നിഞ്ച ZX-25R -ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി
ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്‌പോര്‍ട്‌സ് ബൈക്കായ നിഞ്ച ZX-25R -നെ അടുത്തിടെയാണ് കവസാക്കി വിപണിയില്‍ അവതരിപ്പിക്കുന്നത്. ന്യൂസിലന്‍ഡിലാണ് ബൈക്കിനെ ആദ്യമായി കമ്പനി അവതരിപ്പിച്ചത്.

15,990 ന്യൂസിലന്‍ഡ് ഡോളര്‍ (ഏകദേശം 7.89 ലക്ഷം രൂപ) ആണ് ബൈക്കിന്റെ വില. ബൈക്കിനെ അവതരിപ്പിച്ചിരുന്നെങ്കിലും എഞ്ചിന്‍ കരുത്തും ടോര്‍ഖും കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

ഇതാണ് ഇപ്പോള്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. 249 സിസി, ഇന്‍ലൈന്‍-നാല് സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 15,450 rpm -ല്‍ 43.3 bhp കരുത്തും 12,500 rpm -ല്‍ 21.5 Nm torque ഉം സൃഷ്ടിക്കും.
MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

അതോടൊപ്പം തന്നെ മോഡലിന്റെ ബ്ലാക്ക് കളര്‍ മോഡലിന്റെ സ്‌പൈ ചിത്രങ്ങളും പുറത്തുവന്നു. സ്‌പൈ ചിത്രങ്ങളിലെ ബ്ലാക്ക് കവസാക്കി നിഞ്ച ZX-25R -ന് ഒരു ഗ്ലോസി ഫിനിഷുണ്ട്.

ഫ്രണ്ട് ഫെയറിംഗില്‍ വെളുത്ത 'ZX-25R' ബ്രാന്‍ഡിംഗും ടെയില്‍ കൗളില്‍ '4-സിലിണ്ടര്‍' ഡെക്കലും ഇതിലുണ്ട്. ഫ്യുവല്‍ ടാങ്കില്‍ വെള്ള നിറത്തില്‍ പൂര്‍ത്തിയാക്കിയ 'നിഞ്ച' ലോഗോയുമുണ്ട്. ഇതുകൂടാതെ, 250 സിസി നിന്‍ജയുടെ ബാക്കി ഭാഗം പൂര്‍ണ്ണമായും ബ്ലാക്ക് നിറത്തിലാണ് മനോഹരമാക്കിയിരിക്കുന്നത്.
MOST READ: മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

കവസാക്കി മോട്ടോര്‍സൈക്കിളുകളില്‍ ഭൂരിഭാഗവും ഗ്രീന്‍ കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. പുതിയ നിഞ്ച ZX-25R -ലും കവസാക്കി ഗ്രീന്‍ കളര്‍ ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്.

ബൈക്കിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു. ബൈക്കിനെ അവതരിപ്പിക്കുന്നത് നേരത്തെ കമ്പനി മാറ്റിയിരുന്നു. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ബൈക്കിന്റെ അവതരണം കമ്പനി മാറ്റിവെച്ചത്. ഇന്തോനേഷ്യയില്‍ ഏപ്രില്‍ നാലിനാണ് പുത്തന്‍ 250 സിസി മോഡലിനെ അവതരിപ്പിക്കാന്‍ കവസാക്കി തീരുമാനിച്ചിരുന്നത്.
MOST READ: തുടര്‍ച്ചയായ 16-ാം ദിവസത്തിലും ഇന്ധന വിലയില്‍ വര്‍ധന; പുതുക്കിയ വില അറിയാം

ന്യൂസിലന്‍ഡിലാണ് ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പ്രീ-ബുക്കിങ് മറ്റിടങ്ങളില്‍ നിന്ന് ലഭിച്ചാല്‍ എത്തിച്ച് നല്‍കുമെന്നും കമ്പനി അറിയിച്ചു. ഈ വര്‍ഷം അവസാനത്തേടെ ബൈക്കിന്റെ ഡെലിവറി ആരംഭിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്വിക്ക്-ഷിഫ്റ്റര്‍, രണ്ട് പവര്‍ മോഡുകള്‍ എന്നിവ ബൈക്കിന്റെ ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളില്‍ ഉള്‍പ്പെടുന്നു. ZX-6R -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിഞ്ച ZX-25 R ഡിസൈന്‍ ചെയ്തിരിക്കുന്നത്.
MOST READ: കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തിന്റെ സവിശേഷത പട്ടികയില്‍ ഉള്‍പ്പെടുന്നു.

2019 -ലെ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കവസാക്കി നിഞ്ച ZX-25R ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്‌പോര്‍ട്ട് ബൈക്കിന്റെ വലിപ്പം കണക്കെടുക്കുമ്പോള്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ ബൈക്കിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








