രാജ്യം കാത്തിരുന്ന നിമിഷം, 6.49 ലക്ഷത്തിൻ്റെ ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടാറ്റ

ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയെ ഞെട്ടിച്ചുകൊണ്ടാണ് ടാറ്റ മോട്ടോർസ് അടുത്തിടെ ഏറ്റവും പുതിയ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിൽ അവതരിപ്പിച്ചത്. ലുക്കിലും ഫീച്ചറുകളിലും അല്ല, എതിരാളികൾക്ക് ഏറ്റവും കൂടുതൽ ഞെട്ടലുണ്ടാക്കിയത് മൈക്രോ ഇലക്ട്രിക് എസ്‌യുവിയുടെ വിലയുടെ കാര്യത്തിലാണ്. വലിയ ബാറ്ററി പായ്ക്ക്, കൂടുതല്‍ റേഞ്ച്, അത്യാധുനിക ഫീച്ചറുകള്‍ എന്നിവയുമായി എത്തിയ പുതിയ പഞ്ച് ഇവിക്ക് വെറും 6.49 ലക്ഷം രൂപയാണ് കമ്പനി പ്രാരംഭ വിലയിട്ടത്. അതും ബാറ്ററി വാടകയ്ക്ക് കൊടുക്കുന്ന ബാറ്ററി ആസ് എ സർവീസ് പ്രോഗ്രാമിലൂടെയാണ് ഇവി ഇത്രയും ലാഭത്തിൽ വിൽക്കാൻ ടാറ്റ മോട്ടോർസിന് സാധിച്ചത്.

പെട്രോൾ കാറിന്റെ വിലയ്ക്ക് ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തിയത് ഉപഭോക്താക്കളെ പഴയ കാർ വിൽക്കാൻ വരെ പ്രേരിപ്പിച്ചിട്ടുണ്ടാവും. ഇപ്പോഴിതാ കാത്തിരിപ്പുകൾക്കൊടുവിൽ പുതിയ ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഡെലിവറിയും ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് കമ്പനി. ആദ്യ മോഡൽ ഉപഭോക്താവിന് വിതരണം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവന്നിട്ടുമുണ്ട്.

New Tata Punch EV Facelift Deliveries Started In India

രണ്ടാഴ്ച്ച മുമ്പ് അതായത് ഫെബ്രുവരി 20-ന് വിപണിയിൽ അവതരിപ്പിച്ച പുതിയ മോഡൽ വേഗം ബുക്ക് ചെയ്‌തവരുടെ കൈയിലേക്ക് എത്തിക്കാനായത് ടാറ്റ മോട്ടോർസിൻ്റെ വിജയമാണ്. ബാറ്ററി സർവീസ് പ്രോഗ്രാം ഇല്ലാതെയാണെങ്കിൽ 6.49 ലക്ഷത്തിന് പകരം 9.69 ലക്ഷം രൂപയാണ് പഞ്ച് ഇവിയുടെ ബേസ് വേരിയൻ്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം ടോപ്പ് എൻഡിന് 12.59 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും.

സ്മാർട്ട്, സ്മാർട്ട്+, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് എന്നീ 5 വേരിയൻ്റുകളിലാണ് ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ സ്മാർട്ട് മാത്രമാണ് ഇപ്പോൾ BaaS സ്കീമിന് കീഴിൽ വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി വാടക കിലോമീറ്ററിന് 2.60 രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. ടാറ്റ പഞ്ച് ഇവി ഫെയ്‌ലിഫ്റ്റിൽ ആകര്‍ഷകമായ ബൈബാക്ക് അഷ്വറന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3 വര്‍ഷത്തെ ഓണര്‍ഷിപ്പിന് ശേഷം 60 ശതമാനം തുകയോ അല്ലെങ്കില്‍ 5 വര്‍ഷത്തിന് ശേഷം 40 ശതമാനം തുകയോ നല്‍കി വാഹനം തിരിച്ചെടുക്കുമെന്ന് ഇതിലൂടെ കമ്പനി ഉറപ്പുനല്‍കുന്നു.

