സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.99 ലക്ഷം മുതൽ

മുൻനിര മോഡലായ സൂപ്പർബ് പ്രീമിയം സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ. 29.9 ലക്ഷം മുതൽ 32.99 ലക്ഷം രൂപ വരെയാണ് പുതുക്കിയ സൂപ്പർബിന്റെ എക്സ്ഷോറൂം വില.

സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.9 ലക്ഷം മുതൽ

സൂപ്പർബ് വിൽപ്പനക്ക് എത്തുന്ന സെഗ്മെന്റ് അതിന്റെ പ്രീമിയം സ്വഭാവത്തിനാൽ ഉയർന്ന വിൽപ്പന നേടുന്നില്ലെങ്കിലും ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അവതരിപ്പിച്ച് ബ്രാൻഡ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.9 ലക്ഷം മുതൽ

കഴിഞ്ഞ വർഷം മുതൽ അന്താരാഷ്ട്രതലത്തിൽ വിൽപ്പനയ്‌ക്കെത്തുന്ന സൂപ്പർബിനെ സ്കോഡ ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും ചേർക്കുന്നതിനൊപ്പം അകത്തും പുറത്തും നിരവധി പരിഷ്ക്കരണങ്ങളുമായാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നത്.

MOST READ: ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്‌സ്‌വാഗൺ

സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.9 ലക്ഷം മുതൽ

പുനർ‌നിർമിച്ച ഫ്രണ്ട് ഗ്രില്ലും പ്രീമിയം ക്രോം ആക്‌സന്റുകളുള്ള പുതുതായി രൂപകൽപ്പന ചെയ്ത മുൻവശവും, റിയർ ബമ്പറുകളും ഉൾപ്പെടുന്നതാണ് പ്രീമിയം കാറിന്റെ പുറംമോടി. അതോടൊപ്പം പൂർണ എൽഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകളും സ്‌പോർട്‌ലൈൻ വേരിയന്റിൽ കോൺട്രാസ്റ്റ് റെഡ് ഫിനിഷും സെഡാനെ കൂടുതൽ ആകർഷകമാക്കുന്നതിന് ബ്രൗൺ ഷേഡുള്ള ലോറിൻ & ക്ലെമന്റ് പതിപ്പും വാഹനത്തിനുണ്ട്.

സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.9 ലക്ഷം മുതൽ

എൽഇഡി ഫോഗ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾക്കിടയിൽ സ്പോർട്ടി ക്രോം ട്രിം, ഹണി‌കോമ്പ് പാറ്റേൺ ഉള്ള എയർ ഇൻ‌ലെറ്റ്, ട്രങ്ക് ലിഡിലുടനീളം സ്കോഡ ലെറ്ററിംഗ്, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവയാണ് സൂപ്പർബിലെ മറ്റ് പരിഷ്ക്കരണങ്ങൾ.

MOST READ: നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.9 ലക്ഷം മുതൽ

എക്സ്റ്റീരിയറിന് സമാനമായ രീതിയിൽ 2020 സ്കോഡ സൂപ്പർബിന്റെ ക്യാബിനും ശ്രദ്ധേയമായ പുനരവലോകനങ്ങളും നവീകരണളും ലഭിക്കുന്നു. കണക്റ്റഡ് കാർ സാങ്കേതികവിദ്യകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ് സൗകര്യം, ഓപ്ഷണൽ വെർച്വൽ കോക്ക്പിറ്റ് എന്നിവ പ്രധാന ഫീച്ചറുകളുടെ പട്ടികയിൽ ഇടംപിടിക്കുന്നു.

സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.9 ലക്ഷം മുതൽ

അതോടൊപ്പം സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, പാർക്ക് അസിസ്റ്റ്, ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അകത്തളത്തെ മനോഹരമാക്കാൻ സ്കോഡ കൂട്ടിച്ചേർത്തിട്ടുണ്ട്.

MOST READ: പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്‌ലിയുടെ സഹോദരന്‍

സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.9 ലക്ഷം മുതൽ

പ്രകടനത്തെ സംബന്ധിച്ചിടത്തോളം 1.8 ലിറ്റർ ചെറിയ പെട്രോൾ യൂണിറ്റിന് പകരമായി പരിഷ്ക്കരിച്ച 2.0 ലിറ്റർ നാല് സിലിണ്ടർ ടി‌എസ്‌ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും സൂപ്പർബിൽ ലഭ്യമാണ്. ഇത് 190 bhp പവറും 320 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.9 ലക്ഷം മുതൽ

ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പുതിയ സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിന് പരമാവധി 230 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.

സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.9 ലക്ഷം മുതൽ

2020 ഏപ്രിൽ ഒന്നു മുതൽ കൂടുതൽ കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതിനാൽ ഡീസൽ എഞ്ചിനെ സ്കോഡ ഒഴിവാക്കി. 2020 സൂപ്പർബ് അതിന്റെ വിശാലമായ ശ്രേണിയിൽ നിരവധി വാങ്ങലുകാരെ ആകർഷിക്കും. കൂടാതെ ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളില്ലാത്തതിനാൽ ഒരു ഉയർന്ന സെഡാൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമാണിത്.

More from DriveSpark

Article Published On: Tuesday, May 26, 2020, 13:36 [IST]
English summary
Skoda Superb Facelift Launched In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X