2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS അവതരിപ്പിച്ച് ട്രയംഫ്; വില 11.13 ലക്ഷം രൂപ

പുതിയ 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS -നെ വിപണിയില്‍ അവതരിപ്പിച്ച് ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ട്രയംഫ്. 11.13 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില.

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS അവതരിപ്പിച്ച് ട്രയംഫ്; വില 11.13 ലക്ഷം രൂപ

മാര്‍ച്ച് മാസത്തില്‍ ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ നിലവിവെ സാഹചര്യത്തില്‍ ബൈക്കിന്റെ അവതരണം കമ്പനി നീട്ടിവെയ്ക്കുകയായിരുന്നു.

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS അവതരിപ്പിച്ച് ട്രയംഫ്; വില 11.13 ലക്ഷം രൂപ

നിരവധി പുതുമകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സമീപകാലത്തായി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ RS.

MOST READ: പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ കളംനിറയാൻ ബിഎംഡബ്ല്യു മോട്ടോറാഡ്

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS അവതരിപ്പിച്ച് ട്രയംഫ്; വില 11.13 ലക്ഷം രൂപ

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആഗോള വിപണിയില്‍ അടിമുടി മാറ്റത്തോടെ ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ഈ പതിപ്പിനെ തന്നെയാണ് ഇന്ത്യന്‍ വിപണിയിലും വില്‍പ്പനയ്ക്കായി എത്തിച്ചിക്കുന്നത്.

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS അവതരിപ്പിച്ച് ട്രയംഫ്; വില 11.13 ലക്ഷം രൂപ

ധാരാളം പുതുമകള്‍ ബൈക്കില്‍ ഉണ്ടെങ്കിലും പുത്തന്‍ മോഡലിന്റെ വില വര്‍ധിപ്പിച്ചിട്ടില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ കൂട്ടിച്ചേര്‍ത്ത ബഗ്ഗ് ഐഡ് ഹെഡ്‌ലാമ്പ്, റീഡിസൈന്‍ ചെയ്ത ഫ്‌ലൈസ്‌ക്രീന്‍, സൈഡ് പാനലുകളില്‍ RS ബാഡ്ജിങ് എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.

MOST READ: കഴിഞ്ഞ വർഷം 20,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS അവതരിപ്പിച്ച് ട്രയംഫ്; വില 11.13 ലക്ഷം രൂപ

പുതിയ ഗ്രാഫിക്സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗോപ്രോ നിയന്ത്രണങ്ങള്‍ എന്നിവയുള്ള കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയും നവീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ സീറ്റ് കൗള്‍, ബെല്ലി പാന്‍, റിയര്‍ വ്യൂ മിററുകള്‍ എന്നീ ഭാഗങ്ങളും കമ്പനി പരിഷ്‌കരിച്ചു.

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS അവതരിപ്പിച്ച് ട്രയംഫ്; വില 11.13 ലക്ഷം രൂപ

പുതിയ ടൈറ്റാനിയം സില്‍വര്‍ മെയിന്‍ ഫ്രെമിലാണ് 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS നിര്‍മ്മിച്ചിരിക്കുന്നത്. റോഡ്, റൈന്‍, സ്പോര്‍ട്ട്, ട്രാക്ക്, റൈഡര്‍ കോണ്‍ഫിഗറബിള്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത റൈഡിങ് മോഡുകളും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS അവതരിപ്പിച്ച് ട്രയംഫ്; വില 11.13 ലക്ഷം രൂപ

യൂറോ V മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ (ബിഎസ് VI) പാലിക്കുന്ന 765 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍-ലൈന്‍-ട്രിപ്പിള്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 123 bhp കരുത്തും 79 Nm torque ഉം സൃഷ്ടിക്കും.

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS അവതരിപ്പിച്ച് ട്രയംഫ്; വില 11.13 ലക്ഷം രൂപ

മുന്‍ മോഡലിനെ അപേക്ഷിച്ച് ടോര്‍ഖില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുകളിലേക്കും താഴേക്കുമുള്ള ക്വിക്ക് ഷിഫ്റ്റര്‍ ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കില്‍ ഇടംപിടിച്ചിരിക്കുന്നത്. ബ്രെംബോ M50 മോണോബ്ലോക്ക് കാലിഫറുള്ള ബ്രേക്കിങ് സംവിധാനവും ബൈക്കില്‍ ഉള്‍പ്പെടുത്തി.

MOST READ: ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS അവതരിപ്പിച്ച് ട്രയംഫ്; വില 11.13 ലക്ഷം രൂപ

പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഷോവ ഫോര്‍ക്ക്, ഓലിന്‍സ് STX40 പിന്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. പൈറേലിയുടെ ഏറ്റവും പുതിയ തലമുറ സൂപ്പര്‍കോര്‍സ SP V3 ടയറുകളാണ് ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, April 22, 2020, 14:38 [IST]
English summary
2020 Triumph Street Triple RS Launched In India, Prices Start At Rs 11.13 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X