വിപണിയിൽ കുതിക്കാൻ 2020 ട്രയംഫ് സ്‌ട്രീറ്റ് ട്രിപ്പിൾ RS, അവതരണം ഏപ്രിൽ 22-ന്

പുതിയ 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS ഏപ്രിൽ 22-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. തുടർന്ന് മാർച്ച് അവസാന വാരത്തിൽ ബൈക്ക് വിൽപ്പനയ്‌ക്കെത്തുമെന്നും കമ്പനി അറിയിച്ചു.

വിപണിയിൽ കുതിക്കാൻ 2020 ട്രയംഫ് സ്‌ട്രീറ്റ് ട്രിപ്പിൾ RS, അവതരണം ഏപ്രിൽ 22-ന്

നേരത്തെ മാർച്ച് 25-ന് ആയിരുന്നു പുതുതലമുറ മോഡലിനെ അവതരിപ്പിക്കാൻ ട്രയംഫ് പദ്ധതിയിട്ടുരുന്നത്. എന്നാൽ കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ അരങ്ങേറ്റം വൈകുകയായിരുന്നു. അവതരണം അനിശ്ചിത കാലത്തേക്ക് നീട്ടുകയാണെന്നാണ് അന്ന് ബ്രാൻഡ് അറിയിച്ചിരുന്നത്.

വിപണിയിൽ കുതിക്കാൻ 2020 ട്രയംഫ് സ്‌ട്രീറ്റ് ട്രിപ്പിൾ RS, അവതരണം ഏപ്രിൽ 22-ന്

എന്നാൽ നിലവിൽ രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ട്രയംഫിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ മോട്ടോർസൈക്കിളിനെ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. വില പ്രഖ്യാപനവും ട്വിറ്ററിലൂടെ അവതരണവേളയിൽ പ്രഖ്യാപിക്കും. തുടർന്ന് ഓൺലൈനിലൂടെ ബുക്കിംഗ് നടത്തുകയും ചെയ്യും.

MOST READ: വില കുറയും! ബിഎസ്-VI G 310 R, G 310 GS സെപ്റ്റംബറിൽ വിപണിയിലേക്ക്

വിപണിയിൽ കുതിക്കാൻ 2020 ട്രയംഫ് സ്‌ട്രീറ്റ് ട്രിപ്പിൾ RS, അവതരണം ഏപ്രിൽ 22-ന്

സമീപകാലത്തായി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS. മികച്ച പ്രകടനവും അനേകം ഫീച്ചറുകളും തന്നെയാണ് അതിന്റെ പ്രധാന കാരണം. ഇത് ഒരു പുതിയ മോട്ടോർസൈക്കിളല്ലെങ്കിലും മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് കാര്യമായ മെച്ചപ്പെടുത്തലുകൾ 2020 ആവർത്തനത്തിന് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം.

വിപണിയിൽ കുതിക്കാൻ 2020 ട്രയംഫ് സ്‌ട്രീറ്റ് ട്രിപ്പിൾ RS, അവതരണം ഏപ്രിൽ 22-ന്

2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS ഏറ്റവും പുതിയ യൂറോ V, ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ച് ബൈക്കിന്റെ എഞ്ചിൻ പരിഷ്ക്കരിച്ചു. മാത്രമല്ല മിഡ് റേഞ്ച് പ്രകടനവും മെച്ചപ്പെടുത്തിയിരിക്കുന്നതും സ്വാഗതാർഹമാണ്.

MOST READ: സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

വിപണിയിൽ കുതിക്കാൻ 2020 ട്രയംഫ് സ്‌ട്രീറ്റ് ട്രിപ്പിൾ RS, അവതരണം ഏപ്രിൽ 22-ന്

765 സിസി ലിക്വിഡ്-കൂൾഡ് ഇൻ-ലൈൻ-ട്രിപ്പിൾ എഞ്ചിനാണ് സ്ട്രീറ്റ് ട്രിപ്പിളിന് കരുത്തേകുന്നത്. ഇത് 123 bhp പവറിൽ 79 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുൻ മോഡലിനെ അപേക്ഷിച്ച് ടോർഖിൽ വർധനവ് ഉണ്ടായിട്ടുണ്ട്. മുകളിലേക്കും താഴേക്കുമുള്ള ക്വിക്ക് ഷിഫ്റ്റർ ആറ് സ്പീഡ് ഗിയർ‌ബോക്‌സിലേക്ക് ജോടിയാക്കിയിരിക്കുന്നു.

വിപണിയിൽ കുതിക്കാൻ 2020 ട്രയംഫ് സ്‌ട്രീറ്റ് ട്രിപ്പിൾ RS, അവതരണം ഏപ്രിൽ 22-ന്

പുതിയ ഗ്രാഫിക്‌സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗോപ്രോ നിയന്ത്രണങ്ങൾ എന്നിവയുള്ള കളർ ടിഎഫ്‌ടി ഡിസ്പ്ലേ നവീകരിച്ചിട്ടുണ്ട്. സ്ട്രീറ്റ് ട്രിപ്പിൾ RS-ന്റെ പുതിയ തലമുറയിൽ ട്രയം-റെഡി ഘടകങ്ങൾ വാഗ്‌ദാനം ചെയ്യുന്നത് ട്രയംഫ് തുടരുന്നു. ബ്രെംബോ M50 മോണോബ്ലോക്ക് കാലിപ്പറുകൾ, പൂർണമായും ക്രമീകരിക്കാവുന്ന ഷോവ ഫോർക്ക്, ഓഹിലിൻസ് STX40 പിൻ മോണോഷോക്ക് എന്നിവ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യഹമ WR 155R

വിപണിയിൽ കുതിക്കാൻ 2020 ട്രയംഫ് സ്‌ട്രീറ്റ് ട്രിപ്പിൾ RS, അവതരണം ഏപ്രിൽ 22-ന്

പൈറേലിയുടെ ഏറ്റവും പുതിയ തലമുറ സൂപ്പർകോർസ SP V3 ടയറുകളാണ് ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രോണിക് റൈഡർ എയ്ഡുകൾ മികച്ചതാണെങ്കിലും ഒരു IMU പ്രധാന കുറവായി കണക്കാക്കുന്നു. പുതിയ സ്ട്രീറ്റ് ട്രിപ്പിൾ മോഡലിന്റെ വില പ്രഖ്യാപനത്തിന് കാത്തിരിക്കുമ്പോൾ നിലവിലെ പതിപ്പിനേക്കാൾ വില കൂടുതലായിരിക്കുമെന്ന് ഉറപ്പാണ്.

വിപണിയിൽ കുതിക്കാൻ 2020 ട്രയംഫ് സ്‌ട്രീറ്റ് ട്രിപ്പിൾ RS, അവതരണം ഏപ്രിൽ 22-ന്

ട്രയംഫ് നിലവിലെ തലമുറ മോഡലിന് 11.13 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടാതായുണ്ട്. എന്നാൽ 2020 സ്ട്രീറ്റ് ട്രിപ്പിൾ RS-ന് വൻ വർധനവ് പ്രതീക്ഷിക്കേണ്ട എന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Triumph Street Triple RS 2020 will launch on April 22. Read in Malayalam
Story first published: Friday, April 17, 2020, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X