ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

വാഹനം സ്വന്തമാക്കുമ്പോൾ ഉപഭോക്താക്കൾ പരിഗണിക്കുന്ന ഒരു പ്രധാന ഘടകമാണ് ഇന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനം. മുമ്പ് ഒരു പ്രീമിയം സവിശേഷതയായി കണക്കാക്കപ്പെട്ടിരുന്നതും ഉയർന്ന നിലവാരമുള്ള കാറുകളുടെ ഉയർന്ന മോഡലുകളിൽ മാത്രം വാഗ്‌ദാനം ചെയ്‌തതുമായ ഈ സംവിധാനം ഇന്ന് കുഞ്ഞൻ കാറുകളിലേയും നിറസാന്നിധ്യമാണ്.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

നമ്മുടെ ദൈനംദിന ജീവിതത്തിൽ വർധിച്ചുവരുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ബന്ധം നിലനിർത്തേണ്ടത് അത്യാവിശ്യമാണ്. അതിനാൽ സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ആവശ്യമാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകുന്ന ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കുറഞ്ഞ അഞ്ച് കാറുകളുടെ പട്ടിക ഇതാ.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

1. മാരുതി ആൾട്ടോ VXI+

ഇന്ത്യൻ നിരത്തിൽ കാലങ്ങളായി അരങ്ങുവാഴുന്ന ഏറ്റവും ജനപ്രിയമായ കുഞ്ഞൻ ഹാച്ച്ബാക്കാണ് മാരുതി സുസുക്കി ആൾട്ടോ. ഓരോ കാലഘട്ടത്തിനും അനിവാര്യമായ പരിഷ്ക്കരണങ്ങൾ അവതരിപ്പിക്കാൻ ബ്രാൻഡ് തയാറാകുന്നതാണ് ഈ മോഡലിന്റെ വിജയവും.

MOST READ: കൊവിഡ്-19; രണ്ടുകോടിയുടെ ധനസഹായവുമായി ഫിയറ്റ് ക്രിസ്‌ലർ

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

കഴിഞ്ഞ വർഷം ഡിസംബറിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനം തെരഞ്ഞെടുക്കാൻ സാധിക്കുന്ന ആൾട്ടോയുടെ ടോപ്പ് എൻഡ് വേരിയൻറ് VXI+ മാരുതി വിപണിയിൽ എത്തിച്ചിരുന്നു. ഈ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയിൻമെന്റിന് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭിക്കുന്നു. ഇതിന് 3.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

2. റെനോ ക്വിഡ് RXT

എൻ‌ട്രി ലെവൽ ക്വിഡ് ഹാച്ച്ബാക്കിനായി റെനോ കഴിഞ്ഞ വർഷം മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി. കാറിലെ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനമാണ് അതിലെ ഏറ്റവും ആകർഷകമായ ഘടകം. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും ഇതിലെ സാന്നിധ്യമാണ്.

MOST READ: ഹ്യുണ്ടായി പുതുതലമുറ i20 എത്തുന്നത് കണക്റ്റഡ് ഫീച്ചറുമായി

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

4.22 ലക്ഷം രൂപ വിലമതിക്കുന്ന ക്വിഡ് RXT വകഭേദത്തിലാണ് ഈ സവിശേഷത വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യൻ വിപണിയിലെ ക്വിഡിന്റെ ബേസ് മോഡലിന് 2.92 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില. ഇത് ഏറ്റവും ഉയർന്ന പതിപ്പിൽ എത്തുമ്പോൾ 5.01 ലക്ഷം രൂപ വരെ വില വരും.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

3. മാരുതി എസ്-പ്രെസോ VXi+ മാനുവൽ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്ന ഏഴ് ഇഞ്ച് സ്മാർപ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനത്തോടുകൂടിയാണ് മാരുതി സുസുക്കി എസ്-പ്രെസോ വിപണിയിൽ എത്തുന്നത്. എന്നാൽ കാറിന്റെ ടോപ്പ് എൻഡ് VXi+ വേരിയന്റിൽ മാത്രമേ ഈ സവിശേഷത ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്.

MOST READ: ഹോണ്ടയുടെ കോംപാക്‌‍ട് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക്

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

മാനുവൽ പതിപ്പായ ഈ മോഡലിന് 4.56 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം എസ്-പ്രെസോയുടെ എൻട്രി ലെവൽ പതിപ്പിന് 3.7 ലക്ഷം രൂപയാണ് വില. ഉയർന്ന ഓട്ടോമാറ്റിക് വകഭേദത്തിനായി 4.99 ലക്ഷം രൂപ വരെ മുടക്കേണ്ടതായുണ്ട്. ഇന്ത്യൻ വിപണിയിൽ റെനോ ക്വിഡിനെതിരെ മാരുതി പുറത്തിറക്കിയ മിനി എസ്‌യുവി മോഡലാണിത്.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

4. ഹ്യുണ്ടായി സാൻട്രോ സ്പോർട്‌സ്

നിലവിൽ ഇന്ത്യൻ വിപണിയിലെ ഹ്യുണ്ടായിയുടെ എൻട്രി ലെവൽ കാറാണ് സാൻട്രോ. അതിന്റെ വില ശ്രേണിയിൽ വിപുലമായ ഫീച്ചർ ലിസ്റ്റ് ഉള്ളതിനാൽ ഇന്ത്യക്കാർക്കിടയിലെ വളരെ ജനപ്രിയമായ മോഡലാണിത്. നാവിഗേഷൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്‌പോർട്‌സ് ട്രിമിൽ നിന്ന് ആരംഭിക്കുന്ന ഹാച്ച്ബാക്കിനൊപ്പം വാഗ്‌ദാനം ചെയ്യുന്നു.

MOST READ: തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

ഈ വകഭേദത്തിന് 5.4 ലക്ഷം രൂപയിൽ നിന്ന് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഹ്യുണ്ടായി സാൻട്രോയുടെ വില 4.57 ലക്ഷം മുതൽ 6.2 ലക്ഷം രൂപ വരെയാണ്. മാരുതി സുസുക്കി വാഗൺആർ, ടാറ്റ ടിയാഗൊ, റെനോ ക്വിഡ്, മാരുതി സുസുക്കി സെലെറിയോ എന്നിവയാണ് മോഡലിന്റെ വിപണിയിലെ പ്രധാന എതിരാളികൾ.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

5. മാരുതി സുസുക്കി വാഗൺആർ ZXI

രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന കടുത്ത വൈരാഗ്യത്തിന്റെ കഥയാണ് ഹ്യുണ്ടായി സാൻട്രോയും മാരുതി വാഗൺആറും തമ്മിലുള്ളത്. അതിനാൽ സവിശേഷതകളുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ചക്കു തയാറല്ല ബോക്‌സി വാഗൺആർ.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം മാരുതി സുസുക്കിയുടെ ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഹാച്ച്ബാക്കിൽ ഇടംപിടിക്കുന്നത്.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭ്യമാകുന്ന കുഞ്ഞൻ കാറുകൾ

എന്നാൽ 5.48 ലക്ഷം രൂപ വിലയുള്ള ZXI മോഡലിൽ നിന്നാണ് ഇൻഫോടെയിൻമെന്റ് സംവിധാനം വാഗ്‌ദാനം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. 4.45 ലക്ഷം മുതൽ 5.94 ലക്ഷം വരെയാണ് വാഗൺആറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

Most Read Articles

Malayalam
English summary
Five cheapest cars to offer Apple CarPlay and Android Auto Connectivity. Read in Malayalam
Story first published: Monday, May 4, 2020, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X