ബിഎസ് VI V-സ്ട്രോം 650 XT അരങ്ങേറ്റത്തിനൊരുങ്ങി സുസുക്കി; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ബിഎസ് VI -ലേക്ക് നവീകരിച്ച V-സ്ട്രോം 650 XT-യെ അവതരിപ്പിക്കാനൊരുങ്ങുകയാണ് സുസുക്കി. 2020 ഒക്ടോബര്‍ അവസാനത്തോടെ ബൈക്ക് വിപണിയില്‍ എത്തുമെന്നാണ് സൂചന.

ബിഎസ് VI V-സ്ട്രോം 650 XT അരങ്ങേറ്റത്തിനൊരുങ്ങി സുസുക്കി; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ഏതാനും ആഴ്ചകള്‍ക്ക് മുന്നെ ബൈക്കിന്റെ ടീസര്‍ വീഡിയോ കമ്പനി പങ്കുവെച്ചിരുന്നു. പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വാഹനം ഇടംപിടിക്കുകയും ചെയ്തു. എന്നാല്‍ അധികമായി ഒന്നും തന്നെ വ്യക്തമാക്കിയിരുന്നില്ല.

ബിഎസ് VI V-സ്ട്രോം 650 XT അരങ്ങേറ്റത്തിനൊരുങ്ങി സുസുക്കി; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ബിഎസ് VI നവീകരിച്ച 645 സിസി V-ട്വിന്‍ എഞ്ചിനാകും ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ കണക്കുകള്‍ നിലവിലെ പതിപ്പിന് സമാനമായി തന്നെ തുടരും.

MOST READ: സൗന്ദര്യത്തിലും വില്‍പ്പനയിലും മിടുക്ക് കാട്ടി മാരുതി ബലേനോ; പിന്നിട്ടത് എട്ട് ലക്ഷം യൂണിറ്റുകള്‍

ബിഎസ് VI V-സ്ട്രോം 650 XT അരങ്ങേറ്റത്തിനൊരുങ്ങി സുസുക്കി; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

70 bhp കരുത്തും 62.3 Nm torque ഉം പരമാവധി സൃഷ്ടിക്കുമെന്നാണ് സൂചന. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്. പോയവര്‍ഷത്തിന്റെ തുക്കത്തില്‍ ബൈക്കിന്റെ പുതുക്കിയ ഒരു പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ബിഎസ് VI V-സ്ട്രോം 650 XT അരങ്ങേറ്റത്തിനൊരുങ്ങി സുസുക്കി; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം വിലയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. 25,000 രൂപ മുതല്‍ 30,000 രൂപ വരെ വില വര്‍ധിക്കാമെന്നാണ് സൂചന. 7.46 ലക്ഷം രൂപയാണ് നിലവില്‍ വിപണിയില്‍ ഉള്ള ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ബിഎസ് VI V-സ്ട്രോം 650 XT അരങ്ങേറ്റത്തിനൊരുങ്ങി സുസുക്കി; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

V-സ്ട്രോം 1000 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ് V-സ്ട്രോം 650 XT -ക്കുള്ളത്. ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല. അഗ്രസീവ് രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

ബിഎസ് VI V-സ്ട്രോം 650 XT അരങ്ങേറ്റത്തിനൊരുങ്ങി സുസുക്കി; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

മൂന്നുവിധത്തില്‍ ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, എളുപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംവിധാനം, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ത്രീ സ്റ്റേജ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും സുസുക്കി V-സ്‌ട്രോം 650 XT -യുടെ സവിശേഷതയാണ്.

MOST READ: പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

ബിഎസ് VI V-സ്ട്രോം 650 XT അരങ്ങേറ്റത്തിനൊരുങ്ങി സുസുക്കി; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

രാജ്യാന്തര നിരയില്‍ V-സ്‌ട്രോം 650 -യ്ക്ക് രണ്ടു വകഭേദങ്ങളുണ്ടെങ്കിലും ഓഫ്‌റോഡ് മികവുകൂടിയ XT പതിപ്പിനെ മാത്രമാണ് സുസുക്കി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

ബിഎസ് VI V-സ്ട്രോം 650 XT അരങ്ങേറ്റത്തിനൊരുങ്ങി സുസുക്കി; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

എബിഎസ് കരുത്തിലാണ് പോയ വര്‍ഷം വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. പ്രീലോഡും റീബൗണ്ടും ക്രമീകരിക്കാന്‍ പറ്റുംവിധത്തിലാണ് മോണോഷോക്ക് അബ്‌സോര്‍ബര്‍ സംവിധാനം.

MOST READ: ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സവിശേഷതകൾ നൽകി സ്കോർപ്പിയോയെ പരിഷ്കരിച്ച മഹീന്ദ്ര

ബിഎസ് VI V-സ്ട്രോം 650 XT അരങ്ങേറ്റത്തിനൊരുങ്ങി സുസുക്കി; എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

സുരക്ഷയ്ക്കായി മുന്നില്‍ 310 mm ഇരട്ട ഡിസ്‌ക്കും പിന്നില്‍ 260 mm ഡിസ്‌ക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്. എബിഎസ് സുരക്ഷയും ബൈക്കിലുണ്ട്. ചാമ്പ്യന്‍ യെല്ലോ, പേള്‍ വൈറ്റ് എന്നീ പുത്തന്‍ നിറങ്ങളും പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, October 15, 2020, 17:45 [IST]
English summary
Suzuki V-Strom 650XT BS6 Launching Soon In India, Specs Details Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X