ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് തങ്ങളുടെ റിയോ ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുത്തൻ മോഡലിന് അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങളാണ് ലഭിക്കുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

എന്നിരുന്നാലും ഏറ്റവും വലിയ ആകർഷണം പുതിയ 1.0 ലിറ്റർ ടി-ജിഡിഐ സ്മാർട്ട്സ്ട്രീം പെട്രോൾ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ്. പഴയ 1.0 ലിറ്റർ ടി-ജിഡിഐ കപ്പ മോട്ടറിന് പകരമായാണ് പുതിയ ഹൈബ്രിഡ് യൂണിറ്റ് കാറിൽ ഇടംപിടിക്കുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

സംയോജിത സ്റ്റാർട്ടർ-ജനറേറ്ററുള്ള 3-സിലിണ്ടർ കമ്പഷൻ എഞ്ചിൻ ഹൈബ്രിഡ് സിസ്റ്റത്തിൽ ഉൾപ്പെടുന്നു. ഇത് WLTP മാനദണ്ഡമനുസരിച്ച് അതിന്റെ മലിനീകരണ അളവ് എട്ട് ശതമാനകത്തോളം കുറയ്ക്കുന്നു. പുതിയ യൂണിറ്റ് 100 bhp, 120 bhp എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത പവർ ഔട്ട്പുട്ടിൽ ലഭ്യമാകും.

MOST READ: റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

ക്ലച്ചിന്റെ ഇലക്ട്രോണിക് നിയന്ത്രണമുള്ള പുതിയ സ്മാർട്ട്സ്ട്രീം മൈൽഡ് ഹൈബ്രിഡ് മോട്ടോർ പുതുതായി വികസിപ്പിച്ച മാനുവൽ ഗിയർബോക്സിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

2020 കിയ റിയോ ഫെയ്‌സ്‌ലിഫ്റ്റ് 84 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലും തെരഞ്ഞെടുക്കാൻ സാധിക്കും. ഇത് അടിസ്ഥാന മോഡലിന് മാത്രമാകും ലഭ്യമാവുക. കൂടാതെ മുമ്പ് സൂചിപ്പിച്ച 1.0 ലിറ്റർ പെട്രോൾ എഞ്ചിനിലും വാഗ്‌‌ദാനം ചെയ്യും.

MOST READ: സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.99 ലക്ഷം മുതൽ

ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമേറ്റഡ് യൂണിറ്റ് എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ ഉൾപ്പെടുന്നു. ഇക്കോ, സ്‌പോർട്ട്, നോർമൽ എന്നിങ്ങനെ മൂന്ന് മോഡുകൾ വാഗ്‌ദാനം ചെയ്യുന്ന ഡ്രൈവ് മോഡ് സെലക്റ്റ് സിസ്റ്റവും ഹാച്ച്ബാക്കിൽ കിയ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

പുതിയതും വലുതുമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ക്യാബിനുള്ളിൽ വരുത്തിയ പ്രധാന നവീകരണങ്ങളിലൊന്ന്. മൾട്ടി-ഡിവൈസ് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടൊപ്പം ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു. ഡ്രൈവറിനായി ഉയർന്ന മിഴിവുള്ള ഡിജിറ്റൽ ഡിസ്പ്ലേ ഉണ്ട്.

MOST READ: മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

നൂതന വോയിസ് കൺട്രോൾ സിസ്റ്റം, പ്രാദേശിക ഇന്ധന വില, ലൈവ് ട്രാഫിക് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന ഏറ്റവും പുതിയ യുവിഒ കണക്റ്റ് ടെലിമാറ്റിക്സ് സിസ്റ്റവും പരിഷ്ക്കരിച്ച റിയോയ്ക്ക് ലഭിക്കുന്നു. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവറുടെ സീറ്റ് ഇപ്പോൾ സ്റ്റാൻഡേർഡാണെങ്കിലും, ഉയരം ക്രമീകരിക്കാവുന്ന പാസഞ്ചർ സീറ്റ് ഒരു ഓപ്ഷനായി വരുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

ഹാച്ച്ബാക്കിന് പുതിയ ബ്ലൂ കളർ ഇന്റീരിയർ കളർ പാക്കും ലഭിക്കും. പുറംഭാഗത്ത് 2020 കിയ റിയോ ഫെയ്‌സ്‌ലിഫ്റ്റിന് ഇടുങ്ങിയ ഫ്രണ്ട് ഗ്രിൽ, ബിൽറ്റ്-ഇൻ റണ്ണിംഗ് ലൈറ്റുകളുള്ള പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, വിശാലമായ ബമ്പർ, പുതിയ ഫോഗ് ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവ ലഭിക്കുന്നു.

MOST READ: എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ പരിചയപ്പെടുത്തി മാരുതി സുസുക്കി

ഫെയ്‌സ്‌ലിഫ്റ്റ് റിയോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് കിയ

സ്‌പോർട്ടി ബ്ലൂ, പെറേനിയൽ ഗ്രേ എന്നീ രണ്ട് പുതിയ ഷേഡുകൾ ഉൾപ്പെടെ മൊത്തം ഒമ്പത് കളർ സ്കീമുകളിലാണ് ഇപ്പോൾ ഹാച്ച്ബാക്ക് വരുന്നത്.

Most Read Articles

Malayalam
English summary
2020 Kia Rio Hatchback Unveiled In UK. Read in Malayalam
Story first published: Tuesday, May 26, 2020, 17:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X