C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങിയിരുന്ന നിര്‍മ്മാതാക്കളായിരുന്നു സിട്രണ്‍. എന്നാല്‍ കെറോണ വില്ലനായതോടെ അരങ്ങേറ്റം 2021-ല്‍ മാത്രമേ ഉള്ളുവെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു.

C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

C5 എയര്‍ക്രോസ് എസ്‌യുവിയാണ് ബ്രാന്‍ഡില്‍ നിന്നും ആദ്യം ഇന്ത്യന്‍ വിപണിയില്‍ ചുവടുവെയ്ക്കുക. പിന്നാലെ മറ്റ് ശ്രേണികളിലേക്കും വിവിധ മോഡലുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കോംപാക്ട് എസ്‌യുവി ശ്രേണിയും നിര്‍മ്മാതാക്കള്‍ നോട്ടമിട്ടിട്ടുണ്ട് എന്ന് വേണം പറയാന്‍.

C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ഒരു ശ്രേണി കൂടിയാണ് കോംപാക്ട് എസ്‌യുവി. ഈ ശ്രേണിയിലേക്കുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടം നേരത്തെ തന്ന സിട്രണ്‍ ആരംഭിച്ചിരുന്നു.

MOST READ: എംജി ഹെക്ടര്‍ പ്ലസിന് ലഭിക്കുക മൂന്ന് വകഭേദങ്ങള്‍; പരിശോധിക്കാം ഏതൊക്കെയെന്ന്

C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

സിട്രണ്‍ C21 എന്ന കോഡ്‌നാമമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡലിന് 'C3 സ്‌പോര്‍ട്ടി' എന്ന പേര് നല്‍കിയേക്കുമെന്നാണ് സൂചന.

C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

കഴിഞ്ഞ ദിവസമാണ് യൂറോപ്യന്‍ വിപണികളിലേക്കുള്ള C4 ക്രോസ്ഓവര്‍, C4 ഇലക്ട്രിക്ക് മോഡലുകളെ കമ്പനി വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ വിപണിക്കായി മൂന്ന് മോഡലുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി.

MOST READ: വാഗൺആർ ഇനി ഇലക്‌‌ട്രിക്കിലും, പരീക്ഷണയോട്ടവുമായി മാരുതി

C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

C3 സ്‌പോര്‍ട്ടി അതിലൊന്നായിരിക്കുമെന്നും സുചന നല്‍കി. ഇത് സബ്-ഫോര്‍ മീറ്റര്‍ എസ്‌യുവി ശ്രേണിയിലാകും ഇടംപിടിക്കുക. മോഡുലാര്‍ സിഎംപി (CMP) ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മാണം.

C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

കുറഞ്ഞ ചെലവില്‍ ഈ പ്ലാറ്റ്‌ഫോമില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. ലാറ്റിന്‍ അമേരിക്കന്‍ വിപണികളില്‍ ഈ പ്ലാറ്റ്‌ഫോം ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സിട്രണ്‍ C21 കോംപാക്ട് എസ്‌യുവി അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ C3 -ല്‍ നിന്നുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍ ഉള്‍ക്കൊള്ളും.

MOST READ: ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

അതുകൊണ്ട് കൂടിയാവണം വാഹനത്തിന് കമ്പനി ഈ പേര് നല്‍കുക. വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300 എന്നിവരാകും എതിരാളികള്‍.

C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാകും വിപണിയില്‍ എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Compact SUV For India Could Be Named C3 Sporty. Read in Malayalam.
Story first published: Thursday, June 25, 2020, 17:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X