വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

ഈ വര്‍ഷം ഓഗസ്റ്റിലാണ് സെല്‍റ്റോസിനെ കിയ വിപണിയിലെത്തിയത്. തുടക്കം മുതല്‍ തന്നെ മികച്ച വില്‍പ്പനയുമായി മുന്നേറുകയാണ് വാഹനം. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന എസ്‌യുവികളിലൊന്നു കൂടിയാണിത്.

വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ക്രാഷ് ടെസ്റ്റിലും കരുത്ത് തെളിയിച്ചിരിക്കുകയാണ് വാഹനം. ഓസ്‌ട്രേലിയന്‍ ന്യൂകാര്‍ അസസ്‌മെന്റ് പ്രോഗ്രാം (ANCAP) നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് സെല്‍റ്റോസ് കരുത്ത് തെളിയിച്ചത്.

വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

64 കിലോമീറ്റര്‍ വേഗത്തില്‍ ഫ്രണ്ട് ഇംപാക്ട് ടെസ്റ്റിലും 50 കിലോമീറ്റര്‍ വേഗത്തില്‍ നടത്തിയ സൈഡ് ഇംപാക്ട് ടെസ്റ്റിലും കിയ സെല്‍റ്റോസ് കരുത്തു തെളിയിച്ചത്. മുതിര്‍ന്ന ആളുകള്‍ക്ക് 85 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 83 ശതമാനം സുരക്ഷയും വാഹനം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

അടിസ്ഥാന വകഭേദം മുതല്‍ ആറ് എയര്‍ബാഗുകളും എമര്‍ജെന്‍സി ബ്രേക്കിങ് സിസ്റ്റവും ലൈന്‍ കീപ്പ് അസിസ്റ്റുമെല്ലാമുള്ള ഓസ്‌ട്രേലിയന്‍ വിപണിയിലെ കിയ സെല്‍റ്റോസാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. ഓസ്‌ട്രേലിയയും ഇന്ത്യയും കൂടാതെ ദക്ഷിണ കൊറിയ, നോര്‍ത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ്, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും വാഹനം വില്‍പനയ്ക്ക് എത്തുന്നുണ്ട്.

വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

എസ്‌യുവി നിരയിലേക്ക് എത്തിച്ചിട്ടുള്ള വാഹനത്തിന് 9.69 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 1.5 ലീറ്റര്‍ പെട്രോള്‍, 1.4 ലീറ്റര്‍ ഡീസല്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് വിപണിയിലെത്തിയിരിക്കുന്നത്.

ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ക്രെറ്റ, എംജി ഹെക്ടര്‍ എന്നിവരാണ് സെല്‍റ്റോസിന്റെ വിപണിയിലെ എതിരാളികള്‍. എതിരാളികളെക്കാള്‍ കുറഞ്ഞ വിലയും, കൂടുതല്‍ ഫീച്ചറുകളുമാണ് വാഹനത്തെ വിപണിയില്‍ ഹിറ്റാക്കി മാറ്റിയത്.

വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ബമ്പറിന്റെ താഴെ ഭാഗത്ത് നല്‍കുന്ന എല്‍ഇഡി ഫോഗ്‌ലാമ്പ്, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. 18 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയി വീലും ഡ്യുവല്‍ ടോണ്‍ നിറവും സെല്‍റ്റോസിന്റെ വശങ്ങളെ മനോഹരമാക്കും.

Most Read: 250 സിസി ഹിമാലയനെ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

സ്‌പോട്ടി ഭാവമാണ് പിന്‍ഭാഗത്തിന് നല്‍കിയിട്ടുള്ളത്. ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയില്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് പിന്‍ഭാഗത്തെ സവിശേഷതകള്‍.

Most Read: സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്‍പ്പെടെയുള്ള ഒരു വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി സ്പീക്കര്‍ ബോസ് സ്റ്റീരിയോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, പിന്‍ എസി വെന്റുകള്‍, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയവയാണ് അകത്തളത്തെ ഫീച്ചറുകള്‍.

Most Read: ഫീച്ചര്‍ സമ്പന്നം; 2020 മഹീന്ദ്ര ഥാറിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

കൂടാതെ ഓണ്‍-ബോര്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള ആപ്ലിക്കേഷന്‍ അധിഷ്ഠിത റിമോട്ട് ഫീച്ചര്‍ കണ്‍ട്രോളുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആര് എയര്‍ബാഗുകള്‍, ABS, ട്രാക്ഷന്‍ കണ്‍ട്രോള്‍, ESP, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും ക്യാമറയും, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഡ്രൈവര്‍ സീറ്റും വാഹനത്തിന്റെ സവിശേഷതയാണ്.

വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

ബിഎസ് VI എഞ്ചിന്‍ നിലവാരത്തോടെയാണ് വാഹനം വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 113 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കും. CVT ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ലഭിക്കുന്നത്.

വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

1.4 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 138 bhp കരുത്തും 242 Nm torque ഉം പുറപ്പെടുവിക്കുന്നു. ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് കിയ ഇതില്‍ ഒരുക്കിയിരിക്കുന്നത്. സെല്‍റ്റോസിന്റെ എല്ലാ വകഭേദങ്ങളും മുന്‍ വീല്‍ ഡ്രൈവാണ്.

Most Read Articles

Malayalam
English summary
Kia Seltos Crash Test Results: Awarded Five Starts By The ANCAP. Read more in Malayalam.
Story first published: Tuesday, December 31, 2019, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X