2020 കിയ സെൽറ്റോസിലെ അഞ്ച് ഫസ്റ്റ് ഇൻ ക്ലാസ് സവിശേഷതകൾ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് കഴിഞ്ഞ വർഷമാണ് നമ്മുടെ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് സെൽറ്റോസ് എന്ന ഒറ്റ മോഡലുമായി എത്തി ജനപ്രീതിയാർജിക്കാൻ ബ്രാൻഡിന് സാധിച്ചു.

2020 കിയ സെൽറ്റോസിലെ അഞ്ച് ഫസ്റ്റ് ഇൻ ക്ലാസ് സവിശേഷതകൾ

അന്ന് വിപണി വാണിരുന്ന ഹ്യുണ്ടായി ക്രെറ്റയ്ക്കെതിരെ സെൽറ്റോസ് അണിനിരന്നപ്പോൾ ക്രെറ്റയുടെ ഡിമാന്റ് തകർന്നു. എന്നാൽ ഈ വർഷം കിയയുടെ എസ്‌യുവിയുമായി കിടപിടിക്കാൻ അടിമുടി മാറ്റങ്ങളുമായി ക്രെറ്റ എത്തി. എന്നാൽ മിഡ്-സൈസ് എസ്‌യുവി ശ്രേണി ഒന്നുകൂടി മത്സരാധിഷ്ഠിതമാക്കാൻ കിയ ഈ മാസം ആദ്യം സെൽറ്റോസിനെ പുതുക്കി അവതരിപ്പിച്ചു.

2020 കിയ സെൽറ്റോസിലെ അഞ്ച് ഫസ്റ്റ് ഇൻ ക്ലാസ് സവിശേഷതകൾ

ബി-സെഗ്മെന്റ് എസ്‌യുവി അതിന്റെ ചലനാത്മക രൂപത്തിനും പ്രധാന സവിശേഷതകളുടെ പട്ടികയ്ക്കും കൂടുതൽ ആക്കം കൂട്ടി. ഏറ്റവും പുതിയ 2020 അവതാരത്തിൽ അതിശയകരമായ ഒരു പാക്കേജോടെ സെൽറ്റോസ് മെച്ചപ്പെട്ടു. പുതിയ സെൽറ്റോസ് അതിന്റെ മുൻഗാമിയെക്കാൾ അധിക 10 സവിശേഷതകൾ നേടിയിട്ടുണ്ടെന്ന് കിയ അവകാശപ്പെടുന്നു. അതിലെ മികച്ച അഞ്ച് സെഗ്‌മെൻറ് സവിശേഷതകൾ നമുക്ക് പരിചയപ്പെടാം.

MOST READ: കൊവിഡ്; സ്റ്റോർ സേവനം ആരംഭിച്ച് റാപ്പിഡോ

2020 കിയ സെൽറ്റോസിലെ അഞ്ച് ഫസ്റ്റ് ഇൻ ക്ലാസ് സവിശേഷതകൾ

360 ഡിഗ്രി വ്യൂ ക്യാമറ

സെൽറ്റോസിലെ ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഫീച്ചറാണ് മോണിറ്റർ സവിശേഷതയോടു കൂടിയ 360 ഡിഗ്രി വ്യൂ ക്യാമറ. ഈ സംവിധാനം കാറിനെ ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിനും തിരിക്കുന്നതിനും സഹായിക്കുന്നു. ഇത് സൗകര്യങ്ങൾ വർധിപ്പിക്കുക മാത്രമല്ല മൊത്തത്തിലുള്ള സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത.

2020 കിയ സെൽറ്റോസിലെ അഞ്ച് ഫസ്റ്റ് ഇൻ ക്ലാസ് സവിശേഷതകൾ

ബ്ലൈൻഡ് വ്യൂ മോണിറ്റർ (BVM)

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ആദ്യമായി ബ്ലൈൻഡ് വ്യൂ മോണിറ്റർ അവതരിപ്പിച്ചിരിക്കുകയാണ് കിയ. ഒവിആർ‌എമ്മിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ച് ഡ്രൈവറുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ 7 ഇഞ്ച് ഡിസ്‌പ്ലേയിൽ ഫീഡ് പ്രദർശിപ്പിക്കുന്നു.

MOST READ: എംജി ഹെക്ടര്‍ പ്ലസിന് ലഭിക്കുക മൂന്ന് വകഭേദങ്ങള്‍; പരിശോധിക്കാം ഏതൊക്കെയെന്ന്

2020 കിയ സെൽറ്റോസിലെ അഞ്ച് ഫസ്റ്റ് ഇൻ ക്ലാസ് സവിശേഷതകൾ

മുന്നിലുള്ള റോഡിൽ നിന്ന് കണ്ണെടുക്കാതെ തന്നെ പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാൻ ഈ സവിശേഷത ഡ്രൈവറെ അനുവദിക്കുന്നു. തിരക്കേറിയ ഹൈവേകളിൽ ലൈൻ മാറ്റുന്നതിന് ഇത് ഉപയോഗപ്രദമാണ്.

2020 കിയ സെൽറ്റോസിലെ അഞ്ച് ഫസ്റ്റ് ഇൻ ക്ലാസ് സവിശേഷതകൾ

ഫ്രണ്ട് പാർക്കിംഗ് സെൻസർ

റിയർ പാർക്കിംഗ് സെൻസറുകൾ ഇന്ത്യയിലെ റെഗുലേറ്ററി ബോഡി നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ ഇതുവരെ അത്ര സാധാരണമല്ല. സെഗ്മെന്റ് ഫസ്റ്റ് ഫ്രണ്ട് പാർക്കിംഗ് സെൻസറുകളുമായാണ് കിയ സെൽറ്റോസ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഇടുങ്ങിയ സ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്യുന്നതും മറ്റും എളുപ്പമാക്കുന്നു.

MOST READ: ജാപ്പനീസ് വിപണിയിൽ സിവിക്കിന് അന്ത്യം കുറിച്ച് ഹോണ്ട

2020 കിയ സെൽറ്റോസിലെ അഞ്ച് ഫസ്റ്റ് ഇൻ ക്ലാസ് സവിശേഷതകൾ

ഇൻഫോടെയ്ൻമെന്റ് / സൗണ്ട് സിസ്റ്റം

എൽഇഡി സൗണ്ട് മൂഡ് ലൈറ്റ് ഉള്ള ഫസ്റ്റ് ഇൻ സെഗ്മെന്റ് 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റമാണ് കിയ സെൽറ്റോസ് ബി-എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നത്.

2020 കിയ സെൽറ്റോസിലെ അഞ്ച് ഫസ്റ്റ് ഇൻ ക്ലാസ് സവിശേഷതകൾ

8 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ

സെൽറ്റോസിന് സ്മാർട്ട് 8 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ കമ്പനി നൽകിയിട്ടുണ്ട്. ഇതും ഈ വിഭാഗത്തിലെ ആദ്യ സവിശേഷതയാണ്. മുന്നിലുള്ള റോഡിൽ നിന്ന് ശ്രദ്ധ മാറ്റാതെ തന്നെ ഡ്രൈവർക്ക് വാഹനത്തിന്റെ വേഗത, നാവിഗേഷൻ അപ്‌ഡേറ്റുകൾ എന്നിവ ഇതിലൂടെ അറിയാം.

Most Read Articles

Malayalam
English summary
Top First In Class Features Of The 2020 Kia Seltos. Read in Malayalam
Story first published: Thursday, June 25, 2020, 20:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X