വിപണിയിൽ എത്താനൊരുങ്ങി സാവിക് C-സീരീസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ
ഓസ്‌ട്രേലിയയിലെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് മോട്ടോർസൈക്കിൾ സാവിക് C-സീരീസ് ഉടനടി പൂർത്തിയാകുമെന്നും ഈ വർഷാവസാനം വാഹനത്തിന്റെ ഡെലിവറികൾ ആരംഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.

സാവിക് C-സീരീസിന്റെ ഉത്പാദനം കൊവിഡ് -19 മഹാമാരിയാൽ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിർമ്മാതാക്കൾ മോട്ടോർസൈക്കിളിന്റെ ഉത്പാദനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

കമ്പനിയുടെ ആദ്യത്തെ ഉപഭോക്തൃ ഡെലിവറി ഈ വർഷം തന്നെ ഷെഡ്യൂൾഡ് ചെയ്തിരിക്കുകയാണ്. ഒമേഗ, ഡെൽറ്റ, ആൽഫ എന്നീ മൂന്ന് വ്യത്യസ്ത പതിപ്പുകളിൽ സാവിക് C-സീരീസ് ലഭ്യമാണ്.
MOST READ: ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

ഓരോ മോഡലും സവിശേഷതകൾ, ഉപകരണങ്ങൾ, പ്രകടനം എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. എല്ലാ പതിപ്പുകളും മോഡലുകളും ABS, ട്രാക്ഷൻ കൺട്രോൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, റൈഡിംഗ് മോഡുകൾ എന്നിവയുമായി വരും.

80 bhp (60 കിലോവാട്ട്) കരുത്തും, 190 Nm torque ഉം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ടോപ്പ്-സ്പെക്ക് ആൽഫയുടെ ഹൃദയം. പൂർണ്ണ ചാർജിൽ 200 കിലോമീറ്റർ മൈലേജ് വാഹനം വാഗ്ദാനം ചെയ്യുന്നു.

റീചാർജ് ചെയ്യാൻ എടുക്കുന്ന സമയവും ആൽഫയിൽ കുറവാണ്. 4-6 മണിക്കൂറിനുള്ളിൽ മോട്ടോർസൈക്കിൾ പൂർണ്ണമായി ചാർജാവും. 3.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത ആൽഫ കൈവരിക്കും. 210 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്.

പരമാവധി 54 bhp (40 കിലോവാട്ട്) കരുത്തും, 140 Nm torque ഉം ഉത്പാദിപ്പിക്കുകയും 150 കിലോമീറ്റർ മൈലേജ് നൽകുകയും ചെയ്യുന്ന മിഡ് റേഞ്ച് പതിപ്പാണ് ഡെൽറ്റ. 170 കിലോഗ്രാമാണ് ഡെൽറ്റ പതിപ്പിന്റെ ഭാരം.
MOST READ: എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ പരിചയപ്പെടുത്തി മാരുതി സുസുക്കി

ഏറ്റവും ചെറിയ ഓപ്ഷനായ ഒമേഗ പൂർണ്ണ ചാർജിൽ ഏകദേശം 120 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇത് 33.5 bhp (25 കിലോവാട്ട്) കരുത്തും 110 Nm torque ഉം സൃഷ്ടിക്കുന്നു.

സാവിക് ഈ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഓസ്‌ട്രേലിയക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യുമോ, അല്ലെങ്കിൽ ലഭ്യത പരിമിതപ്പെടുത്തുമോ എന്ന കാര്യത്തിൽ ഇതുവരെ മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. C-സീരീസ് ലൈനപ്പ് 2019 നവംബറിൽ അവതരിപ്പിച്ചതാണ്.
MOST READ: ചരിത്രത്തിലാദ്യം; ടാറ്റാ കമ്പനികളിലെ ഉന്നത സ്ഥാനീയരുടെ ശമ്പളം വെട്ടികുറയ്ക്കും

എന്നാൽ കൊറോണ വൈറസ് മഹാമാരിയും വൈറസ് വ്യാപനം കുറയ്ക്കുന്നതിന് നിലവിൽ വന്ന ലോക്ക്ഡൗണും പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ചൈനയിൽ നിന്നും തായ്‌വാനിൽ നിന്നുമുള്ള ഘടകങ്ങളുടെ ലഭ്യതയും ഇല്ലാതെയായിരുന്നു. ഇപ്പോൾ, C-സീരീസ് എത്രയും വേഗം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.


Click it and Unblock the Notifications








