തണ്ടർബേർഡിന്റെ പിൻഗാമിയായി മെറ്റിയർ എത്തുന്നു, കാണാം സ്പൈ ചിത്രങ്ങൾ

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ ജനപ്രിയ ഓഫറുകളിൽ ഒന്നായ തണ്ടർബേർഡ് വിപണിയിൽ നിന്നും പിൻമാറുകയാണ്. എന്നാൽ ക്രൂയിസർ ബൈക്ക് പ്രേമികൾ വിഷമിക്കേണ്ട, മെറ്റിയർ എന്ന പുത്തൻ പിൻഗാമിയെ ബാൻഡ് ഉടൻ വിപണിയിൽ അവതരിപ്പിക്കും.

തണ്ടർബേർഡിന്റെ പിൻഗാമിയായി മെറ്റിയർ എത്തുന്നു, കാണാം സ്പൈ ചിത്രങ്ങൾ

കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ മാറി ജീവിതം സാധാരണ ഗതിയിലായാൽ ഉടൻ മെറ്റിയർ 350-യെ റോയൽ എൻഫീൽഡ് വിപണിയിൽ അവതരിക്കും.

യൂട്യൂബ് ചാനൽ മാഡ് ബൈക്കറിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ് സ്പൈ ചിത്രങ്ങൾ പുതിയ മോട്ടോർസൈക്കിളിനെ മെറ്റിയർ 350 എന്നാണ് വിളിക്കുന്നതെന്ന് സ്ഥിരീകരിക്കുന്നു. ഇതുവരെ പേര് ഔദ്യോഗികമായി ബ്രാൻഡ് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഈ ചിത്രങ്ങളിൽ നിന്ന് നെയിം സ്റ്റിക്കർ വ്യക്തമായി കാണാൻ സാധിക്കും.

തണ്ടർബേർഡിന്റെ പിൻഗാമിയായി മെറ്റിയർ എത്തുന്നു, കാണാം സ്പൈ ചിത്രങ്ങൾ

റോയൽ എൻഫീൽഡ് തങ്ങളുടെ ക്ലാസിക്, ബുള്ളറ്റ്, ഇലക്ട്രാ റേഞ്ച് 350 സിസി മോട്ടോർസൈക്കിളുകൾ ബിഎസ്-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചു. അതോടൊപ്പം ഹിമാലയൻ, 650 ഇരട്ടകൾ എന്നിവയും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിപണിയിൽ ഇടംപിടിച്ചതും ശ്രദ്ധേയമാണ്. 500 സിസി മോട്ടോർസൈക്കിളുകളും തണ്ടർബേഡ് ശ്രേണിയും പിൻവലിക്കുന്നതിന്റെ ഭാഗമായി നവീകരിച്ചിട്ടില്ല.

തണ്ടർബേർഡിന്റെ പിൻഗാമിയായി മെറ്റിയർ എത്തുന്നു, കാണാം സ്പൈ ചിത്രങ്ങൾ

വിൽപ്പന കുറഞ്ഞതും ബിഎസ്-VI-ലേക്ക് നവീകരിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ഉയർന്ന ചെലവുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഇത് ഞങ്ങളെ തണ്ടർബേഡ് ശ്രേണിയിൽ നിന്ന് ഒഴിവാക്കുന്നു. മെറ്റിയർ 350 ന്റെ പേര് ഇപ്പോൾ സ്ഥിരീകരിച്ചതോടെ, തണ്ടർബേഡ് പേരും നിർത്തലാക്കുമെന്ന് ഇപ്പോൾ ഏറെക്കുറെ വ്യക്തമാണ്. റോയൽ എൻഫീൽഡ് മെറ്റിയർ 350 തണ്ടർബേർഡ് 350-നെ മാറ്റിസ്ഥാപിക്കും.

തണ്ടർബേർഡിന്റെ പിൻഗാമിയായി മെറ്റിയർ എത്തുന്നു, കാണാം സ്പൈ ചിത്രങ്ങൾ

തീർത്തും പുതിയ പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമായ മെറ്റിയർ 350-യിൽ ഒരു പുതുതലമുറ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഫലമായി ബൈക്ക് ഭാരം കുറഞ്ഞതും കൂടുതൽ ശക്തവും കൂടുതൽ പ്രതികരിക്കുന്നതും മികച്ച ആക്‌സിലറേഷൻ, കുറഞ്ഞ വൈബ്രേഷനുകൾ, മികച്ച ബ്രേക്കുകൾ എന്നിവ നൽകുന്നു. ഇരിപ്പിടത്തിന്റെ സ്ഥാനവും മെച്ചപ്പെടുത്തി കൂടുതൽ ശാന്തമായ ടൂറിംഗ് അനുഭവവും നൽകുന്നു.

Most Read: 2020 SV 650 ആഗോള വിപണിയിൽ അവതരിപ്പിച്ച് സുസുക്കി

തണ്ടർബേർഡിന്റെ പിൻഗാമിയായി മെറ്റിയർ എത്തുന്നു, കാണാം സ്പൈ ചിത്രങ്ങൾ

നിലവിലെ റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350, 350 X മോഡലുകളിൽ എയർ-കൂൾഡ് 346 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഗ്‌ദാനം ചെയ്‌ത് വരുന്നത്. ഇത് 19.8 bhp കരുത്തും 28 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം തണ്ടർബേർഡ് 500 മോഡലുകൾക്ക് 499 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ യൂണിറ്റും ലഭിക്കുന്നു.

Most Read: വിപണിയിൽ നേട്ടം കൊയ്‌ത് പുത്തൻ ബിഎസ്-VI ഹിമാലയൻ

തണ്ടർബേർഡിന്റെ പിൻഗാമിയായി മെറ്റിയർ എത്തുന്നു, കാണാം സ്പൈ ചിത്രങ്ങൾ

അത് 27.2 bhp-യും 41.3 Nm torque ഉം സൃഷ്‌ടിക്കുന്നു. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കുന്നു. മെറ്റിയർ 350 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഏകദേശം 25 bhp പവർ നൽകുമെന്നാണ് പ്രതീക്ഷിക്കുനന്ത്. കൃത്യമായ പവർ, ടോർക്ക് കണക്കുകൾ വരും ദിവസങ്ങളിൽ കമ്പനി വെളിപ്പെടുത്തും.

Most Read: അഡ്വഞ്ചർ 390-യുടെ തകർപ്പൻ പ്രകടനം കാണാം, പുത്തൻ പരസ്യ വീഡിയോയുമായി കെടിഎം

തണ്ടർബേർഡിന്റെ പിൻഗാമിയായി മെറ്റിയർ എത്തുന്നു, കാണാം സ്പൈ ചിത്രങ്ങൾ

വൈറ്റ് ഡെസേർട്ടിന് പ്രശസ്‌തമായ ഗുജറാത്തിലെ കച്ചിൽ ബൈക്കിന്റെ ടെലിവിഷൻ പരസ്യ വീഡിയോ ചിത്രീകരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇത് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്ന സമയത്ത് പുറത്തിറക്കും.

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Spied With Yellow Tank, Twin-Pod Cluster, & More: Spy Pics & Details. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X