കൊവിഡ്-19; രണ്ടുകോടിയുടെ ധനസഹായവുമായി ഫിയറ്റ് ക്രിസ്‌ലർ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി നിലവില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകാണ്. ഇതിന്റെ ഭാഗമായി എല്ലാ മേഖലയും സ്തംഭിച്ചിരിക്കുകയാണ്.

കൊവിഡ്-19; രണ്ടുകോടിയുടെ ധനസഹായവുമായി ഫിയറ്റ് ക്രിസ്‌ലർ

മറ്റ് മേഖലപോലെ തന്നെ വാഹന മേഖലയും വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഈ പ്രതിസന്ധികള്‍ക്ക് ഇടയിലും രാജ്യത്തിന് കൈതാങ്ങുമായി രംഗത്തെത്തിയിരിക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍ എല്ലാം.

കൊവിഡ്-19; രണ്ടുകോടിയുടെ ധനസഹായവുമായി ഫിയറ്റ് ക്രിസ്‌ലർ

നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ വിവിധ രീതിയിലുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തുണ്ട്. ഈ പോരാട്ടങ്ങളില്‍ ഇപ്പോള്‍ കൈതാങ്ങുമായി എത്തിയിരിക്കുകയാണ് ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ്.

MOST READ: ഹ്യുണ്ടായി പുതുതലമുറ i20 എത്തുന്നത് കണക്ടഡ് ഫീച്ചറുമായി

കൊവിഡ്-19; രണ്ടുകോടിയുടെ ധനസഹായവുമായി ഫിയറ്റ് ക്രിസ്‌ലർ

മഹാമാരിയെ ചെറുക്കുന്നതിനായുള്ള പോരാട്ടങ്ങളുടെ ഭാഗമായി മെഡിക്കല്‍ കിറ്റ്, സുരക്ഷ ഉപകരണങ്ങള്‍ എന്നിവയ്ക്കായി രണ്ടുകോടി രൂപയുടെ ധനസഹായമാണ് എഫ്‌സിഎ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ്-19; രണ്ടുകോടിയുടെ ധനസഹായവുമായി ഫിയറ്റ് ക്രിസ്‌ലർ

മുംബൈ, പൂനെ, ചെന്നൈ എന്നിവിടങ്ങളിലേക്കാണ്ഫിയറ്റ് ക്രിസ്‌ലറിന്റെ സഹായം എത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമെ, ഈ സ്ഥലങ്ങളിലെ കൊവിഡ് ആശുപത്രികളില്‍ ശുചിത്വം ഉറപ്പാക്കാനും വേണ്ട സഹായങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

MOST READ: ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

കൊവിഡ്-19; രണ്ടുകോടിയുടെ ധനസഹായവുമായി ഫിയറ്റ് ക്രിസ്‌ലർ

സന്നദ്ധപ്രവര്‍ത്തകരുമായി സഹകരിച്ച് വീടുകളില്‍ ഭക്ഷണം എത്തിച്ചുനല്‍കുമെന്നും എഫ്‌സിഎ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ആശുപത്രികളില്‍ സേവനം അനുഷ്ടിക്കുന്നതിനും മറ്റുമായി വൊളെന്ററി ഹെല്‍ത്ത് സര്‍വീസ് എന്ന സംഘടനയുമായി എഫ്‌സിഎയുടെ എന്‍ജിനിയര്‍മാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

കൊവിഡ്-19; രണ്ടുകോടിയുടെ ധനസഹായവുമായി ഫിയറ്റ് ക്രിസ്‌ലർ

ഇതിനൊപ്പം പൂനെയിലെ നായിഡു ക്ലീനിക്കിലെ ഐസോലേഷന്‍ വാര്‍ഡില്‍ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യരംഗം കടുത്ത വെല്ലുവിളി നേരിടുകയാണ്.

MOST READ: ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

കൊവിഡ്-19; രണ്ടുകോടിയുടെ ധനസഹായവുമായി ഫിയറ്റ് ക്രിസ്‌ലർ

ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും എഫ്‌സിഎ മുന്‍നിരയിലുണ്ടാകും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എഫ്‌സിഎം ജീവനക്കാര്‍ ശമ്പളത്തിന്റെ ഒരു വിഹിതം നല്‍കുമെന്ന് അറിയിച്ചതില്‍ അഭിമാനമുണ്ടെന്നും എഫ്‌സിഎ ഇന്ത്യ പ്രസിഡന്റ് അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
FCA India Pledges Rs 2 Crore To Combat Coronavirus Pandemic. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X