New Tata Punch EV Facelift Deliveries Started In India

ആയതിനാൽ പിന്നീട് ഒരുഘട്ടത്തിൽ കൊടുത്താലോ എന്ന് ആലോചിച്ചാലും വലിയ നഷ്‌ടമില്ലാതെ നിലവിലെ വാഹനം കമ്പനിക്ക് തന്നെ കൈമാറാം. 40 kWh ബാറ്ററി പായ്ക്കിന് 15 വര്‍ഷത്തെ ലൈഫ് ടൈം വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. 30 kWh, 40 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് മുഖംമിനുക്കിയിരിക്കുന്ന എസ്‌യുവിയിൽ ടാറ്റ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ചെറിയ യൂണിറ്റ് സിംഗിൾ ചാർജിൽ 365 കിലോമീറ്റർ റേഞ്ചാണ് പറയുന്നത്.

അതേസമയം വലിയ ബാറ്ററി മോഡലുകൾ ഫുൾ ചാർജിൽ 468 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ യോഗ്യമാണ്. ചാർജിംഗിൻ്റെ കാര്യത്തിലേക്ക് വന്നാൽ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിലെ രണ്ട് ബാറ്ററി പായ്ക്കുകളും 65 kW ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോർട്ടുമായാണ് വരുന്നത്. ഇത് 26 മിനിറ്റിനുള്ളില്‍ 20-80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും 15 മിനിറ്റിനുള്ളില്‍ 135 കിലോമീറ്റര്‍ റേഞ്ച് ടോപ്പ്-അപ്പ് ചെയ്യാനും അനുവദിക്കുന്നുവെന്ന് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നു.

New Tata Punch EV Facelift Deliveries Started In India

ഇനി ഡിസൈനിലേക്ക് നോക്കുകയാണെങ്കിൽ റീഡിസൈൻ ചെയ്‌ത മുൻവശം, ഗ്രേ ബോഡി ക്ലാഡിംഗ്, പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പിന്നില്‍ പുതിയ എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവയാണ് പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. ഫിയര്‍ലെസ് യെല്ലോ, ബംഗാള്‍ റൂഷ്, കാരമല്‍, പ്യുവര്‍ ഗ്രേ, പ്രൈസ്‌റ്റൈന്‍ വൈറ്റ്, എംപവേര്‍ഡ് ഓക്‌സൈഡ്, സൂപ്പര്‍നോവ കോപ്പര്‍ എന്നീ കളർ ഓപ്ഷനുകൾ കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ട്.

ഇൻ്റീരിയറിലേക്ക് കയറിയാലും മാറ്റങ്ങൾ പ്രകടമാണ്. 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജിംഗ്, കൂള്‍ഡ് ഗ്ലൗബോക്സ്, TPMS, ഇലക്ട്രിക് ORVM-കള്‍, ഓട്ടോ-ഡിമ്മിംഗ് IRVM, ഇലക്ട്രിക് സണ്‍റൂഫ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വോയ്സ്-എനേബിള്‍ഡ് ഇലക്ട്രിക് സണ്‍റൂഫ്, എയര്‍ പ്യൂരിഫയര്‍, ഓട്ടോ-ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകൾ ഇലക്ട്രിക് എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുണ്ട്.

മറ്റ് ടാറ്റ കാറുകളെ പോലെ തന്നെ സേഫ്റ്റിയുടെ കാര്യത്തില്‍ പഞ്ച് ഇവി ഫെയ്‌സ‌ലിഫ്റ്റും നിസാരക്കാരനല്ല. 6 എയര്‍ബാഗുകള്‍, ഓട്ടോ-ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി ക്യാമറ എന്നിവ മൈക്രോ ഇലക്ട്രിക് എസ്‌യുവിയുടെ പുതിയ പതിപ്പിൽ ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Thursday, March 12, 2026, 17:17 [IST]
English summary
New tata punch ev facelift deliveries started in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X