പമ്പുകാർ പട്ടിണിയിലാകുമോ? വരുന്നത് 30KM വരെ മൈലേജ് നൽകുന്ന 5 സൂപ്പർ ഹൈബ്രിഡ് കാറുകൾ

പെട്രോള്‍ വില വര്‍ദ്ധനവില്‍ വലയുന്ന ഇന്ത്യന്‍ വാഹനപ്രേമികള്‍ക്ക് ആശ്വാസമായി വമ്പന്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന അഞ്ച് പുത്തന്‍ കാറുകള്‍ നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നു. വെറും സാധാരണ കാറുകളല്ല, മറിച്ച് ലിറ്ററിന് 30 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്ന 'സ്‌ട്രോംഗ് ഹൈബ്രിഡ്' വിപ്ലവത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. 2027 മുതല്‍ നടപ്പിലാക്കുന്ന കര്‍ശനമായ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ (CAFE-III) മുന്‍നിര്‍ത്തി പ്രമുഖ കമ്പനികളെല്ലാം ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്ക് ചുവടുമാറ്റുകയാണ്. സമീപ ഭാവിയില്‍ തന്നെ ഇന്ത്യയിലെത്താന്‍ പോകുന്ന ആ കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

ടൊയോട്ട ഹൈറൈഡര്‍

ടൊയോട്ടയുടെ വിശ്വസ്ത കോംപാക്ട് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ പുതിയ പതിപ്പ് 2026 രണ്ടാം പകുതിയോടെ വിപണിയിലെത്തും. ഡിസൈനില്‍ വലിയ മാറ്റങ്ങളുമായി എത്തുന്ന ഈ വാഹനത്തില്‍ ലെവല്‍ 2 ADAS, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രോണിക് ടെയില്‍ഗേറ്റ് തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും. കൂടുതല്‍ സ്മാര്‍ട്ടും സുരക്ഷിതവുമായ യാത്രയാണ് ടൊയോട്ട ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.

renault duster

റെനോ ഡസ്റ്റര്‍ ഹൈബ്രിഡ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഡസ്റ്റര്‍ 2026 ദീപാവലി കാലത്ത് ഹൈബ്രിഡ് രൂപത്തില്‍ വീണ്ടും ഇന്ത്യയിലെത്തും. 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.4 kWh ബാറ്ററിയും ഉള്‍പ്പെടുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റമാണ് ഇതിന്റെ പ്രത്യേകത. നഗരയാത്രകളില്‍ 80 ശതമാനം വരെ 'ഇവി ഓണ്‍ലി മോഡില്‍' (EV Mode) മാത്രം ഓടാന്‍ ഈ എസ്‌യുവിക്ക് സാധിക്കും. ഇത് എസ്‌യുവിയെ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മുന്‍പന്തിയിലെത്തിക്കും.

മാരുതി ഫ്രോങ്ക്‌സ് ഹൈബ്രിഡ്

ഹൈബ്രിഡ് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ മാരുതി സ്വന്തമായി വികസിപ്പിച്ച സീരീസ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്താന്‍ പോകുന്ന ആദ്യ മോഡല്‍ ആയിരിക്കും ഫ്രോങ്ക്‌സ്. ഹൈബ്രിഡ് സെറ്റപ്പിനൊപ്പം 1.2 ലിറ്റര്‍ Z12E എഞ്ചിനായിരിക്കും കാറിന് കരുത്ത് പകരുക. ലിറ്ററിന് 30 കിലോമീറ്ററിലധികം മൈലേജ് നല്‍കാന്‍ ഈ സിസ്റ്റത്തിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 പകുതിയോടെ ഈ വാഹനം ഇന്ത്യന്‍ നിരത്തുകളിലെത്തും.

hyundai creta

ഹ്യുണ്ടായി ക്രെറ്റ ഹൈബ്രിഡ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് 2027-ല്‍ പുറത്തിറങ്ങും. 'SX3' എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന ഈ മോഡല്‍ സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിലയില്‍ എത്തിക്കാനാണ് ദക്ഷിണ കൊറിയന്‍ കമ്പനി ശ്രമിക്കുന്നത്. കുറഞ്ഞ വിലയില്‍ ഓഫര്‍ ചെയ്യാനായി ഹൈബ്രിഡ് സിസ്റ്റം ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി ഇപ്പോള്‍.

കിയ സെല്‍റ്റോസ് ഹൈബ്രിഡ്

ഹ്യുണ്ടായിയുടെ അതേ പാത പിന്തുടര്‍ന്ന് സഹോദര സ്ഥാപനമായ കിയ സെല്‍റ്റോസിന്റെ ഹൈബ്രിഡ് പതിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഹൈബ്രിഡ് എസ്‌യുവി 2027-ല്‍ അരങ്ങേറുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മികച്ച പെര്‍ഫോമന്‍സും മൈലേജും കൂടി സമം ചേരുന്നതോടെ എസ്യുവി വിഭാഗത്തില്‍ സെല്‍റ്റോസിന്റെ ആകര്‍ഷണം വര്‍ധിക്കും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രത്യേകം ട്യൂണ്‍ ചെയ്ത ഹൈബ്രിഡ് സെറ്റപ്പായിരിക്കും കിയ സെല്‍റ്റോസില്‍ നല്‍കുക. കൂടുതല്‍ വിശദാംശങ്ങള്‍ ലോഞ്ച് അടുക്കുന്ന മുറയ്ക്ക് പുറത്തുവിടും.

kia seltos

ഈ പുതിയ ഹൈബ്രിഡ് വാഹനങ്ങളുടെ വരവോടെ ഇന്ത്യന്‍ വാഹന വിപണി വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ മടിയുള്ളവര്‍ക്ക് ഇന്ധന ചിലവ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഹൈബ്രിഡ് കാറുകള്‍. പോക്കറ്റ് സേഫ് ആക്കിക്കൊണ്ട് പരിസ്ഥിതി സൗഹൃദ യാത്രകള്‍ സാധ്യമാക്കുന്ന ഇത്തരം വാഹനങ്ങള്‍ അതിവേഗം ജനപ്രിയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ അഞ്ച് ഹൈബ്രിഡ് കാറുകളില്‍ നിങ്ങള്‍ ഏത് മോഡലിനായാണ് കാത്തിരിക്കുന്നത്. ഉത്തരം കമന്റ് ചെയ്യൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, March 11, 2026, 15:23 [IST]
English summary
Top 5 upcoming strong hybrid cars india 2026 mileage up to 30 kmpl details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X