ബിഎസ് VI ഹോണ്ട ഗ്രാസിയ 125; പ്രധാന മറ്റങ്ങള്‍ ഇതൊക്കെ
ബിഎസ് VI -ലേക്ക് നവീകരിച്ച ഗ്രാസിയ 125 നെ കഴിഞ്ഞ ദിവസമാണ് ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാകും.

73,336 രൂപയാണ് പുതിയ ഗ്രാസിയ 125 -ന്റെ എക്‌സ്‌ഷോറും വില. പഴയ ബിഎസ് IV പതിപ്പുമായി താരതമ്യം ചെയ്താല്‍ 11,000 രൂപയുടെ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. പുതിയ മോഡലിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഉയര്‍ന്ന ഇന്ധനക്ഷമതയും കൂടുതല്‍ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് പുതിയ ഗ്രാസിയയുടെ കടന്ന് വരവ്. എന്തൊക്കെയാണ് പുതിയ ബിഎസ് VI ഗ്രാസിയായിലെ മറ്റ് സവിശേഷതകള്‍ എന്ന് നോക്കാം.
MOST READ: 2020 കിയ സെൽറ്റോസിലെ അഞ്ച് ഫസ്റ്റ് ഇൻ ക്ലാസ് സവിശേഷതകൾ

എഞ്ചിന്‍
എഞ്ചിന്‍ തന്നെയാണ് ഗ്രാസിയിലെ പ്രധാന മാറ്റം. 125 സിസി കരുത്തുള്ള പിജിഎം-എഫ്1 എച്ച്ഇടി (ഹോണ്ട ഇക്കോ സാങ്കേതിക വിദ്യ) എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ സംവിധാനങ്ങളുള്ള എഞ്ചിനാണ് സ്‌കൂട്ടറില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഈ എഞ്ചിന്‍ 8.29 bhp കരുത്തും 10.3 Nm torque ഉം സൃഷ്ടിക്കും. ഗ്രാസിയയില്‍ നല്‍കിയിട്ടുള്ള എജിഎസ് സ്റ്റാര്‍ട്ടര്‍ ആന്‍ഡ് ഐഡിലിങ്ങ് സ്റ്റോപ്പ് സിസ്റ്റം 13 ശതമാനം അധിക ഇന്ധനക്ഷമത നല്‍കമെന്നും കമ്പനി അവകാശപ്പെടുന്നു. സിവിടിയാണ് സ്‌കൂട്ടറില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
MOST READ: കൊവിഡ്; സ്റ്റോർ സേവനം ആരംഭിച്ച് റാപ്പിഡോ

രൂപമാറ്റം
സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പനയില്‍ ഹോണ്ട മാറ്റങ്ങള്‍ കൊണ്ടുവന്നു എന്ന് വേണം പറയാന്‍. ഒരു സ്ലീക്കര്‍ എല്‍ഇഡി യൂണിറ്റാണ് ഹെഡ്‌ലാമ്പ്. ഡിയോയിലേതിന് സമാനമായ എല്‍ഇഡിയാണ് ഡേ ടൈം റണ്ണിങ് ലാമ്പുകള്‍.

നവീകരിച്ച ബോഡി പാനലുകളും സ്‌കൂട്ടറിന്റെ ആകര്‍ഷണമാണ്. പിന്‍ ഭാഗത്തെ ടെയില്‍ ലാമ്പിനും വ്യത്യ്‌സ്തമായ ഡിസൈന്‍ ആണ്.
MOST READ: C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

ഫീച്ചറുകള്‍
ഏതാനും പുതിയ ഫീച്ചറുകളും സ്‌കൂട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. ഹോണ്ടയുടെ സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, ഇന്റഗ്രേറ്റഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട് സ്വിച്ച് എന്നിവ ബിഎസ് VI ഗ്രാസിയായില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രദ്ധേയമായ മറ്റൊരു അപ്ഡേറ്റ് പുതിയ ഇരട്ട-പോഡ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ കൂട്ടിച്ചേര്‍ക്കലാണ്. ശരാശരി ഇന്ധനക്ഷമത, സഞ്ചരിക്കാവുന്ന ദൂരം, ത്രീ സ്റ്റെപ്പ് ഇക്കോ ഇന്റിക്കേറ്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
MOST READ: ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

16 mm ആണ് സ്‌കൂട്ടറിന്റെ സ്റ്റോറേജ് സ്‌പെയ്‌സ്. 1,812 mm നീളവും 697 mm വീതിയും 1,146 mm ഉയരവും 1,260 mm വീല്‍ബേസും വാഹനത്തിനുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 155 mm. 107 കിലോഗ്രാമാണ് ആകെ ഭാരം.

എതിരാളികള്‍
പുതിയ ഹോണ്ട ഗ്രാസിയയുടെ വില 73,336 രൂപയും (സ്റ്റാന്‍ഡേര്‍ഡ്) 80,978 രൂപയുമാണ് (ഡീലക്‌സ്) എക്‌സ്‌ഷോറൂം വില. ബിഎസ് IV പതിപ്പിനെക്കാള്‍ 11,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ വിലനിലവാരത്തില്‍, ഗ്രാസിയ വിപണിയിലെ ഏറ്റവും ചെലവേറിയ 125 സിസി സ്‌കൂട്ടറുകളില്‍ ഒന്നാണ്. 125 സിസി വിഭാഗത്തിലെ മുന്‍നിര മോഡലായ ടിവിഎസ് എന്‍ടോര്‍ഖിന്റെ വിപണിയാണ് പുത്തന്‍ ഹോണ്ട ഗ്രാസിയ ലക്ഷ്യമിടുന്നത്.

ടിവിഎസ് എന്‍ടോര്‍ഖിന് 66,885 രൂപയാണ് എക്‌സ്‌ഷോറൂം വില. യമഹ റേ-ZR 125 അണ് മറ്റൊരു എതിരാളി. 67,530 രൂപയാണ് ഈ മോഡലിന്റെ വിപണിയിലെ എക്‌സ്‌ഷോറും വില.


Click it and Unblock the Notifications








