എംജി ഹെക്ടര്‍ പ്ലസിന് ലഭിക്കുക മൂന്ന് വകഭേദങ്ങള്‍; പരിശോധിക്കാം ഏതൊക്കെയെന്ന്

അരങ്ങേറ്റത്തിന് സജ്ജമായതോടെ വാര്‍ത്തകളില്‍ നിറയുകയാണ് എംജി ഹെക്ടര്‍ പ്ലസ്. കഴിഞ്ഞ ദിവസം ഉത്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ട് വന്നു. പിന്നാലെ ഡീലര്‍ഷിപ്പിലെത്തിയ മോഡലിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവന്നു.

എംജി ഹെക്ടര്‍ പ്ലസിന് ലഭിക്കുക മൂന്ന് വകഭേദങ്ങള്‍; പരിശോധിക്കാം ഏതൊക്കെയെന്ന്

ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ ആറ് സീറ്റര്‍ ഹെക്ടര്‍ പ്ലസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. 2020 ജൂലൈ ഒന്നിന് വാഹനം വിപണിയില്‍ എത്തുമെന്ന് നേരത്തെ തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

എംജി ഹെക്ടര്‍ പ്ലസിന് ലഭിക്കുക മൂന്ന് വകഭേദങ്ങള്‍; പരിശോധിക്കാം ഏതൊക്കെയെന്ന്

ഏഴ് സീറ്ററിന് പകരം ആറ് സീറ്റര്‍ ഓപ്ഷനിലാകും വാഹനം ആദ്യം എത്തുക. എന്നാല്‍ ഭാവിയില്‍ ഏഴ് സീറ്റര്‍ പതിപ്പും വില്‍പ്പനയ്ക്ക് എത്താം എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എംജി ഹെക്ടര്‍ പ്ലസിന് ലഭിക്കുക മൂന്ന് വകഭേദങ്ങള്‍; പരിശോധിക്കാം ഏതൊക്കെയെന്ന്

കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്ക് നല്‍കുന്ന ക്യാപ്റ്റന്‍ സീറ്റുകളായിരിക്കും മൂന്ന് നിരയിലും എംജി ഉള്‍പ്പെടുത്തുക. വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥല സൗകര്യം നല്‍കുമെന്നതാണ് ക്യാപ്റ്റന്‍ സീറ്റുകളുടെ മറ്റൊരു സവിശേഷത. ഇതെല്ലാം പരിഗണിച്ചാണ് ആദ്യം ആറ് സീറ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

എംജി ഹെക്ടര്‍ പ്ലസിന് ലഭിക്കുക മൂന്ന് വകഭേദങ്ങള്‍; പരിശോധിക്കാം ഏതൊക്കെയെന്ന്

എന്നാല്‍ പുതിയതായി പുറത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഹെക്ടര്‍ പ്ലസ് വിപണിയില്‍ എത്തുന്നത് മൂന്ന് വകഭേദങ്ങളിലാകും. സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ ആകും ആ മൂന്ന് വകഭേദങ്ങള്‍. ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് വാഹനത്തിന്റെ ഉത്പാദനം നടക്കുന്നത്.

MOST READ: ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

എംജി ഹെക്ടര്‍ പ്ലസിന് ലഭിക്കുക മൂന്ന് വകഭേദങ്ങള്‍; പരിശോധിക്കാം ഏതൊക്കെയെന്ന്

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഹെക്ടര്‍ പ്ലസിനെ എംജി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. സീറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതും ചുരുക്കം ചില ഡിസൈന്‍ മാറ്റങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ കാഴ്ചയില്‍ റെഗുലര്‍ ഹെക്ടറിന് സമനമാണ് ഹെക്ടര്‍ പ്ലസ്.

എംജി ഹെക്ടര്‍ പ്ലസിന് ലഭിക്കുക മൂന്ന് വകഭേദങ്ങള്‍; പരിശോധിക്കാം ഏതൊക്കെയെന്ന്

മൂന്ന് നിര സീറ്റുകള്‍ ഒരുങ്ങുന്നതോടെ വാഹനത്തിന്റെ നീളത്തില്‍ 40 mm വളര്‍ച്ച സംഭവിച്ചിട്ടുണ്ട്. അതേസമയം, റെഗുലര്‍ ഹെക്ടറിനുള്ള 1,835 mm വീതിയും 1,760 mm ഉയരവും 2,750 mm വീല്‍ബേസുമാണ് ഹെക്ടര്‍ പ്ലസിനുള്ളത്.

MOST READ: ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

എംജി ഹെക്ടര്‍ പ്ലസിന് ലഭിക്കുക മൂന്ന് വകഭേദങ്ങള്‍; പരിശോധിക്കാം ഏതൊക്കെയെന്ന്

പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള മുന്‍വശത്തെ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കി ബമ്പറുകള്‍, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്, ടെയില്‍ ലാമ്പുകള്‍, ഫോഗ് ലാമ്പ് ക്ലസ്റ്റര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.

എംജി ഹെക്ടര്‍ പ്ലസിന് ലഭിക്കുക മൂന്ന് വകഭേദങ്ങള്‍; പരിശോധിക്കാം ഏതൊക്കെയെന്ന്

ഹെക്ടറിനോട് സാമ്യമുള്ള അകത്തളം തന്നെയാകും ഹെക്ടര്‍ പ്ലസിനും ലഭിക്കുക. ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകളാകും വാഹനത്തില്‍ ലഭിക്കുക.

More from DriveSpark

Article Published On: Thursday, June 25, 2020, 16:50 [IST]
English summary
MG Hector Plus Offered In Three Variants. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X