സെയിൽസ്മാൻമാർ ഈച്ചയെ ആട്ടേണ്ട ഗതികേട്, വിൽപ്പന വീണ്ടും '0'! 8 പേര്‍ക്ക് കയറാവുന്ന സെന്‍ട്രല്‍ എസിയുള്ള എംപിവി

ഇന്ത്യന്‍ വാഹന വിപണിയില്‍ എസ്‌യുവികളുടെ രാജാവായി മഹീന്ദ്ര വാഴുമ്പോഴും, എംപിവി നിരയില്‍ നിന്ന് നിരാശാജനകമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കമ്പനിയുടെ കരുത്തുറ്റ മോഡലായ മഹീന്ദ്ര മറാസോയെ (Mahindra Marazzo) തേടി 2026 ഫെബ്രുവരിയില്‍ ഒരു ഉപഭോക്താവ് പോലും എത്തിയില്ല എന്ന വാര്‍ത്ത വാഹന ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ വില്‍പ്പനയില്‍ മറാസോ വട്ടപ്പൂജ്യമായി ഒതുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ മാസം 17 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണ് ഇത്തവണ മറാസോയ്ക്ക് ഈ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.

മഹീന്ദ്രയുടെ തന്നെ സ്‌കോര്‍പ്പിയോ കഴിഞ്ഞ മാസം 15,000 യൂണിറ്റുകള്‍ വിറ്റഴിച്ച് വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുമ്പോഴാണ് ഈ ദയനീയ പ്രകടനം. എംപിവി വിപണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയോടും ടൊയോട്ട ഇന്നോവയോടുമാണ് മറാസോ പ്രധാനമായും മത്സരിക്കുന്നത്. 2018-ല്‍ വിപണിയിലെത്തിയ മറാസോ, സ്രാവിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

mahindra marazzo side

വിമാനത്തിന്റെ ചിറകുകളെ അനുസ്മരിപ്പിക്കുന്ന ബോഡി ഡിസൈനും വിശാലമായ ഇന്റീരിയറുമാണ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. മികച്ച സുരക്ഷയും സൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടും വിപണിയില്‍ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ മറാസോയ്ക്ക് കഴിയുന്നില്ല എന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് മറാസോയുടെ കരുത്ത്. ഇത് പരമാവധി 120.96 bhp പവറും 300 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ദീര്‍ഘദൂര യാത്രകള്‍ക്ക് ആവശ്യമായ കരുത്തും സ്ഥിരതയും നല്‍കുന്നുണ്ടെങ്കിലും പുതിയ മോഡലുകളുടെ ആധിപത്യം വിപണിയില്‍ മറാസോയുടെ വഴി അടയ്ക്കുകയാണ്. വാഹനത്തിനുള്ളില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 10.6 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ഇതിലുണ്ട്.

mahindra marazzo cabin

ലിറ്ററിന് 18 മുതല്‍ 22 കിലോമീറ്റര്‍ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 14.06 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്-ഷോറൂം വില.മറാസോ വില്‍പ്പനയില്‍ പിന്നോട്ട് പോകുമ്പോഴും പുതിയ മോഡലുകളുമായി വിപണി പിടിക്കാനുള്ള തയാറെടുപ്പിലാണ് മഹീന്ദ്ര. XEV 9S, XUV 7XO, XUV 3XO EV തുടങ്ങിയ അത്യാധുനിക വാഹനങ്ങള്‍ കമ്പനി അടുത്തിടെ വിപണിയിലെത്തിച്ചിരുന്നു.

വരും വര്‍ഷങ്ങളില്‍ നാലോ അഞ്ചോ പുതിയ മോഡലുകള്‍ കൂടി അവതരിപ്പിക്കാന്‍ മഹീന്ദ്ര പദ്ധതിയിടുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കും കമ്പനി വലിയ പ്രാധാന്യം നല്‍കുന്നു. വരാനിരിക്കുന്ന പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ N, പുത്തന്‍ ഥാര്‍, മഹീന്ദ്ര വിഷന്‍.എസ് തുടങ്ങിയ എസ്‌യുവികളിലാണ് കമ്പനിയുടെ ഇനിയുള്ള പ്രതീക്ഷകള്‍.

mahindra marazzo surround cool tech

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ക്ക് പുറമെ ഇലക്ട്രിക് പ്ലാറ്റ്ഫോമുകളിലും പുതിയ വാഹനങ്ങള്‍ വികസിപ്പിച്ചുവരികയാണ്. വിപണിയിലെ മാറിവരുന്ന ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് ഉല്‍പ്പന്ന നിര പരിഷ്‌കരിക്കാനാണ് മഹീന്ദ്രയുടെ തീരുമാനം. ഇതിലൂടെ വിപണിയിലെ തങ്ങളുടെ മുന്‍തൂക്കം നിലനിര്‍ത്താന്‍ കഴിയുമെന്ന് കമ്പനി വിശ്വസിക്കുന്നു. സമീപകാലത്ത് പുറത്തിറക്കിയ ഇവികൾക്ക് ലഭിച്ച സ്വീകാര്യത കമ്പനിക്ക് ആത്മവിശ്വാസം പകരുന്നു.

മറാസോയുടെ വില്‍പന പൂജ്യത്തിലേക്ക് താഴ്ന്നത് ഈ മോഡലിന്റെ ഉല്‍പ്പാദനം കമ്പനി നിര്‍ത്താന്‍ പോകുന്നു എന്നതിന്റെ സൂചനയായും വിദഗ്ധര്‍ കാണുന്നുണ്ട്. ഇന്നോവയും എര്‍ട്ടിഗയും വിപണി കീഴടക്കുമ്പോള്‍ മറാസോയുടെ ഭാവി എന്താകുമെന്നത് വാഹന ലോകത്ത് വലിയ ചര്‍ച്ചയാവുകയാണ്. വിപണിയില്‍ സ്‌കോര്‍പിയോയും XUV നിരയും നേടുന്ന വിജയം മരാസോയ്ക്ക് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. വരും മാസങ്ങളിലെ വില്‍പ്പന മറാസോയുടെ വിധി നിര്‍ണയിക്കും.

More from DriveSpark

Article Published On: Saturday, March 14, 2026, 18:07 [IST]
English summary
Mahindra marazzo zero sales february 2026 market analysis malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X