കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

ഇന്ത്യൻ വിപണിയിലെ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ഈ വർഷം തന്നെ വിൽപ്പനക്ക് എത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്ന മോഡലിനെ സജീവമായി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി ഇപ്പോൾ.

കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

HBC എന്ന് കോഡ്‌നാമം ഇട്ടിരിക്കുന്ന കുഞ്ഞൻ എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ കിഗർ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇപ്പോൾ വാഹനത്തിന്റെ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്.

കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

CMF-A പ്ലാലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന ചെറിയ കാറുകളിലൂടെയാണ് റെനോ ഇന്ത്യയിൽ വിൽപ്പന വിജയം നേടിയെടുത്തത്. ഈ പ്ലാറ്റ്‌ഫോമിലെ ചില പതിപ്പുകളെ അടിസ്ഥാനമാക്കിയുള്ള പുതിയ കാറുകളുടെ മികച്ച ഉദാഹരണങ്ങളാണ് ക്വിഡും ട്രൈബറും. ഇപ്പോൾ അവരുടെ മൂന്നാമത്തെ കാറായ കിഗറും മെച്ചപ്പെട്ട CMF-A പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്.

MOST READ: മറാസോയ്ക്ക് പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മഹീന്ദ്ര

കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

കിഗർ മാത്രമല്ല നിസാൻ ഇന്ത്യയ്‌ക്കായി ഒരുക്കുന്ന കോംപാക്‌ട് എസ്‌യുവിയായ മാഗ്നൈറ്റും ഇതേ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. രണ്ട് കാറുകളും എഞ്ചിനുകൾ, ഫീച്ചറുകൾ, പാർട്സുകൾ മുതലായ ഘടകങ്ങൾ പങ്കിടും. ഏറ്റവും പുതിയ സ്പൈ ഷോട്ടുകളിൽ കാണുന്നത് പോലെ റെനോ കിഗറിന് ഒരു വലിയ ഫ്രണ്ട് മുൻവശം ക്ലാംഷെൽ ബോണറ്റ്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കും.

കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

അതോടൊപ്പം എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ, എയർഡാമിനുള്ള ഹൗസിംഗ് നിർമാണം, ഒരു പ്രമുഖ ഗ്രിൽ വിഭാഗം, സെൻ‌ട്രൽ എയർഡാം ഇൻ‌ലെറ്റുകൾ എന്നിവയും വാഹനത്തിൽ ഉൾപ്പെടും. പിൻഭാഗത്ത് എൽഇഡി ടെയിൽ ലാമ്പുകൾ ലഭിക്കും. ഡ്യുവൽ ടോൺ സിൽവർ ബ്ലാക്ക് അലോയ് വീലുകളാകും കിഗറിൽ റെനോ വാഗ്‌ദാനം ചെയ്യുക.

MOST READ: ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

കോംപാക്‌ട് എസ്‌യുവിയുടെ ഇന്റീരിയറിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുകൾ, എഞ്ചിൻ പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ്

ബട്ടൺ, ച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

സുരക്ഷാ ഉപകരണങ്ങളിൽ ഇരട്ട എയർബാഗുകൾ, എബി‌എസ്, ഇബിഡി മുതലായവ ഉൾപ്പെടും. ട്രൈബറിൽ കാണുന്ന അതേ എഞ്ചിൻ ശ്രേണി തന്നെയാകും റെനോ കിഗറിനെ ശക്തിപ്പെടുത്തുക. എന്നാൽ കിഗറിൽ ഇത് ടർബോചാർജ്ഡ് വേരിയന്റായിരിക്കും. ഈ 1.0 ലിറ്റർ, 3 സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിൻ 95 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: സെല്‍റ്റോസിന്റെ ഇലക്ട്രിക് അവതാരം ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

ട്രൈബർ എംപിവിക്കൊപ്പം വാഗ്ദാനം ചെയ്യുന്ന ഈ എഞ്ചിന്റെ നാച്ചുറലി ആസ്പിറേറ്റഡ് വേരിയന്റ് 75 bhp പവറാണ് സൃഷ്ടിക്കുന്നത്. ട്രൈബർ ടർബോ പെട്രോൾ വേരിയൻറ് ഭാവിയിൽ അവതരിപ്പിക്കാനും റെനോയ്ക്ക് പദ്ധതിയുണ്ട്.

കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

മാനുവൽ ഗിയർബോക്സ് ഓപ്ഷൻ ഉപയോഗിച്ച് കിഗറിന്റെ എഞ്ചിൻ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഎംടി / സിവിടി ഓപ്ഷനും ഓഫറിൽ തെരഞ്ഞെടുക്കാൻ സാധിക്കും. എന്നാൽ ഡിസൽ എഞ്ചിൻ കിഗർ കോംപാക്‌ട് എസ്‌യുവിക്ക് നൽകില്ലെന്ന് സ്ഥിരീകരിക്കാൻ കഴിയും. 5.5 ലക്ഷം മുതൽ 8.5 ലക്ഷം രൂപ വരെയാകും വാഹനത്തിന്റെ എകസ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kiger Compact SUV Spied. Read in Malayalam
Story first published: Monday, June 22, 2020, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X