ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

ടാറ്റ നിരയില്‍ നിന്നും നിരവധി മോഡലുകളാണ് ഉടന്‍ തന്നെ വിപണിയില്‍ എത്താനൊരുങ്ങുന്നത്. ഏറെക്കുറെ മിക്ക മോഡലുകളുടെയും അരങ്ങേത്തിനുള്ള തീയതി കമ്പനി വെളിപ്പെടുത്തുകയും ചെയ്തു.

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

അടുത്തിടെ നടന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ നിരയില്‍ നിന്നും ഉടന്‍ തന്നെ വിപണിയില്‍ എത്തുന്ന മോഡലുകളെല്ലാം അണിനിരന്നിരുന്നു. പോയ വര്‍ഷമാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ആള്‍ട്രോസ് എന്നൊരു അവതാരത്തെയുമായി ടാറ്റ എത്തുന്നത്.

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

വളരെ മികച്ച സ്വീകാര്യതയാണ് വാഹനത്തിന് വിപണിയില്‍ ലഭിച്ചതും. റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ ടര്‍ബോ പതിപ്പും ഉടന്‍ തന്നെ വിപണിയില്‍ എത്തും. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു.

MOST READ: ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ മാറ്റുന്നതോടെ വാഹനവും വിപണിയില്‍ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനാകും പുതിയ പതിപ്പില്‍ ഇടംപിടിക്കുക. ഈ എഞ്ചിന്‍ 99 bhp കരുത്തും 141 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.

MOST READ: യുഎസിൽ കുട്ടിപ്പട്ടാളം കട്ടത് 1.1 മില്യൺ ഡോളർ വിലമതിക്കുന്ന 46 കാറുകൾ

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

നിലവില്‍ ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ആള്‍ട്രോസിന് കരുത്തേകുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തില്‍ 113 Nm torque സൃഷ്ടിക്കുമ്പോള്‍, 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കും.

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമെത്തുന്ന വാഹനത്തില്‍ പിന്നീട് ഒരു ഓട്ടോമാറ്റിക് യൂണിറ്റും ടാറ്റ അവതരിപ്പിച്ചേക്കും. ഡീസല്‍ പതിപ്പുകളേക്കാള്‍ ആവശ്യക്കാര്‍ ഏറെയും പെട്രോള്‍ പതിപ്പുകള്‍ക്കാണ്.

MOST READ: ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയാണ് വാഹനത്തിന്റെ പ്രധാന എതിരാളികള്‍. അടുത്തിടെ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങും വാഹനത്തിന് ലഭിച്ചിരുന്നു.

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

ഇന്ന് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്ക് വാഹനം കൂടിയാണ് ആള്‍ട്രോസ്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്.

MOST READ: ലോക്ക്ഡൗണ്‍ ശരിക്കും പൂട്ടി; ഏപ്രിൽ മാസം ഒരു യൂണിറ്റ് പോലും വിൽപ്പന ഇല്ലാതെ ടൊയോട്ട

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

ക്രോമില്‍ പൊതിഞ്ഞ കറുപ്പ് നിഴലടിക്കുന്ന ഹെഡ്ലാമ്പുകളാണ് മുന്‍ വശത്തെ മനോഹരമാക്കുന്നത്. ഗ്രില്ലിന്റെ നടുവിലായി ടാറ്റ ബാഡ്ജിങും നല്‍കിയിട്ടുണ്ട്. ഫോഗ്‌ലാമ്പുകള്‍ മുന്‍ ബമ്പറില്‍ ഒരു പ്രത്യേക യൂണിറ്റായി സ്ഥാപിച്ചിരിക്കുന്നു. താഴെ ഭാഗത്തായി വീതിയില്‍ വിശാലമായ എയര്‍ ഇഡേക്കും സ്ഥാനം പിടിച്ചിരിക്കുന്നു.

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍, 16 ഇഞ്ച് ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകള്‍, ക്രോമിലും കറുത്ത നിറത്തിലും ഒരുക്കിയിരിക്കുന്ന പവര്‍ മിററുകള്‍ എന്നിവയും വാഹനത്തിന്റെ മറ്റ് സവിശേഷതയാണ്.

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്റിക്കേറ്ററുകള്‍, പില്ലറിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍. കറുത്ത ആവരണത്തില്‍ പൊതിഞ്ഞിരിക്കുന്ന റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും, ബമ്പറില്‍ ഇടം പിടിച്ചിരിക്കുന്ന ലൈസന്‍സ് പ്ലേറ്റും പിന്‍വശത്തെ മനോഹരമാക്കുന്നു.

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

അളവുകളില്‍, ടാറ്റ ആള്‍ട്രോസിന് 3,990 mm നീളവും 1,755 mm വീതിയും 1,523 mm ഉയരവും 2,501 mm വീല്‍ബേസുമായി ലഭിക്കുന്നു. 165 mm ഗ്രൗണ്ട് ക്ലിയറന്‍സും, 345 ലിറ്റര്‍ ബൂട്ട് സ്പേസും, 37 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കും വാഹനം വാഗ്ദാനം ചെയ്യുന്നു.

ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ, കീലെസ് എന്‍ട്രി എന്നിവയാണ് അകത്തളത്തിലെ സവിശേഷതകള്‍.

Most Read Articles

Malayalam
English summary
Tata Altroz Turbo Variant Launching Soon. Read in Malayalam.
Story first published: Monday, May 4, 2020, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X