സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 62,31,458 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. 47,06,589 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ടയാണ് തൊട്ടുപിന്നില്‍.

സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

എന്നാല്‍ 2019 ഏപ്രിലിനും 2020 മാര്‍ച്ചിനുമിടയിലുള്ള കാലയളവില്‍ മൊത്തത്തിലുള്ള ഇരുചക്രവാഹന വില്‍പ്പനയില്‍ 18 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ബൈക്കുകളുടെ എണ്ണം സ്‌കൂട്ടറുകളേക്കാള്‍ ഇരട്ടിയാണ്.

സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

2020 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വിപണിയില്‍ വിറ്റ ഇരുചക്ര വാഹനങ്ങളില്‍ 64 ശതമാനവും ബൈക്കുകളാണ്. അതേസമയം സുസുക്കി മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പ്പന വര്‍ധിപ്പിച്ച നിര്‍മ്മാതാക്കള്‍.

MOST READ: ടൈഗര്‍ 900 അവതരണം മെയ് മാസത്തിലെന്ന് ട്രയംഫ്

സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

6,85,223 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. വില്‍പ്പനയില്‍ 2.5 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഹീറോയുടെ വില്‍പ്പനയില്‍ ഏറ്റവും ഉയര്‍ന്ന സംഭാവന നല്‍കിയത് സ്‌പ്ലെന്‍ഡര്‍ മോഡലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

സ്‌പ്ലെന്‍ഡര്‍, സ്‌പ്ലെന്‍ഡര്‍ പ്ലസ് മോഡലുകള്‍ ചേര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 26,32,800 യൂണിറ്റുകള്‍ നിരത്തിലെത്തിച്ചു. അതേസമയം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ആക്ടിവയ്ക്ക് 25 ലക്ഷം യുണിറ്റ് പിന്നിടാനും സാധിച്ചു.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി യഹമ WR 155R; മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗത

സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

25,91,059 യൂണിറ്റുകള്‍ ഇതുവരെ വിറ്റഴിച്ചു. HF ഡീലസ്‌കിനും വിപണിയില്‍ മികച്ച് വിജയം കൈവരിക്കാന്‍ സാധിച്ചു. ഏകദേശം 20 ലക്ഷത്തിലധികം യൂണിറ്റുകളുടെ വില്‍പ്പന വാഹനത്തിന് ലഭിച്ചു. ഹോണ്ടയുടെ CB ഷൈന്‍ വില്‍പ്പന ഒന്‍പത്തര ലക്ഷത്തിനടുത്ത് എത്തി.

സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

സ്‌കൂട്ടറിന്റെ ഭാഗത്ത്, ആക്ടിവയെ മാറ്റിനിര്‍ത്തിയാല്‍, ടിവിഎസ് ജൂപിറ്റര്‍ മികച്ച് മുന്നേറ്റം നടത്തിയത്. ഏകദേശം ആറ് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന സ്‌കൂട്ടറിന് ലഭിച്ചു. കഴിഞ്ഞ മാസത്തെ വില്‍പ്പന പരിശോധിച്ചാല്‍ ഇരുചക്ര വാഹന വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

MOST READ: പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് അടുത്ത മാസം വിപണിയിലേക്ക്

സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

കഴിഞ്ഞ മാസത്തിന്റെ ആദ്യം വരെ നടന്ന വില്‍പ്പനയില്‍, ഹീറോ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമായി മാറി. 1,43,726 യൂണിറ്റ് വില്‍പ്പനയാണ് സ്‌പ്ലെന്‍ഡര്‍ കരസ്ഥമാക്കിയത്.

സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

2019 മാര്‍ച്ചിലെ 2.42 ലക്ഷം യൂണിറ്റ് വില്‍പ്പനയെ അപേക്ഷിച്ച് 42 ശതമാനം ഇടിവാണ് ബൈക്ക് രേഖപ്പെടുത്തിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മറ്റൊരു ഹീറോ മോട്ടോര്‍സൈക്കിളായ HF ഡീലക്‌സാണ്.

MOST READ: ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

സാമ്പത്തിക വര്‍ഷത്തില്‍ 26 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

ഹീറോ HF ഡീലക്‌സ് കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ 1,14,969 യൂണിറ്റ് വില്‍പ്പന നേടിയെങ്കിലും മുന്‍ വഷത്തെ അപേക്ഷിച്ച് 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വരും മാസങ്ങളില്‍ വില്‍പ്പന ഇനിയും ഇടിയുമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണിന്റെ ഭാഗമായി രാജ്യത്തെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍മ്മാതാക്കള്‍ താല്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Over 26 Lakh Units Of Hero Splendor Sold In FY20. Read in Malayalam.
Story first published: Thursday, April 23, 2020, 9:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X