2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അൽപ്പ സമയത്തിനുള്ളിൽ വിൽപ്പനയ്‌ക്കെത്തും. കാർ ഇതിനോടകം ഡീലർഷിപ്പുകളിൽ എത്തിക്കഴിഞ്ഞു. കൂടാതെ 50,000 രൂപ ടോക്കൺ തുകയ്ക്ക് വാഹനത്തിന് ഓൺലൈനായി ബുക്കിംഗ് സ്വീകരിക്കാൻ സ്കോഡ ആരംഭിച്ചു.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

നാമെല്ലാവരും സാമൂഹിക അകലം പാലിക്കുകയും രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കണക്കിലെടുത്ത് കൂടിച്ചേരലുകൾ ഒഴിവാക്കേണ്ടതും വളരെ അനിവാര്യമായിരിക്കുകയാണ്. വരാനിരിക്കുന്ന സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാനാകുന്ന ചില സവിശേഷതൾ ഇതാ.

MOST READ: ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്‌സ്‌വാഗൺ

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

എക്സ്റ്റീരിയർ

2020 സ്‌കോഡ സൂപ്പർബിന് പുതുക്കിയ സ്റ്റൈലിംഗും പുതിയ ഡിസൈനിലുള്ള മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ ഇരട്ട-മൾട്ടി-സ്ലാറ്റ് ബട്ടർഫ്ലൈ ഗ്രില്ല്, പുതുക്കിയ മുൻ ബമ്പറുകൾ എന്നിവ പോലുള്ള ചില പരിഷ്കരിച്ച ഘടകങ്ങൾ ലഭിക്കുന്നു.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

പുതു മോഡലിന്റെ പ്രൊഫൈൽ, വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിന് ഏതാണ്ട് സമാനമാണെന്ന് തോന്നുമെങ്കിലും, പുതിയ വിംഗ് മിററുകൾക്കൊപ്പം 17 ഇഞ്ച് അഞ്ച് സ്‌പോക്ക് ഡ്യുവൽ-ടോൺ അലോയ് വീലുകളും വരുന്നു.

MOST READ: പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

പിൻ‌വശത്ത് പുതിയ എൽഇഡി ടെയിൽ ലാമ്പുകളും ബമ്പറുമാണ് ലഭിക്കുന്നത്. പിന്നിൽ ബ്രാൻഡ് ലോഗോയ്ക്ക് പകരം ടെയിൽ‌ഗേറ്റിൽ പുതിയ സ്കോഡ ലെറ്ററിംഗാണ് നിർമ്മാതാക്കൾ ഒരുക്കുന്നത്.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

ഇന്റീരിയർ

പുതുക്കിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തെ സമന്വയിപ്പിക്കുന്ന പുതുക്കിയ ഡാഷ്‌ബോർഡും പരിഷ്കരിച്ച സെൻട്രൽ കൺസോളും വാഹനത്തിൽ നിർമ്മാതാക്കൾ നൽകുന്നു.

MOST READ: കിയ സോൾ ക്രോസ്ഓവറും ഇന്ത്യയിലേക്ക്, എത്തുന്നത് പെട്രോൾ കരുത്തിൽ

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

ഇരട്ട-ടോൺ നിറത്തിലാണ് സെഡാനിന്റെ അകത്തളം സ്കോഡ ഒരുക്കിയിരിക്കുന്നു. ലെതർ അല്ലെങ്കിൽ അൽകന്റാര ഉപയോഗിച്ച് അപ്ഹോൾസ്റ്ററി അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

സവിശേഷതകൾ

സ്കോഡ സൂപ്പർബ് എല്ലായ്പ്പോഴും മികച്ച സജ്ജീകരണമുള്ള മോഡലാണ്, കൂടാതെ അപ്‌ഡേറ്റ് ചെയ്ത മോഡലിൽ പ്രെഡിക്റ്റീവ് ക്രൂയിസ് കൺട്രോൾ, എമർജൻസി അസിസ്റ്റ്, ഫ്രണ്ട് അസിസ്റ്റ് വിത്ത് പ്രെഡിക്റ്റീവ് പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ തുടങ്ങിയ പുതിയ സുരക്ഷാ സാങ്കേതിക വിദ്യകളുമായിട്ടാണ് വാഹനം എത്തുന്നത്.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ‌ മൈലേജ് വിവരങ്ങള്‍ പുറത്ത്

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

ആപ്പിൾ കാർ-പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, L&K പതിപ്പിലെ വെർച്വൽ കോക്ക്പിറ്റ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിറർ, വൺ ടച്ച് വിൻഡോ ഓപ്പറേഷനുകൾ എന്നിവയ്ക്കൊപ്പം ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുന്നു.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

പിൻ സസ്‌പെൻഷനിൽ എയറോഡൈനാമിക് കവറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ സവിശേഷതകളും 2020 മോഡലിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

എഞ്ചിൻ

187 bhp കരുത്തും 320 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ, TSI പെട്രോൾ മോട്ടോറാണ് സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹൃദയം.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ കാർ ഇപ്പോൾ ലഭ്യമാകൂ, അതേസമയം ഒരു ഡീസൽ യൂണിറ്റ് പിന്നീട് ഈ നിരയിൽ ചേർന്നേക്കാമെന്ന് പ്രതീക്ഷിക്കുന്നു.

2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

വിലനിർണ്ണയം

സ്കോഡ സൂപ്പർബ് CKD റൂട്ട് വഴി ഇന്ത്യയിൽ വിൽ‌പന തുടരും. ഏകദേശം 24 ലക്ഷം രൂപയോളമാവും സെഡാനിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

More from DriveSpark

Article Published On: Tuesday, May 26, 2020, 8:30 [IST]
English summary
What can we expect from Skoda Superb 2020 Facelift. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X