പിൻമാറാൻ തയാറല്ല, ബിഎസ്-VI മഹീന്ദ്ര മോജോ ഉടൻ വിപണിയിലെത്തും

ടൂറിംഗ് മോട്ടോർസൈക്കിൾ പ്രേമികളുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് മഹീന്ദ്ര മോജോ. എന്നാൽ മാസങ്ങൾക്ക് മുമ്പ് തന്നെ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നിട്ടും മോജോയുടെ പരിഷ്ക്കരിച്ച പതിപ്പ് മാത്രം വിപണിയിൽ എത്തിയില്ല.

പിൻമാറാൻ തയാറല്ല, ബിഎസ്-VI മഹീന്ദ്ര മോജോ ഉടൻ വിപണിയിലെത്തും

എന്നാൽ ബിഎസ്-VI മഹീന്ദ്ര മോജോയ്ക്കായി കാത്തിരിക്കുന്നവർക്ക് ഇതാ ഒരു നല്ല വാർത്ത. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിച്ച ബൈക്ക് 2020 ജൂൺ മാസത്തിൽ തന്നെ വിൽപ്പനയ്ക്ക് എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

പിൻമാറാൻ തയാറല്ല, ബിഎസ്-VI മഹീന്ദ്ര മോജോ ഉടൻ വിപണിയിലെത്തും

2015-ലാണ് മഹീന്ദ്ര മോജോ വിപണിയിൽ അവതരിപ്പിച്ചത്. തുടർന്ന് ടൂറിംഗ് മോട്ടോർസൈക്കിൾ താൽപ്പര്യക്കാർക്കിടയിൽ വളരെ പ്രചാരം നേടാനും മോജോയ്ക്ക് സാധിച്ചു. ചിലർ ബൈക്കിന്റെ ഇരട്ട-ഹെഡ്‌ലാമ്പ് സജ്ജീകരണത്തെ പ്രശംസിച്ചപ്പോൾ മറ്റുള്ളവർ എക്‌സ്‌ഹോസ്റ്റ് നോട്ട് ഇഷ്ടപ്പെട്ടു.

MOST READ: ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

പിൻമാറാൻ തയാറല്ല, ബിഎസ്-VI മഹീന്ദ്ര മോജോ ഉടൻ വിപണിയിലെത്തും

മറ്റ് മോട്ടോർസൈക്കിൾ നിരൂപകർ മോജോയുടെ സവാരി നിലപാടിനെയും വലിയ ഫ്യുവൽ ടാങ്കിനെയും സ്വാഗതം ചെയ്തെങ്കിലും ചില കാരണങ്ങളാൽ മോജോയ്ക്ക് വിപണിയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം.

പിൻമാറാൻ തയാറല്ല, ബിഎസ്-VI മഹീന്ദ്ര മോജോ ഉടൻ വിപണിയിലെത്തും

കഴിഞ്ഞ വർഷം മഹീന്ദ്ര മോജോ 300-ന് കമ്പനി എബിഎസ് സംവിധാനും സമ്മാനിച്ചു. പഴയ മോഡലിന്റെ UT300, XT300 വേരിയന്റുകൾക്കുമിടയിൽ ഒരു ബാലൻസ് നൽകുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർഭാഗ്യവശാൽ എബിഎസിന്റെ കടന്നുവരവിനും വിപണി അനുകൂലമാക്കാൻ സാധിച്ചില്ല.

MOST READ: ഹൈപ്പർ‌മോട്ടാർഡ് 950 RVE വേരിയന്റ് അവതരിപ്പിച്ച് ഡ്യുക്കാട്ടി

പിൻമാറാൻ തയാറല്ല, ബിഎസ്-VI മഹീന്ദ്ര മോജോ ഉടൻ വിപണിയിലെത്തും

ബൈക്കിന് കൂടുതൽ ശ്രദ്ധ ലഭിക്കാതിരുന്നതിനാൽ മോജോ 300 മോഡലിനെ വിപണിയിൽ നിന്നും മഹീന്ദ്ര പിൻവലിക്കുകയാണെന്നും അഭ്യൂഹങ്ങൾ ഉയർന്നു. എന്നാൽ ബിഎസ്-VI കരുത്തിൽ ബൈക്ക് ഈ മാസം അവസാനത്തോടെ വിപണിയിലെത്തുമെന്ന് കമ്പനി സ്വിരീകരിച്ചതോടെ ഇവയെല്ലാം അപ്രസക്തമായി.

പിൻമാറാൻ തയാറല്ല, ബിഎസ്-VI മഹീന്ദ്ര മോജോ ഉടൻ വിപണിയിലെത്തും

മോജോ ബിഎസ്-VI എബിഎസ് പതിപ്പിനെ കുറിച്ചുള്ള എന്തെങ്കിലും കൂടുതൽ വിശദാംശങ്ങൾ‌ ഇപ്പോൾ‌ ലഭ്യമല്ലെങ്കിലും ജാവ, ജാവ 42 മോഡലുകളിൽ മഹീന്ദ്ര ഉപയോഗിച്ച അതേ എഞ്ചിൻ തന്നെയാകും മോജോയ്ക്കും ലഭിക്കുക.

MOST READ: രൂപംമാറി പുതിയ ബെനലി 302R, ഇന്ത്യയിലേക്ക് ഈ വർഷം അവസാനത്തോടെ

പിൻമാറാൻ തയാറല്ല, ബിഎസ്-VI മഹീന്ദ്ര മോജോ ഉടൻ വിപണിയിലെത്തും

രണ്ട് ജാവ ബൈക്കുകൾക്കും ഇതിനകം തന്നെ ബിഎസ്-VI നവീകരണം ലഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ആയതിനാൽ മോജോ ബിഎസ്-VI-നും സമാനമായ സവിശേഷതകളുണ്ടാകും. 293 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് മോജോ 300-ന് കരുത്തേകുന്നത്. ഇത് പരമാവധി 26.51 bhp പവറും 27.05 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പിൻമാറാൻ തയാറല്ല, ബിഎസ്-VI മഹീന്ദ്ര മോജോ ഉടൻ വിപണിയിലെത്തും

ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. 1.50 ലക്ഷം മുതൽ 1.89 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര മോജോയുടെ എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ ബജാജ് ഡൊമിനാർ 400, റോയൽ എൻഫീൽഡ് ഹിമാലയൻ തുടങ്ങിയ മോഡലുകളാണ് മോജോയുടെ പ്രധാന എതിരാളികൾ.

Source: Bikeadvice

Most Read Articles

Malayalam
English summary
BS6 Mahindra Mojo To Launch By 2020 June Last. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X