തണ്ടർബേർഡിന്റെ പകരക്കാരൻ ഉടൻ, പുതിയ മെറ്റിയർ 350-യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ മുഴുവൻ ശ്രേണിയും പുതുതലമുറ മോഡലുകളിലേക്ക് പരിഷ്ക്കരിക്കുന്നതിന്റെ തിരക്കിലാണിപ്പോൾ. അടുത്ത തലമുറ ക്ലാസിക് 350 ഉടൻ തന്നെ രാജ്യത്ത് കമ്പനി അവതരിപ്പിക്കും.

തണ്ടർബേർഡിന്റെ പകരക്കാരൻ ഉടൻ, പുതിയ മെറ്റിയർ 350-യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇതുകൂടാതെ, തണ്ടർബേർഡിന് പകരമായി മെറ്റിയർ 350-യും വിപണിയിൽ ഇടംപിടിക്കുന്നതോടെ മാറ്റത്തിന്റെ പാതയിലേക്ക് റോയൽ എൻഫീൽഡ് ചുവടുവെക്കും. യഥാർഥത്തിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 മോഡലുകളിലൂടെ പുതിയ 650 സിസി എഞ്ചിൻ അവതരിപ്പിച്ചു കൊണ്ടാണ് ആധുനിക യുഗത്തിലേക്ക് മാറാനുള്ള തയാറെടുപ്പുകൾ കമ്പനി ആരംഭിച്ചത്.

തണ്ടർബേർഡിന്റെ പകരക്കാരൻ ഉടൻ, പുതിയ മെറ്റിയർ 350-യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നാൽ ചില പുത്തൻ സവിശേഷതകളോടെ എത്തുന്ന മെറ്റിയർ 350 ആകും റോയൽ എൻഫീൽഡിന്റെ മുഖംമുനുക്കലിന് ചുക്കാൻ പിടിക്കുക. ബൈക്കിനെ വിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടം നടത്തി വരികയാണ് ബ്രാൻഡ്. ഇതിന്റെ ചിത്രങ്ങളും ഇപ്പോൾ ഗാഡിവാഡി പുറത്തുവിട്ടിട്ടുണ്ട്.

MOST READ: ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

തണ്ടർബേർഡിന്റെ പകരക്കാരൻ ഉടൻ, പുതിയ മെറ്റിയർ 350-യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിലെ തണ്ടർബേർഡുമായി താരതമ്യപ്പെടുത്തുമ്പോൾ മെറ്റിയർ 350 വഹിക്കുന്ന ഏറ്റവും വലിയ വ്യത്യാസം പാർട്ട്-അനലോഗ്, പാർട്ട്-ഡിജിറ്റൽ ഡിസ്പ്ലേ എന്നിവയുള്ള സിംഗിൾ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റേതാണ്.

തണ്ടർബേർഡിന്റെ പകരക്കാരൻ ഉടൻ, പുതിയ മെറ്റിയർ 350-യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

മറ്റൊരു പ്രധാന വ്യത്യാസം പുതിയ എഞ്ചിനാണ്. 350 സിസി എഞ്ചിൻ മുമ്പത്തേതിനേക്കാൾ ശക്തമായ യൂണിറ്റായിരിക്കും എന്നാണ് സൂചന. കൂടാതെ ആറ് സ്പീഡ് ഗിയർബോക്‌സിലേക്ക് ജോടിയാക്കുകയും ചെയ്യും.

MOST READ: മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

തണ്ടർബേർഡിന്റെ പകരക്കാരൻ ഉടൻ, പുതിയ മെറ്റിയർ 350-യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

മെറ്റിയറിൽ റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്ന ചാസിയും പുതിയതാണ് എന്നതും ശ്രദ്ധേയമാണ്. തണ്ടർബേഡിലെ സിംഗിൾ-ഡൗൺ‌ ട്യൂബിന് പകരം ഡ്യുവൽ ഡൗൺ ട്യൂബ് ഫ്രെയിമാണ് പുത്തൻ മോട്ടോർസൈക്കിൾ അവതരിപ്പിക്കുക.

തണ്ടർബേർഡിന്റെ പകരക്കാരൻ ഉടൻ, പുതിയ മെറ്റിയർ 350-യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം മറ്റ് സൂക്ഷ്മമായ മാറ്റങ്ങളും മെറ്റിയറിനുണ്ട്. ഫ്യുവൽ ഫില്ലർ ക്യാപ് ഇപ്പോൾ ഓഫ്-സെന്റർ സ്ഥാപിക്കുന്നതിനുപകരം ടാങ്കിന്റെ മുകൾഭാഗത്തായാണ് ഇടംപിടിച്ചിരിക്കുന്നത്. രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളുള്ള പത്ത് സ്‌പോക്ക് യൂണിറ്റ് അലോയ് വീലുകളും മറ്റൊരു ശ്രദ്ധേയ സാന്നിധ്യമാണ്. റോയൽ എൻഫീൽഡ് മെറ്റിയർ 350 ഡ്രം-ബ്രേക്ക് പതിപ്പ് നൽകുമെന്ന് തോന്നുന്നില്ല.

MOST READ: പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

തണ്ടർബേർഡിന്റെ പകരക്കാരൻ ഉടൻ, പുതിയ മെറ്റിയർ 350-യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഹെഡ്‌ലാമ്പ് ഒരു സാധാരണ ഹാലോജെൻ യൂണിറ്റായിരിക്കുമെങ്കിലും ടെയിൽ‌ലൈറ്റ് എൽ‌ഇഡി ആയിരിക്കും. സീറ്റിഗും തണ്ടർബേർഡിലെന്നപോലെ സുഖകരമാണെന്ന് തോന്നുന്നു. റൈഡിംഗ് പൊസിഷനും നിലവിലെ മോഡലിന് തുല്യമായിരിക്കും. ഉയർത്തിയ ഹാൻഡിൽബാറും ഫോർവേഡ് സെറ്റ് ഫുട്പെഗുകളും ലോംഗ് റൈഡുകളിൽ പരമാവധി സുഖം ഉറപ്പാക്കും.

തണ്ടർബേർഡിന്റെ പകരക്കാരൻ ഉടൻ, പുതിയ മെറ്റിയർ 350-യുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ടെയിൽ-എൻഡിൽ പില്യണിനായി ഒരു സ്പ്ലിറ്റ് ഗ്രാബ്രെയിൽ സവിശേഷതയുണ്ട്. ഇത് മറ്റൊരു സ്വാഗതാർഹമായ പരിഷ്ക്കരണമാണെന്നതിൽ സംശയമില്ല. 2020 ജൂണിൽ ബൈക്കിനെ വിൽപ്പനക്ക് എത്തിക്കാൻ കമ്പനി നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും വൈകുകയായിരുന്നു. എന്നിരുന്നാലും ദീപാവലി സീസണിന് മുമ്പായി മെറ്റിയർ വിപണിയിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Image Courtesy: Gaadiwaadi

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Spied Again. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X