6 നിലവാരത്തിലുള്ളതാണ് ഈ എന്‍ജിനെന്നതും സവിശേഷതയാണ്. വ്യത്യസ്ഥമായ രൂപകല്‍പ്പനയോടെ എത്തുന്ന ജാവ പെറാക്കിന് ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ബെനാലി ഇംപെരിയാലെ 400 എന്നിവരാാണ് പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
Jawa Perak Bookings Begin Officially, Website Crashes Soon After. Read more in Malayalam.
Story first published: Thursday, January 2, 2020, 14:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X