എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ പരിചയപ്പെടുത്തി മാരുതി സുസുക്കി

ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്ന മാരുതി സുസുക്കി എസ്-ക്രോസ് പെട്രോളിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പങ്കുവെച്ച് മാരുതി സുസുക്കി. 1.3 ലിറ്റർ ഡീസൽ യൂണിറ്റിന് പകരമായി 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ എസ്-ക്രോസിലെ പ്രധാന മാറ്റങ്ങളിലൊന്ന്.

എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി സുസുക്കി

നേരത്തെ ഡീസൽ എഞ്ചിനിൽ മാത്രം എത്തിയിരുന്ന മോഡൽ പെട്രോളിലേക്ക് മാറുന്നത് മാരുതിയുടെ തന്നെ കോംപാക്‌ട് എസ്‌യുവിയായ വിറ്റാര ബ്രെസയുടെ ചുവടുപിടിച്ചാണ്. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ഡീസൽ എഞ്ചിനുകളോട് വിടപറഞ്ഞതോടെയാണ് എസ്-ക്രോസിന് പുതിയ ഗ്യാസോലിൻ എഞ്ചിൻ നൽകാൻ കമ്പനി തയാറായത്.

എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി സുസുക്കി

എസ്-ക്രോസിലെ പുതിയ ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് 6,000 rpm-ൽ 103 bhp കരുത്തും 4,400 rpm-ൽ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി സുസുക്കി

നേരത്തെ വാഹനത്തിൽ വാഗ്‌ദാനം ചെയ്‌തിരുന്ന 1.3 ലിറ്റർ ഡീസൽ യൂണിറ്റ് 4000 rpm-ൽ 88.5 bhp പവറും 1750 rpm-ൽ 200 Nm torque ഉം ആണ് നൽകിയിരുന്നത്. ഇതിൽ നിന്നും വ്യക്തമാകുന്നതുപോലെ പെട്രോൾ എഞ്ചിൻ കൂടുതൽ പവർ നൽകുന്നുണ്ടെങ്കിലും ഡീസൽ യൂണിറ്റ് വാഗ്‌ദാനം ചെയ്യുന്ന ഉയർന്ന ടോർഖ് ഇല്ല എന്നത് ശ്രദ്ധേയമാണ്.

എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി സുസുക്കി

ഡീസൽ എസ്-ക്രോസ് നൽകിയിരുന്ന ശക്തമായ ടോർഖ് ഉപഭോക്താക്കൾ നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ മാരുതിയുടെ മൈൾഡ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം പുതിയ എസ്-ക്രോസ് വിപണിയിൽ അണിനിരക്കും. സിയാസ് പോലുള്ള മറ്റ് മാരുതി കാറുകളിൽ ഇത് ഇതിനോടകം ലഭ്യമാണ്.

MOST READ: 2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി സുസുക്കി

ലിഥിയം അയൺ, ലീഡ് എയ്ഡ് ഡ്യുവൽ ബാറ്ററി പായ്ക്ക് എന്നിവയാണ് മാരുതിയുടെ നൂതന സ്മാർട്ട് ഹൈബ്രിഡ് ടെക്‌നോളജിയിൽ ഉൾപ്പെടുന്നു. ഡ്രൈവിംഗ് കൂടുതൽ ആകർഷകമാക്കുന്നതിന് ടോർഖ് അസിസ്റ്റ് ഫംഗ്ഷൻ, ബ്രേക്ക് എനർജി റീജനറേഷൻ, ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിങ്ങനെ മൂന്ന് പ്രാഥമിക ഘടകങ്ങളുമുണ്ട്.

എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി സുസുക്കി

പുതിയ എസ്-ക്രോസിലെ മറ്റൊരു പ്രധാന മാറ്റം നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിന്റേതായിരിക്കും. അഞ്ച് സ്പീഡ് മാനുവൽ ഓപ്ഷന് പുറമേയായിരിക്കും ഇത് എന്നത് സ്വാഗതാർഹമാണ്. നേരത്തെ ഡീസൽ വേരിയന്റിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

MOST READ: നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി സുസുക്കി

നാല് വകഭേദങ്ങളിൽ വിപണിയിൽ എത്തിയിരുന്ന നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ, സീത, ആൽഫ എന്നീ മൂന്ന് വേരിയന്റുകളിൽ മാത്രമേ പുതിയ എസ്-ക്രോസ് ലഭ്യമാകൂ. മൂന്ന് പതിപ്പുകൾക്കും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. മാനുവൽ വേരിയന്റിന് 9.90 ലക്ഷം രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്.

എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി സുസുക്കി

പുതിയ മാരുതി എസ്-ക്രോസിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ചില ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പെട്രോൾ പതിപ്പ് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ, നിസാൻ കിക്‌സ് തുടങ്ങിയ ശക്തരായ എതിരാളികളുമായാകും വിപണിയിൽ ഏറ്റുമുട്ടുക.

Most Read Articles

Malayalam
English summary
Maruti Suzuki S-Cross Petrol Details Revealed. Read in Malayalam
Story first published: Tuesday, May 26, 2020, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X