മെയ് മാസത്തില്‍ 1,000 -ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഒഖിനാവ

2020 മെയ് മാസത്തില്‍ 1,000 -ല്‍ അധികം യൂണിറ്റുകള്‍ വിറ്റഴിച്ചെന്ന് ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഒഖീനാവ. ലോക്ക്ഡൗണിന് ശേഷം ലഭിച്ച വില്‍പ്പനയാണിതെന്നും കമ്പനി അറിയിച്ചു.

മെയ് മാസത്തില്‍ 1,000 -ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഒഖിനാവ

നിലവിലെ സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്ക് താത്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. എന്നിരുന്നാലും ഇളവുകള്‍ ലഭിച്ചതോടെ ഘട്ടം ഘട്ടമായി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ ഒഖീനാവ.

മെയ് മാസത്തില്‍ 1,000 -ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഒഖിനാവ

റിപ്പോര്‍ട്ട് അനുസരിച്ച് ലോക്ക്ഡൗണിന് ശേഷം ഏകദേശം 1,200 യൂണിറ്റ് ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് മെയ് മാസത്തില്‍ വിവിധ ഡീലര്‍ഷിപ്പുകളിലേക്ക് കയറ്റി അയച്ചത്. മെയ് 11 നാണ് കമ്പനി ഭാഗികമായി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്.

MOST READ: മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള സ്‌ക്വാഡില്‍ അംഗമാകാനൊരുങ്ങി ടാറ്റ നെക്സോണ്‍ ഇലക്ട്രിക്

മെയ് മാസത്തില്‍ 1,000 -ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഒഖിനാവ

ഏകദേശം 25 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഇവിടെ ജോലിക്കായി എത്തുന്നതെന്നും കമ്പനി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതു പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മെയ് മാസത്തില്‍ 1,000 -ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഒഖിനാവ

350 ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനവും കമ്പനി പുനരാരംഭിച്ചു. ഇതിനൊപ്പം തന്നെ 2020 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍നിര ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളെ പിന്നിലാക്കാനും കമ്പനിക്ക് സാധിച്ചു. ഇന്ത്യയില്‍ 10,000 -ല്‍ അധികം ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിറ്റഴിക്കുന്ന എക നിര്‍മ്മാതാക്കള്‍ കൂടിയാണ് ഒഖീനാവ.

MOST READ: ഇലക്ട്രിക് കരുത്തിൽ ഒരുങ്ങി പുതുതലമുറ സിട്രൺ C4

മെയ് മാസത്തില്‍ 1,000 -ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഒഖിനാവ

നിലവില്‍ ഓണ്‍ലൈന്‍ വില്‍പ്പന അടക്കം നിരവധി ഓഫറുകളും നല്‍കിയാണ് കമ്പനി വിവിധ മോഡലുകള്‍ വിറ്റഴിക്കുന്നത്. അടുത്തിടെയാണ് ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിക്കുന്നത്.

മെയ് മാസത്തില്‍ 1,000 -ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഒഖിനാവ

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ഒഖീനാവിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിക്കണം. തുടര്‍ന്ന് ഇഷ്ടമുള്ള മോഡല്‍ തെരഞ്ഞെടുക്കുന്നതിനും പണം അടയ്ക്കുന്നതിന് വിവിധ പേമെന്റ് ഓപ്ഷനുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

MOST READ: ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം ജൂലൈയില്‍; കരുത്ത് നല്‍കാന്‍ പെട്രോള്‍ എഞ്ചിനും

മെയ് മാസത്തില്‍ 1,000 -ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഒഖിനാവ

ബുക്കിങ് തുകയായ 2,000 രൂപ അവസാന തുകയില്‍ നിന്ന് കുറയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പണം അടച്ചശേഷം ഉപഭോക്താവ് അടുത്തുള്ള ഡീലര്‍ഷിപ്പ് തെരഞ്ഞെടുക്കണം.

മെയ് മാസത്തില്‍ 1,000 -ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഒഖിനാവ

നിലവില്‍ ഹോം ഡെലിവറി കമ്പനി അവതരിപ്പിച്ചിട്ടില്ലെങ്കിലും, ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിക്കുകയാണെങ്കില്‍ ഇതിനെ കുറിച്ച് ആലോചിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Okinawa Sells Over 1000 Electric Scooter After Resuming Operations. Read in Malayalam.
Story first published: Friday, June 19, 2020, 6:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X