മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

വര്‍ഷാവസാനം അയതോടെ, ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒഡീസി.

മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

ഒഡീസി തങ്ങളുടെ ഉത്പ്പന്ന ശ്രേണിയില്‍ റേസര്‍, റേസര്‍ ലൈറ്റ് എന്നിവയില്‍ 3,000 രൂപയുടെ വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇവോക്കിസ് മോഡലില്‍ 5,000 രൂപയുടെ ആനുകൂല്യവും ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

ഈ ഓഫറുകള്‍ 2020 ഡിസംബര്‍ 23 മുതല്‍ 31 വരെ ലഭിക്കും. അതിനാല്‍, നിങ്ങള്‍ ഒരു ഇലക്ട്രിക് ഇരുചക്രവാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാണ് പറ്റിയ അവസരമെന്നും കമ്പനി അറിയിച്ചു.

MOST READ: ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

ഓഫറുകളെക്കുറിച്ച് ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നെമിന്‍ വോറ പറയുന്നതിങ്ങനെ, പകര്‍ച്ചവ്യാധിയും വ്യക്തിഗത സുരക്ഷ ഉറപ്പുവരുത്തേണ്ട ഉപഭോക്താവിന്റെ ആവശ്യകതയും കാരണം വ്യക്തിഗത മൊബിലിറ്റിയുടെ ആവശ്യം വര്‍ദ്ധിച്ചു.

മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

ഇത് അന്വേഷണങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇലക്ട്രിക് സ്‌കൂട്ടറുകളിലും ബൈക്കുകളിലുമുള്ള താല്‍പ്പര്യത്തിനും ഇടയാക്കി. മറ്റുഭാഗത്ത്, കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കുന്നതിനും ഈ സീസണില്‍ വില്‍പ്പന വര്‍ദ്ധിക്കുന്ന ഉറച്ച നടപടികള്‍ സ്വീകരിക്കുന്നതിനും ബ്രാന്‍ഡ് ആഗ്രഹിക്കുന്നു.

MOST READ: മൂടിക്കെട്ടലുകള്‍ ഇല്ലാതെ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; അവതരണം ഉടന്‍

മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ നിരവധി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ. തങ്ങളുടെ ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാത്തരം റൈഡര്‍മാര്‍ക്കും അനുയോജ്യമാണെന്നും നെമിന്‍ പറഞ്ഞു.

മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

ഒഡീസി റേസര്‍, റേസര്‍ ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കുറച്ച് വ്യത്യാസങ്ങളുണ്ട്. രണ്ട് സ്‌കൂട്ടറുകളും സമാനമായി കാണപ്പെടുന്നുവെങ്കിലും റേസറിന് കരുത്ത് പകരുന്നത് ലീഡ് ആസിഡ് ബാറ്ററിയാണ്.

MOST READ: കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

അതേസമയം റേസര്‍ ലൈറ്റിന് ലിഥിയം അയണ്‍ യൂണിറ്റ് ലഭിക്കും. റേസര്‍ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യുന്നതിനായി 5 മണിക്കൂര്‍ സമയം വരെ എടുക്കും. എന്നാല്‍ റേസര്‍ ലൈറ്റ് 3.5 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും.

മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

റേസറിന്റെ ബാറ്ററി ഇതിന് പരമാവധി 70 കിലോമീറ്റര്‍ പരിധി നല്‍കുന്നു, അതേസമയം റേസര്‍ ലൈറ്റ് 75 കിലോമീറ്റര്‍ വരെയും ലഭ്യമാക്കും. 59,500 രൂപ നിരക്കില്‍ റേസര്‍ ലഭ്യമാകുമ്പോള്‍, 70,500 രൂപയ്ക്ക് റേസര്‍ ലൈറ്റ് വില്‍പ്പനയ്ക്ക് എത്തുന്നത്. രണ്ട് വിലകളും, എക്‌സ്‌ഷോറൂം വിലയാണ്.

MOST READ: ജനുവരി മുതൽ മാഗ്നൈറ്റിന് വില കൂടും; പ്രാരംഭ വില ഇനി 5.54 ലക്ഷം രൂപ

മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളിലും യുഎസ്ബി ചാര്‍ജിംഗ്, കീലെസ് എന്‍ട്രി, ആന്റി ആക്‌സിലറേഷന്‍ ലോക്ക്, ഹാന്‍ഡ്‌ബ്രേക്ക് എന്നിവ ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

ഇവോക്കിസ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് 1.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 4.32 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ബൈക്കിന്റെ കരുത്ത്. പൂര്‍ണ ചാര്‍ജില്‍ പരമാവധി പരിധി 140 കിലോമീറ്റര്‍ വരെ ബൈക്കില്‍ സഞ്ചരിക്കാം.

മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

80 കിലോമീറ്റര്‍ ഉയര്‍ന്ന വേഗത. 6 മണിക്കൂറിനുള്ളില്‍ 100 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും. നാല് റൈഡിംഗ് മോഡുകള്‍, ആന്റി തെഫ്റ്റ് ലോക്ക്, കീലെസ് ഓപ്പറേഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിന് ലഭിക്കും.

മോഡലുകള്‍ക്ക് വര്‍ഷാവസാന ഓഫറുകളുമായി ഒഡീസി

നിലവില്‍ രാജ്യത്ത് ആറ് ഡീലര്‍ഷിപ്പുകളുള്ള കമ്പനിക്ക് 2021 മാര്‍ച്ചോടെ 10 പുതിയ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ 25 നഗരങ്ങളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കും. ദേശീയ, പ്രാദേശിക അധികാരികള്‍ നിര്‍ദ്ദേശിക്കുന്ന നിലവിലുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Odysse Announces Year-End Offerings. Read in Malayalam.
Story first published: Wednesday, December 23, 2020, 16:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X