പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

എസ്‌യുവി മോഡലുകൾക്ക് പേരുകേട്ട മഹീന്ദ്ര അടുത്തതലുറ XUV500, സ്‌കോർപിയോ, മഹീന്ദ്ര ഥാർ എന്നിവയുൾപ്പെടെയുള്ള മോഡലുകളെ അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കും.

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

കൊറോണ വൈറസ് വ്യാപനം മൂലം പുതിയ ഥാറിന്റെ അവതരണം വൈകിയപ്പോൾ XUV500, സ്‌കോർപിയോ എന്നിവയെ അടുത്ത കൊല്ലം ആദ്യപാദത്തോടെ വിപണിയിൽ എത്തിക്കാമെന്ന് മഹീന്ദ്ര തീരുമാനിച്ചു. ഓഫ് റോഡ് പ്രേമികളുടെ പ്രിയ മോഡൽ ഥാറിന്റെ പുത്തൻ അവതാരം ദീപാവലിക്ക് മുമ്പായി വിൽപ്പനക്ക് എത്തും.

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

ഇന്ത്യൻ നിരത്തുകളിൽ എസ്‌യുവിയെ ഒന്നിലധികം തവണ ഇതിനോടകം തന്നെ പരീക്ഷിച്ചിട്ടുണ്ട് മഹീന്ദ്ര ഏറ്റവും പുതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഥാർ അരങ്ങേറ്റത്തിന് സജ്ജമായി എന്നാണ്. കൂടുതൽ ആകർഷകമായ കാര്യം അടുത്ത തലമുറ 2020 മഹീന്ദ്ര ഥാർ ആദ്യമായി പെട്രോൾ എഞ്ചിൻ ഓപ്ഷൻ നൽകുമെന്നതാണ്.

MOST READ: നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിൽ എംസ്റ്റാലിയൻ റേഞ്ച് എന്ന് വിളിക്കുന്ന മൂന്ന് പുതിയ പെട്രോൾ എഞ്ചിനുകൾ മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ഇതിൽ 1.2 ലിറ്റർ ടർബോചാർജ്ഡ്, 1.5 ലിറ്റർ ടർബോചാർജ്ഡ്, 2.0 ലിറ്റർ ടർബോചാർജ്ഡ് എന്നിവ ഉൾപ്പെടുന്നു.

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

ഇന്റഗ്രേറ്റഡ് എക്‌സ്‌ഹോസ്റ്റ് മാനിഫോൾഡുകൾ, ഓഫ്-സെറ്റ് ക്രാങ്ക്ഷാഫ്റ്റുകൾ, ഡ്യുവൽ മാസ് ഫ്ലൈ വീലുകൾ, 250 ബാർ ഫ്യുവൽ ഇഞ്ചക്ഷൻ റെയിൽ സംവിധാനങ്ങൾ എന്നിവ പുതിയ എഞ്ചിനുകളിൽ ഘടിപ്പിച്ചിരിക്കുന്നു.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ‌ മൈലേജ് വിവരങ്ങള്‍ പുറത്ത്

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

1.2 ലിറ്റർ യൂണിറ്റ് ഉടൻ തന്നെ മഹീന്ദ്ര XUV300 സ്‌പോർട്‌സ് മോഡലിന് കരുത്തേകും. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ അടുത്ത തലമുറ XUV500, സ്കോർപിയോ തുടങ്ങിയ എസ്‌യുവികളിൽ ഇടംപിടിക്കുമ്പോൾ പുതിയ 1.5 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ പുതിയ മഹീന്ദ്ര ഥാറിന് ലഭിക്കാൻ സാധ്യതയുണ്ട്.

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

ഇത് മഹീന്ദ്ര മറാസോ എംപിവിയെയും ശക്തിപ്പെടുത്തും. ഈ യൂണിറ്റ് പരമാവധി 163 bhp പവറും 280 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉപയോഗിച്ച് ഈ ലൈഫ് സ്റ്റൈൽ എസ്‌യുവി വാഗ്‌ദാനം ചെയ്യും.

MOST READ: ഡസ്റ്റര്‍ ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് റെനോ

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന്റെ റീ ട്യൂൺ ചെയ്ത പതിപ്പും പുതിയ ഥാറിന് ലഭിക്കുമെന്നാണ് കുറച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ 2.2 ലിറ്റർ യൂണിറ്റാകാൻ സാധ്യതയുള്ള പുതിയ ബി‌എസ്‌-VI കംപ്ലയിന്റ് ഡീസൽ എഞ്ചിനും 2020 മഹീന്ദ്ര ഥാറിന്റെ ഭാഗമാകും. ഇത് അടുത്തിടെ XUV500, സ്കോർപിയോ എന്നിവയിൽ അവതരിപ്പിച്ചു.

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

പുതിയ മോഡൽ GEN3 പ്ലാറ്റ്‌ഫോമിലെ പരിഷ്‌കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും 2020 ഥാർ. ഇത് പുതുതലമുറ സ്കോർപിയോയെ സഹായിക്കും. ക്യാബിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കുന്നതിന് എസ്‌യുവിയുടെ വലിപ്പത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.

MOST READ: 2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

കൂടാതെ എസ്‌യുവിക്ക് ഫാക്ടറി ഘടിപ്പിച്ച ഹാർഡ്‌ടോപ്പ് പതിപ്പും ഉണ്ടാകും. പുതിയ മഹീന്ദ്ര ഥാർ പുതുതായി വികസിപ്പിച്ച 18 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുതിയ ഹെഡ്‌ലാമ്പുകൾ, പുത്തൻ ഗ്രിൽ, സ്ക്വയർ-ഓഫ് വീൽ ആർച്ചുകൾ എന്നിവയും ലഭിക്കും.

ഹാർഡ് ടോപ്പ് മോഡലിന് മുൻവശത്തേക്ക് തിരിഞ്ഞ രണ്ടാം നിര സീറ്റുകളും ലഭിക്കും. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട്, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ എന്നിവ സ്റ്റാൻഡേർഡായി 2020 മഹീന്ദ്ര ഥാർ വാഗ്‌ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar to Launch in August with petrol an diesel engine. Read in Malayalam
Story first published: Monday, May 25, 2020, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X