ഫീച്ചര്‍ സമ്പന്നം; 2020 മഹീന്ദ്ര ഥാറിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ 2020 ഥാറിനെ മഹീന്ദ്ര അവതരിപ്പിക്കുമെന്ന് വ്യക്തമായി കഴിഞ്ഞു. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ നിരവധി ചിത്രങ്ങളും വിവരങ്ങളും നേരത്തെ പുറത്തുവരുകയും ചെയ്തു.

ഫീച്ചര്‍ സമ്പന്നം; 2020 മഹീന്ദ്ര ഥാറിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

നിരവധി പുതുമകളോടെ എത്തുന്ന പുതുതലമുറ ഥാറിനായി ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ വിപണി കാത്തിരിക്കുന്നത്. ഇപ്പോഴിതാ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. വാഹനത്തിന്റെ അകത്തളത്തെ സവിശേഷതകളുടെ വിവരങ്ങളും പുറത്തുവന്നു.

ഫീച്ചര്‍ സമ്പന്നം; 2020 മഹീന്ദ്ര ഥാറിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

മുന്‍ തലമുറകളെക്കാള്‍ ഫീച്ചര്‍ സമ്പന്നമായിരിക്കും പുതുതലമുറ ഥാര്‍ എന്നാണ് റിപ്പോര്‍ട്ട്. പുതുക്കിയ ക്യാബിനും, പ്രീമിയം ലുക്കുള്ള വലിയ സീറ്റുകളും അതിനൊപ്പം ഏകദേശം 7.0 ഇഞ്ച് വലിപ്പം തോന്നിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നതായി പുതിയ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും.

ഫീച്ചര്‍ സമ്പന്നം; 2020 മഹീന്ദ്ര ഥാറിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

പുതിയ സ്റ്റിയറിങ് വീല്‍, ഗിയര്‍ ലിവര്‍ തുടങ്ങിയ മാറ്റങ്ങളും അകത്തളത്തെ സവിശേഷതയാണ്. റാങ്ക്‌ളറിനെ ഓര്‍മിപ്പിക്കുന്ന ചില ഘടകങ്ങളും വാഹനത്തില്‍ കാണാന്‍ സാധിക്കും. ഹാര്‍ഡ് ടോപ്പ്, വശങ്ങളിലെ ഗ്ലാസ്, ഹാച്ച്‌ഡോറിലെ ഗ്ലാസ് വലിയ റിയര്‍വ്യൂ മിറര്‍ തുടങ്ങിയ ഘടകങ്ങളൊക്കെയാണ് റാങ്ക്‌ളറിനെ ഓര്‍മിപ്പിക്കുന്നത്.

ഫീച്ചര്‍ സമ്പന്നം; 2020 മഹീന്ദ്ര ഥാറിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

ഏഴ് സ്ലാറ്റ് ഗ്രില്‍, വൃത്താകൃതിയിലുള്ള ഹെഡ് ലാമ്പ് ഫെന്‍ഡര്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. വീല്‍ ആര്‍ച്ച് വരെ നീളുന്ന പുതിയ ബമ്പറും മുന്‍വശത്തെ സവിശേഷതയാണ്. പിന്നിലും പുതുമകള്‍ കാണാന്‍ സാധിക്കും.

ഫീച്ചര്‍ സമ്പന്നം; 2020 മഹീന്ദ്ര ഥാറിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

ഹാര്‍ഡ് ടോപ്പായതിനാല്‍ തന്നെ ഗ്ലാസിട്ട ഹാച്ച്‌ഡോര്‍, ഡോറിന് മധ്യഭാഗ്യത്ത് സ്ഥാനം പിടിച്ച സ്റ്റെപ്പിനി ടയര്‍, വൃത്താകൃതിയിലുള്ള ടെയില്‍ ലാമ്പുകള്‍, ബമ്പറിലെ റിഫ്‌ളക്ഷന്‍ എന്നിവ പിന്‍ഭാഗത്തെ മാറ്റങ്ങളാണ്.

ഫീച്ചര്‍ സമ്പന്നം; 2020 മഹീന്ദ്ര ഥാറിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

ലാഡര്‍ ഫ്രെയിം ഷാസിയിലാണ് പുതുതലമുറ ഥാറിന്റെ നിര്‍മാണം. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്-ഇബിഡി ബ്രേക്കിങ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഥാറിലുണ്ട്.

Most Read: സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഫീച്ചര്‍ സമ്പന്നം; 2020 മഹീന്ദ്ര ഥാറിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

140 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന പുതിയ ബിഎസ് VI കംപ്ലയിന്റ് 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചന. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്യും.

Most Read: സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഫീച്ചര്‍ സമ്പന്നം; 2020 മഹീന്ദ്ര ഥാറിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

കൂടാതെ ഓള്‍ വീല്‍ ഡ്രൈവ് ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്‌തേക്കാം. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച്, ആറ് സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ പുതിയ മോഡല്‍ വിപണിയില്‍ എത്തിയേക്കും.

Most Read: തൊഴിലാളിയിൽ നിന്ന് അത്യാഢംബര വാഹനങ്ങളുടെ മുതലാളിയായി മാറിയ മലയാളി

ഫീച്ചര്‍ സമ്പന്നം; 2020 മഹീന്ദ്ര ഥാറിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

വശങ്ങളിലേക്ക് അഭിമുഖീകരിക്കുന്ന പിന്‍ സീറ്റും മുന്നോട്ട് തിരിഞ്ഞുള്ള അവസാന നിര സീറ്റുകളും വലിയ ആരാധകരെ ആകര്‍ഷിക്കും. മഹീന്ദ്ര ഥാറിനെ കൂടാടെ ഏകദേശം അഞ്ച് പുതിയ മോഡലുകള്‍ മഹീന്ദ്ര നിരയില്‍ നിന്നും വരും മാസങ്ങളില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Source: Motorworldindia

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Mahindra Thar spy shots reveal touchscreen display, interiors and exteriors. Read more in Malayalam.
Story first published: Friday, December 27, 2019, 14:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X