സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

2018 ഒക്ടോബറിലാണ് സാന്‍ട്രോയെ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വിപണിയില്‍ എത്തിച്ചത്. ഏകദേശം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം തലമുറ വില്‍പ്പനയ്ക്കായി എത്തുന്നതും.

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഫാമിലി കാര്‍ എന്ന വിശേഷണത്തോടെയാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. തുടക്കം മികച്ചതായിരുന്നെങ്കിലും എതിരാളികളില്‍ നിന്നുള്ള മത്സരം കടുത്തപ്പോള്‍ വില്‍പ്പനയില്‍ ഇടിവ് ഉണ്ടായതാണ് റിപ്പോര്‍ട്ട്. പ്രതിമാസ വില്‍പ്പന ഏറിയും കുറഞ്ഞുമാണ്.

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

തുടക്കനാളുകളില്‍ 7,000 യൂണിറ്റുകളുടെ വില്‍പ്പന വരെ ലഭിച്ചിരുന്നെങ്കില്‍ പിന്നീട് അത് 3,000 യൂണിറ്റ് വരെ ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സാന്‍ട്രോയുടെ മുഖ്യ എതിരാളിയായ വാഗണ്‍ആറിന് പ്രതിമാസം 12,000 യൂണിറ്റുകളുടെ വില്‍പ്പന വരെയാണ് ലഭിക്കുന്നത്.

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗണ്‍ആറിന്റെ മൂന്നാം തലമുറയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇതോടെയാണ് സാന്‍ട്രോയുടെ വില്‍പ്പന ഇടിഞ്ഞത്.

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും. പുതിയ ഗ്രില്ലും, ബംമ്പറും, ചെറിയ ചില മാറ്റങ്ങളും വാഹനത്തില്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സാന്‍ട്രോയ്ക്ക് കരുത്തേകുന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഈ എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്ക് മാറ്റും. നിലവില്‍ ഈ എഞ്ചിന്‍ 5,500 rpm -ല്‍ 68 bhp കരുത്തും, 4,500 rpm -ല്‍ 99 Nm torque ഉം സൃഷ്ടിക്കും.

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് മാനുവല്‍ അഞ്ച് സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. സിഎന്‍ജി പതിപ്പും വിപണിയില്‍ ലഭ്യമാണ്. 59 bhp കരുത്തും, 84 Nm torque ഉം ആണ് സിഎന്‍ജി പതിപ്പ് സൃഷ്ടിക്കുക.

Most Read: തൊഴിലാളിയിൽ നിന്ന് അത്യാഢംബര വാഹനങ്ങളുടെ മുതലാളിയായി മാറിയ മലയാളി

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

30.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സിഎന്‍ജിയില്‍ ലഭിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഹ്യുണ്ടായിയുടെ ആദ്യ ഓട്ടോമാറ്റിക് കാര്‍ എന്ന വിശേഷണം കൂടി സാന്‍ട്രോയ്ക്കുണ്ട്. വിപണിയില്‍ എത്തി ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ വാഹനത്തിന്റെ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പിനെയും കമ്പനി വിപണിയില്‍ അവതകിപ്പിച്ചിരുന്നു.

Most Read: അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

5.16 ലക്ഷം രൂപ മുതലാണ് സാന്‍ട്രോ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ വില. സ്പോര്‍ട്ട്സ് മാനുവല്‍, സ്പോര്‍ട്ട്സ് എഎംടി വകഭേദങ്ങളിലാണ് സ്പെഷ്യല്‍ എഡിഷന്‍ ലഭ്യമാകുന്നത്. സ്പോര്‍ട്ട്സ് മാനുവല്‍ പതിപ്പിന് 5.16 ലക്ഷം രൂപയും, സ്പോര്‍ട്ട്സ് എഎംടി പതിപ്പിന് 5.74 ലക്ഷം രൂപയുമാണ് വില.

Most Read: സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് ആനിവേഴ്സറി എഡിഷനായും അറിയപ്പെടുമെന്ന് കമ്പനി അറിയിച്ചു. സ്പെഷ്യല്‍ എഡിഷന്‍ പതിപ്പുകളുടെ ഡിസൈനില്‍ മാറ്റം ഒന്നും ഉള്‍പ്പെടുത്താതെ പുറത്തും അകത്തും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കമ്പനി നല്‍കിയിരിക്കുന്നത്.

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

കറുപ്പ് നിറത്തിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, ഒആര്‍വിഎമ്മുകള്‍, ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റൂഫ് റെയിലുകള്‍, പിന്നില്‍ നല്‍കിയിരിക്കുന്ന ക്രോം അലങ്കാരങ്ങള്‍, വശങ്ങളിലായി ആനിവേഴ്സറി എഡിഷന്‍ എന്നെഴുതിയിരിക്കുന്ന സ്റ്റിക്കറുകള്‍ എന്നിവയാണ് പുറമെ കമ്പനി നല്‍കിയിരിക്കുന്ന ഫീച്ചറുകള്‍.

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

സ്പെഷ്യല്‍ എഡിഷന്‍ പതിപ്പെന്ന് സൂചിപ്പിക്കുന്നതിനായി അകത്തളത്തിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കറുപ്പ് നിറത്തിലാണ് അകത്തളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രീമിയം എന്ന് തോന്നുന്നതിനായി ബ്ലു ഇന്‍സേര്‍ട്ടുകളോട് കൂടിയ ഫാബ്രിക്ക് സീറ്റുകളും നല്‍കിയിട്ടുണ്ട്.

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

പോളാര്‍ വൈറ്റ്, അക്വാ ടീല്‍ എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. അതേസമയം മറ്റ് മാറ്റങ്ങളൊന്നും വാഹനത്തില്‍ കമ്പനി നല്‍കിയിട്ടില്ല. നിലവില്‍ വിപണിയില്‍ ഉള്ള എഞ്ചിനില്‍ തന്നെയാണ് സ്പെഷ്യല്‍ എഡിഷന്‍ പതിപ്പിനെയും വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഡിലൈറ്റ്, എറ, മാഗ്ന, സ്പോര്‍ട്ട്സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളിലാണ് സാന്‍ട്രോ വിപണിയില്‍ എത്തുന്നത്. മോഡേണ്‍ സ്റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലുള്ള പുതിയ മോഡലിന് പഴയ മോഡലിനെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട്.

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ വിന്‍ഡോ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് സാന്‍ട്രോ വിപണിയില്‍ എത്തുന്നത്. ആന്‍ഡ്രോയിഡ്, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ സാന്‍ട്രോയിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്.

സാന്‍ട്രോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനങ്ങള്‍ സാന്‍ട്രോയിലെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും.

More from DriveSpark

Article Published On: Friday, December 27, 2019, 11:36 [IST]
English summary
Hyundai Santro Facelift to be launched next year. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X