മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള സ്‌ക്വാഡില്‍ അംഗമാകാനൊരുങ്ങി ടാറ്റ നെക്സോണ്‍ ഇലക്ട്രിക്
നിര്‍മ്മാതാക്കളായ ടാറ്റയുടെ ജനപ്രീയ വാഹനമായ നെക്‌സോണ്‍ ഇലക്ട്രിക്ക് വാടകയ്ക്ക് എടുക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. അനെര്‍ട്ട് വഴിയാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍ എത്തുന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ഈ കാറുകള്‍ ഉപയോഗിക്കുന്നത്. ഏകദേശം 65 ഇലക്ട്രിക് നെക്‌സോണ്‍ കാറുകള്‍ വാടകയ്ക്ക് എടുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

35,000 രൂപയാണ് മാസവാടക. സെഡാന്‍ കാറുകളെക്കാള്‍ മൈലേജ് ഇവയ്ക്കുണ്ടെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. വാഹന പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം വാഹനങ്ങള്‍ നിരത്തിലിറക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
MOST READ: പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

ഈ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ സജ്ജീകരിക്കും. 24 മണിക്കൂറും റോഡ് പരിശോധന നടത്തി നിയമലംഘനങ്ങള്‍ തടയുകയാണ് സേഫ് കേരള പദ്ധതിയുടെ ലക്ഷ്യം.

എന്നാല്‍ പദ്ധതി രൂപവത്കൃതമായിട്ടും വാഹനങ്ങള്‍ കിട്ടാത്തതിനാല്‍ പരിശോധന കാര്യക്ഷമമായിരുന്നില്ല. ഇതുകൂട്ടി കണക്കിലെടുത്താണ് ഇപ്പോള്‍ 65 ഇലക്ട്രിക് നെക്‌സോണ്‍ കാറുകള്‍ വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
MOST READ: ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ, നെക്‌സോണ്‍ ഇലക്ട്രിക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. 13.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്‌സോണ്‍. ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
MOST READ: പിൻമാറാൻ തയാറല്ല, ബിഎസ്-VI മഹീന്ദ്ര മോജോ ഉടൻ വിപണിയിലെത്തും

IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും.

വാഹനത്തിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോം ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിനായി ഏകദേശം 8 മണിക്കൂര്‍ ആവശ്യമാണ്.

എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. XM, XZ+, XZ+Lux എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. മൂന്ന് പതിപ്പുകളിലും നിരവധി ഫീച്ചറുകളും കമ്പനി നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications








