ലോക്ക്ഡൗണിലും 91 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വലിയ ആഘാതമാണ് വാഹന വിപണിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസത്തില്‍ ഒറ്റ യൂണിറ്റ് പോലും വില്‍ക്കാനാവാതെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

മാര്‍ച്ച് 25-ന് ആരംഭിച്ച ലോക്ക്ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മാസം മുഴുവന്‍ ഡീലര്‍ഷിപ്പുകള്‍ പൂട്ടിക്കിടന്നതാണ് ഏപ്രില്‍ മാസത്തെ വാഹന വില്‍പ്പന പൂര്‍ണമായും നഷ്ടമാക്കിയത്.

ഇന്ത്യന്‍ വാഹന വ്യവസായ ചരിത്രത്തില്‍ ഒറ്റ യൂണിറ്റ് പോലും വില്‍ക്കാന്‍ സാധിക്കാതെ പോയ ആദ്യ മാസമാണിത്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട, മഹീന്ദ്ര, എംജി മോട്ടോര്‍ എന്നിവരുടെയെല്ലാം വില്‍പ്പന കണക്ക് ഏറെക്കുറെ സമാനമാണ്.
MOST READ: നിര്‍ത്തിവെച്ച് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

എന്നാല്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തിലും 91 യൂണിറ്റ് വിറ്റഴിച്ചതായി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു. നിലവില്‍ കമ്പനിയുടെ തിരുവോട്ടിയൂര്‍, ഒറഗഡാം, ചെന്നൈയിലെ വല്ലം വഡഗല്‍ പ്ലാന്റുകളും ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിതരണ ശൃംഖലകളും അടച്ചിട്ടിരിക്കുകയാണ്.

2020 മാര്‍ച്ച് മാസത്തില്‍ കയറ്റുമതി വില്‍പ്പനയില്‍ 33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു. 2019 മാര്‍ച്ചില്‍ കയറ്റുമതി ചെയ്ത 2,397 യൂണിറ്റുകളെ അപേക്ഷിച്ച് 3,184 യൂണിറ്റ് ഈ കാലയളവില്‍ കമ്പനി കയറ്റുമതി ചെയ്തു.
MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

കമ്പനി നിരയില്‍ നിന്നുള്ള 650 ഇരട്ട മോഡലുകള്‍ 25.30 ശതമാനം വളര്‍ച്ച നേടി. 2019 മാര്‍ച്ച് മാസത്തില്‍ 1,328 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഈ വര്‍ഷം അത് 1,664 യൂണിറ്റുകളായി വര്‍ധിച്ചുവെന്നും കമ്പനി അറിയിച്ചു.

രണ്ടാഴ്ച കാലത്തേക്കു കൂടി ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചെങ്കിലും രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കാനുള്ള തയാറെടുപ്പിലാണ്. നിലവില്‍ ലോക്ക്ഡൗണിന്റെ ഭാഗമായി സര്‍വ്വീസും വാറണ്ടിയും കമ്പനി നീട്ടി നല്‍കി. രണ്ട് മാസത്തേക്കാണ് നീട്ടി നല്‍കിയിരിക്കുന്നത്.
MOST READ: താരത്തിന്റെ വണ്ടി പ്രേമം! കാണാം ധോണിയുടെ ഗാരേജ് മ്യൂസിയം

മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ സര്‍വീസ് നഷ്ടപ്പെടുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ സൗജന്യ സര്‍വ്വീസ് ചെയ്തു തരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതുപോലെ ഈ സമയത്ത് വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ വാറണ്ടി നീട്ടി നല്‍കും.

അതോടൊപ്പം തന്നെ കമ്പനി എടുത്തുപറഞ്ഞിരിക്കുന്ന ഒരു കാര്യം തങ്ങളുടെ നിരയിലെ ബിഎസ് IV മോഡലുകളെയെല്ലാം വിറ്റഴിച്ചതായും അറിയിച്ചിട്ടുണ്ട്. ബിഎസ് IV വാഹനങ്ങള്‍ മുഴുവനും വിജയകരമായി വിറ്റ രാജ്യത്തെ നിര്‍മാതാക്കളില്‍ ഒരാളാണ് റോയല്‍ എന്‍ഫീല്‍ഡ്.


Click it and Unblock the Notifications








