പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

ഈ വര്‍ഷമാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ട്രൈബറിനെ വിപണിയില്‍ എത്തിച്ചത്. വിപണിയില്‍ എത്തി മികച്ച മുന്നേറ്റമാണ് ട്രൈബര്‍ കാഴ്ച വെയ്ക്കുന്നത്. ഒരു പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്.

പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്തവര്‍ഷം (2020 മാര്‍ച്ച്) ട്രൈബറില്‍ പുതിയൊരു എഞ്ചിന്‍ പതിപ്പിനെ അവതരിപ്പിക്കും. കമ്പനി സിഇഒ വെങ്കട്‌റാം മാമില്ലപള്ളെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എഎംടി പതിപ്പിനെയും ഇതിനൊപ്പം തന്നെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

റെനോ-നിസ്സാന്‍ സഹകരണത്തിലാകും പുതിയ എഞ്ചിന്‍ എത്തുക. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാകും ഈ സഹകരണത്തില്‍ വരുക. 2020 മുതല്‍ ഇന്ത്യയില്‍ റെനോ-നിസ്സാന്‍ ഉല്‍പന്നങ്ങളുടെ ഒരു ശ്രേണി പവര്‍ ചെയ്യാനാണ് ഈ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

എഞ്ചിന്‍ കരുത്തും, ടോര്‍ഖും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ എഞ്ചിന്‍ 95 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാനുവല്‍ ഗിയര്‍ബോക്‌സോടെയാകും വിപണിയില്‍ എത്തുക. നിലവില്‍ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്.

പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

ഈ എഞ്ചിന്‍ 6,250 rpm -ല്‍ 72 bhp കരുത്തും 3,500 rpm -ല്‍ 96 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. പുതുവര്‍ഷത്തോടെ ട്രൈബറിന്റെ വില വര്‍ധിപ്പിക്കുമെന്ന് റെനോ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു

പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

10,000 രൂപ വീതമാണ് ട്രൈബറിന്റെ ഓരോ വകഭേദങ്ങളിലും കമ്പനി വില വര്‍ധിപ്പിച്ചിരിക്കുന്നത്. എംപിവി നിരയില്‍ ഏറ്റവും വില കുറഞ്ഞ മോഡലാണ് ട്രൈബര്‍. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

ഇതില്‍ പ്രാരംഭ പതിപ്പിന്റെ വിലയില്‍ മാറ്റം ഒന്നും തന്നെ വരുത്തിയിട്ടില്ല. 4.95 ലക്ഷം ആയി തന്നെ തുടരും. എന്നാല്‍ ബാക്കി മൂന്ന് പതിപ്പുകളുടെയും വിലയില്‍ 10,000 രൂപയുടെ വര്‍ധനവ് കമ്പനി വരുത്തിയിട്ടുണ്ട്. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവിയാണ് ട്രൈബര്‍.

Most Read: 2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

അടുത്തിടെ ഉയര്‍ന്ന പതിപ്പായ RXZ -ല്‍ കമ്പനി ചെറിയ പരിഷ്‌കരണങ്ങള്‍ നടത്തിയിരുന്നു. 14 ഇഞ്ച് വീലുകള്‍ക്ക് പകരം 15 ഇഞ്ച് വീലുകളാണ് ഇനി മുതല്‍ വാഹനത്തിന് നല്‍കുക എന്ന് കമ്പനി അറിയിച്ചിരുന്നു. വിപണിയിലെ മാന്ദ്യത്തിന് ഇടയിലും റെനോയ്ക്ക് ഇന്ത്യയില്‍ മികച്ച് വില്‍പ്പന നേടിക്കൊടുത്ത മോഡലാണ് ട്രൈബര്‍.

Most Read: തൊഴിലാളിയിൽ നിന്ന് അത്യാഢംബര വാഹനങ്ങളുടെ മുതലാളിയായി മാറിയ മലയാളി

പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

വിപണിയില്‍ എത്തി രണ്ട് മാസം പിന്നിട്ടപ്പോള്‍ 10,000 യൂണിറ്റിന്റെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്. നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്.

Most Read: സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

ഡ്യുവല്‍ ടോണ്‍ ബംബര്‍, മുന്നിലെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, അതിന് നടുവിലെ വലിയ ലോഗോ, പ്രൊജക്ട്ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ മുന്‍ഭാഗത്തെ സവിശേഷതകളാണ്.

പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

കൂടുതല്‍ സ്പോര്‍ട്ടി ഭാവം തരുന്നതിനായി റൂഫ് റെയിലുകളും, ബോഡി ക്ലാഡിങും, സ്‌കിഡ് പ്ലേറ്റുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ അഞ്ച് സ്പോക്ക് അലോയി വീലുകളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

പൂര്‍ണമായും ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഡിസൈന്‍. ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്പേസുകള്‍, പുതിയ എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആവശ്യത്തിന് സ്ഥലസൗകര്യം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

പുതിയ എഞ്ചിന്‍ കരുത്തില്‍ ട്രൈബറിനെ അവതരിപ്പിക്കുമെന്ന് റെനോ

യാത്രക്കാരുടെ സുരക്ഷ ഉറുപ്പുവരുത്താന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, December 29, 2019, 14:00 [IST]
English summary
Renault Triber turbo-petrol launch by March 2020. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X