മോഡലുകള്‍ക്ക് റിവാര്‍ഡ് പോഗ്രാം അവതരിപ്പിച്ച് കെടിഎം, ഹസ്ഖ്‌വര്‍ണ

കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോര്‍സൈക്കിളുകളിലൊന്ന് ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്കായി റിവാര്‍ഡ് കാമ്പെയ്ന്‍ ആരംഭിച്ച് നിര്‍മ്മാതാക്കള്‍. 2020 ജൂലൈ 28 നും സെപ്റ്റംബര്‍ 20 നും ഇടയില്‍ മോഡലുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

മോഡലുകള്‍ക്ക് റിവാര്‍ഡ് പോഗ്രാം അവതരിപ്പിച്ച് കെടിഎം, ഹസ്ഖ്‌വര്‍ണ

ഈ പറഞ്ഞ കാലയളവില്‍ മോട്ടോര്‍സൈക്കിളുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി സൗജന്യ വിപുലീകൃത വാറണ്ടിയും റോഡ്‌സൈഡ് അസിസ്റ്റന്‍സ് സൗകര്യവും ലഭിക്കും. മൂന്ന് വര്‍ഷത്തെ സൗജന്യ വിപുലീകൃത വാറന്റി ഉള്‍പ്പടെ മൊത്തം വാറന്റി അഞ്ച് വര്‍ഷത്തേക്ക് ലഭിക്കും.

മോഡലുകള്‍ക്ക് റിവാര്‍ഡ് പോഗ്രാം അവതരിപ്പിച്ച് കെടിഎം, ഹസ്ഖ്‌വര്‍ണ

അതേസമയം റോഡ്‌സൈഡ് അസിസ്റ്റന്‍സ് സൗകര്യവും, വാങ്ങിയ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും ലഭിക്കുക. ഈ സേവനങ്ങള്‍ക്ക് പുറമേ, കെടിഎം വാങ്ങുന്നവര്‍ക്ക് ഓരോ ആഴ്ചയും ഒരു ഐഫോണ്‍ 11 നേടാനുള്ള അവസരവും ലഭിക്കും.

MOST READ: ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

മോഡലുകള്‍ക്ക് റിവാര്‍ഡ് പോഗ്രാം അവതരിപ്പിച്ച് കെടിഎം, ഹസ്ഖ്‌വര്‍ണ

ഈ ഓഫറുകള്‍ തീര്‍ച്ചയായും രണ്ട് ബ്രാന്‍ഡുകള്‍ക്കായി കൂടുതല്‍ ബുക്കിംഗ് കൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. 390 അഡ്വഞ്ചര്‍ മോഡലിനായി ഒരു ഇഎംഐ പദ്ധതിയും കെടിഎം ആരംഭിച്ചിട്ടുണ്ട്. 6,999 രൂപ പ്രതിമാസ ഇഎംഐ നല്‍കി ബൈക്ക് സ്വന്തമാക്കാന്‍ സാധിക്കും.

മോഡലുകള്‍ക്ക് റിവാര്‍ഡ് പോഗ്രാം അവതരിപ്പിച്ച് കെടിഎം, ഹസ്ഖ്‌വര്‍ണ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഹസ്ഖ്‌വര്‍ണ തങ്ങളുടെ നിരയില്‍ നിന്നുള്ള മൂന്നാമത്തെ മോഡലായ സ്വാര്‍ട്ട്പിലന്‍ 200 അവതരിപ്പിക്കാനൊരുങ്ങുകയാണ്. പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

MOST READ: പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

മോഡലുകള്‍ക്ക് റിവാര്‍ഡ് പോഗ്രാം അവതരിപ്പിച്ച് കെടിഎം, ഹസ്ഖ്‌വര്‍ണ

സ്‌ക്രാംബ്ലര്‍ നിരയിലേക്ക് എത്തുന്ന സ്വാര്‍ട്ട്പിലെന്‍ 200 അതിന്റെ 250 മോഡലുകളിലെന്നപോലെ പല ഘടകങ്ങളും കെടിഎം ഡ്യൂക്ക് 200 നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ പതിപ്പുമായി പങ്കിടുന്നു. ഡ്യൂക്കിന്റെ അതേ 200 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാകും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുക.

മോഡലുകള്‍ക്ക് റിവാര്‍ഡ് പോഗ്രാം അവതരിപ്പിച്ച് കെടിഎം, ഹസ്ഖ്‌വര്‍ണ

ഈ എഞ്ചിന്‍ 25 bhp കരുത്തും 19 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് ഈ DOHC എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. സസ്പെന്‍ഷന്‍, ബ്രേക്കുകള്‍ എന്നിവ പോലുള്ള മറ്റ് മെക്കാനിക്കല്‍ ഘടകങ്ങളും സമാനമായി തുടര്‍ന്നേക്കുമെന്നാണ് സൂചന.

MOST READ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം മാരുതിക്ക് നഷ്‌ടം 249.4 കോടി രൂപ

മോഡലുകള്‍ക്ക് റിവാര്‍ഡ് പോഗ്രാം അവതരിപ്പിച്ച് കെടിഎം, ഹസ്ഖ്‌വര്‍ണ

ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഡ്യുവല്‍-ചാനല്‍ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) എന്നിങ്ങനെ നിരവധി ഫീച്ചറുകളും സ്വാര്‍ട്ട്പിലന്‍ 200 പട്ടികയില്‍ ഇടംപിടിക്കും.

മോഡലുകള്‍ക്ക് റിവാര്‍ഡ് പോഗ്രാം അവതരിപ്പിച്ച് കെടിഎം, ഹസ്ഖ്‌വര്‍ണ

സ്വാര്‍ട്ട്പിലന്‍ 200 അതിന്റെ ഫ്രെയിം 250 സിസി ഹസ്ഖികളുമായി പങ്കിടുന്നു. 125, 200 ഡ്യൂക്കുകളിലെ വെല്‍ഡെഡ് യൂണിറ്റില്‍ നിന്ന് വ്യത്യസ്തമായി സ്വാര്‍ട്ട്‌പൈലന്‍ 200 ഒരു ബോള്‍ട്ട്-ഓണ്‍ സബ്‌ഫ്രെയിമാണ് ഉപയോഗിക്കുന്നത്.

MOST READ: ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

മോഡലുകള്‍ക്ക് റിവാര്‍ഡ് പോഗ്രാം അവതരിപ്പിച്ച് കെടിഎം, ഹസ്ഖ്‌വര്‍ണ

ഹസ്ഖ്‌വര്‍ണയുടെ എന്‍ട്രി ലെവല്‍ മോഡലായാകും പുതിയ സ്വാര്‍ട്ട്പിലന്‍ 200. കെടിഎം ഡീലര്‍ഷിപ്പിലൂടെയാകും ഹസ്ഖ്‌വര്‍ണ ബൈക്കുകള്‍ വില്‍പ്പനക്കെത്തുക. വരാനിരിക്കുന്ന മോഡല്‍ എതിരാളികളെക്കാള്‍ വില കുറവില്‍ ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, July 30, 2020, 11:20 [IST]
English summary
KTM And Husqvarna Announce Rewards Program. Read in Malayalam.
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X