സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

കഴിഞ്ഞ വര്‍ഷമാണ് ഹാര്‍ലി ഡേവിഡ്ണ്‍ പുതിയ ലിമിറ്റഡ് എഡിഷന്‍ സ്ട്രീറ്റ് 750 -നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെത്തി പത്തു വര്‍ഷം തികയുന്ന ആഘോഷത്തിന്റെ ഭാഗമായാണ് സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷനെ അവതരിപ്പിച്ചത്.

സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

5.47 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില. റെഗുലര്‍ പതിപ്പിനെക്കാള്‍ 13,000 രൂപയുടെ വര്‍ധനവാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന് ഉള്ളത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബൈക്കിന് 72,000 രൂപയുടെ ആനുകൂല്യമാണ് ഇപ്പോള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

ലിമിറ്റഡ് എഡിഷന്‍ ആയതുകൊണ്ട് 300 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. ഏതാനും മോഡലുകള്‍ കൂടി വിറ്റഴിക്കാന്‍ ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ആനുകൂല്യം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

MOST READ: ഇലക്ട്രിക്ക് നെക്‌സോണും ഹിറ്റ്! പ്രതിമാസ വില്‍പ്പനയില്‍ ഒന്നാമത്

സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

ഇതോടെ ബൈക്കിന്റെ വില 4.75 ലക്ഷം ആകും. ബിഎസ് VI നിരവാരത്തിലുള്ള എഞ്ചിനാണ് ലിമിറ്റഡ് എഡിഷനില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാര്‍ലി ഡേവിഡ്സണില്‍ നിന്നുള്ള ആദ്യ ഭാരത് ബിഎസ് VI മോഡല്‍ കൂടിയാണിത്.

സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

749 സിസി ലിക്വിഡ് കൂള്‍ഡ് വി-ട്വിന്‍ എന്‍ജിനാണ് ലിമിറ്റഡ് പതിപ്പിന് കരുത്തേകുന്നത്. 3750 rpm -ല്‍ 60 Nm torque ആണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നത്. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. രൂപത്തില്‍ റഗുലര്‍ മോഡലിന് സമാനമാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പും.

MOST READ: പുതിയ ഹെഡ്‌ലാമ്പും ഗ്രില്ലും വെളിപ്പെടുത്തി 2020 ഹോണ്ട ജാസിന്റെ ടീസർ പുറത്ത്

സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

ഇന്ത്യയിലേക്കുള്ള പതിപ്പിനെ സൂചിപ്പിക്കാന്‍ ഫ്യുവല്‍ ടാങ്കിലും പിന്‍ഭാഗത്തും പ്രത്യേക മാര്‍ക്കിങ് നല്‍കിയതാണ് ലിമിറ്റഡ് എഡിഷനിലെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ബ്ലാക്ക് അലോയി വീലുകളും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്കുമാണ് സസ്പെന്‍ഷന്‍. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

MOST READ: ആക്ടിവ 125, ആക്ടിവ 6G മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട

സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

പോയ വര്‍ഷം തന്നെ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് ബൈക്കിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ലൈവ്‌വെയര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ ഉടന്‍ തന്നെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

15.5kWh ബാറ്ററിയാണ് കമ്പനി ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 103 bhp പവറും 116 Nm torque ഉം ഈ ബാറ്ററി ഉത്പാദിപ്പിക്കും. ഒറ്റചാര്‍ജില്‍ പരമാവധി 235 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ലൈവ്‌ലെയറിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

MOST READ: അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

3 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമിറ്ററിലേക്ക് വാഹനത്തിന് കുതിക്കാന്‍. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെഷന്‍. ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം.

സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

ഒരു മണിക്കൂറിനുള്ളില്‍ 100 ശതമാനം തികയ്ക്കാമെന്നും കമ്പനി അറിയിച്ചു. അതേസമയം സ്റ്റാന്റേര്‍ഡ് എസി വാള്‍ ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12 മണിക്കൂര്‍ സമയമെടുക്കും. മണിക്കൂറില്‍ 177 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം.

Most Read Articles

Malayalam
English summary
Rs 72,000 Discount On Harley Davidson Street 750 Limited Edition Model. Read in Malayalam.
Story first published: Friday, April 17, 2020, 14:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X