പലിശ ഇല്ലാതെ ബിഎസ് VI നിഞ്ച 650 സ്വന്തമാക്കാന്‍ അവസരമൊരുക്കി കവസാക്കി
പലിശ ഇല്ലാതെ ബിഎസ് VI നിഞ്ച 650 സ്വന്തമാക്കാന്‍ അവസരമൊരുക്കി കവസാക്കി. ഇതിനായി പുതിയ ഫിനാന്‍സ് പദ്ധതികളും കമ്പനി അവതരിപ്പിച്ചു. ജൂണ്‍ 15 വരെയാണ് ഈ ഓഫറിലൂടെ ബൈക്ക് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു.

ഈ പദ്ധതിക്കായി ഉപഭോക്താക്കള്‍ 1,70,720 രൂപ ഡൗണ്‍പേയ്മെന്റ് അടച്ചതിനുശേഷം പ്രതിമാസ ഇഎംഐയും അടയ്ക്കുമ്പോള്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ഒരു വര്‍ഷത്തേക്കു മാത്രമേ ഈ ഓഫര്‍ ബാധകമാകുകയുള്ളു.

അടുത്തിടെയാണ് ബിഎസ് VI നിലവാരത്തിലുള്ള നിഞ്ച 650 കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 6.24 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്ഷോറൂം വില. ബൈക്കിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചിട്ടുണ്ട്.
MOST READ: എംജി ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ബുക്ക് ചെയതവര്‍ക്ക് ഉടന്‍ തന്നെ ബൈക്ക് കൈമാറി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഡീലര്‍ഷിപ്പുകളില്‍ എത്തിയ ബൈക്കിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. കവസാക്കി നിരയില്‍ ഏറ്റവും കൂടുതല്‍ വില്പനയുള്ള മോഡലുകളിലൊന്നാണ് നിഞ്ച 650.

ലൈം ഗ്രീന്‍, എബോണി, പേള്‍ഫ്‌ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, മെറ്റാലിക്ഫ്‌ലാറ്റ് സ്പാര്‍ക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.
MOST READ: വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

ബിഎസ് VI -ലേക്ക് നവീകരിച്ച 649 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,000 rpm -ല്‍ 68 bhp കരുത്തും 6,700 rpm -ല്‍ 64 Nm torque ഉം സൃഷ്ടിക്കും.

ആറ് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ് പുതിയ പതിപ്പിലും നല്‍കിയിരിക്കുന്നത്. പരിഷ്‌കാരങ്ങളുടെ ഭാഗമായി നിഞ്ച 650 -യുടെ ഡിസൈനിലും കവാസാക്കി ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അഗ്രസ്സീവ് മുഖഭാവം നല്‍കുന്ന പുതുക്കിയ ഫെയറിംഗും സ്പ്ലിറ്റ് ഫുള്‍-എല്‍ഇഡി ഹെഡ്ലാമ്പുകളും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.
MOST READ: കരോക്ക് എസ്‌യുവിയുടെ പ്രാദേശിക അസംബ്ലി സാധ്യതകൾ വിലയിരുത്തി സ്കോഡ

പരിഷ്‌ക്കരിച്ച എക്സ്ഹോസ്റ്റ്, എയര്‍ബോക്‌സ് എന്നിവയും പുതിയ പതിപ്പില്‍ കാണാന്‍ സാധിക്കും. റൈഡര്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്ന വലിപ്പമേറിയ ഇന്ധന ടാങ്കും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.

15 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 25 കിലോമീറ്റര്‍ മൈലേജ് ബൈക്കിന് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടുകൂടിയ 4.3 ഇഞ്ച് ഫുള്‍ കളര്‍ TFT ഡിസ്‌പ്ലേയാണ് മറ്റൊരു ആകര്‍ഷണം.
MOST READ: ജൂണ്‍ മാസത്തില്‍ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

കവസാകിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാം. ഇതുവഴി ബൈക്കിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉപഭോക്താവിന് ലഭിക്കും.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്. എബിഎസ്, ഇക്കോണോമിക്കല്‍ റൈഡിങ് ഇന്‍ഡിക്കേറ്റര്‍, സ്ലിപ്പര്‍ ക്ലച്ച് തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications








