പുതിയ ഹെഡ്‌ലാമ്പും ഗ്രില്ലും വെളിപ്പെടുത്തി 2020 ഹോണ്ട ജാസിന്റെ ടീസർ പുറത്ത്

2020 ഹോണ്ട ജാസ് ബിഎസ് VI വരും ആഴ്ചകളിൽ ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. പരിസ്ഥിത സൗഹാർദ എഞ്ചിനോടൊപ്പം സവിശേഷതകളും സ്റ്റൈലിംഗും കണക്കിലെടുത്ത് ചില പരിഷകരണങ്ങളുമായിട്ടാണ് കാർ വിപണിയിൽ എത്തുന്നത്.

പുതിയ ഹെഡ്‌ലാമ്പും ഗ്രില്ലും വെളിപ്പെടുത്തി 2020 ഹോണ്ട ജാസിന്റെ ടീസർ പുറത്ത്

ഹോണ്ട കാർസ് ഇന്ത്യ വരാനിരിക്കുന്ന ജാസ് ബിഎസ് VI -ന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തുന്ന ഒരു പുതിയ ടീസർ ഇപ്പോൾ പങ്കിട്ടിരിക്കുകയാണ്.

പുതിയ ഹെഡ്‌ലാമ്പും ഗ്രില്ലും വെളിപ്പെടുത്തി 2020 ഹോണ്ട ജാസിന്റെ ടീസർ പുറത്ത്

ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുതിയ പൂർണ്ണ-എൽഇഡി ഹെഡ്‌ലാമ്പുകളുമായിട്ടാണ് ഹാച്ച്ബാക്കിന്റെ ബിഎസ് VI പതിപ്പ് വരുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും വലിയ അപ്‌ഡേറ്റ്. ഇതു കൂടാതെ 2020 ജാസിന് പരിഷ്കരിച്ച ഗ്രില്ല്, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവയും പുതിയ ടീസർ വെളിപ്പെടുത്തുന്നു.

MOST READ: ലോക്ക്ഡൗണ്‍ കാലയളവ് തീരും വരെ വാഹന വിപണിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കില്ല

പുതിയ ഹെഡ്‌ലാമ്പും ഗ്രില്ലും വെളിപ്പെടുത്തി 2020 ഹോണ്ട ജാസിന്റെ ടീസർ പുറത്ത്

മൊത്തത്തിൽ, മെഷ് ഗ്രില്ലിൽ മധ്യഭാഗത്ത് വരുന്ന 'ഹോണ്ട' ലോഗോയും അതിനു പിന്നിലെ ബ്ലാക്ക് സ്ലാറ്റും മികച്ച ലുക്ക് നൽകുന്നു. എൽഇഡി ഡിആർഎല്ലുകളുടെ വിപുലീകരണമായി കാണപ്പെടുന്ന ലോഗോയുടെ താഴ്ഭാഗത്ത് കൂടെ കടന്നു പോകുന്ന ക്രോം സ്ട്രിപ്പ് എന്നിവ ഇപ്പോൾ വാഹനത്തിന്റെ മുൻവശത്തിന് കൂടുതൽ ആനുപാതികമായി കാണപ്പെടുന്നു.

പുതിയ ഹെഡ്‌ലാമ്പും ഗ്രില്ലും വെളിപ്പെടുത്തി 2020 ഹോണ്ട ജാസിന്റെ ടീസർ പുറത്ത്

കൂടാതെ, അലോയ് വീലുകളുടെ ഒരു നേരിയ ഡിസൈനും ടീസർ നമുക്ക് നൽകുന്നു. നിലവിലുള്ളവയിൽ നിന്ന് അലോയികൾ വലിയ മാറ്റമില്ലാതെ തുടരുന്നു. പുതിയ മുൻ ബമ്പറിനൊപ്പം ക്യാരക്ടർ ലൈനുകൾ കൂടുതൽ‌ അഗ്രസ്സീവായി കാണപ്പെടുന്നു. ഒരു വലിയ സെൻ‌ട്രൽ‌ എയർഡാമും പുതിയ മോഡലിന് ലഭിക്കുന്നു.

MOST READ: തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

പുതിയ ഹെഡ്‌ലാമ്പും ഗ്രില്ലും വെളിപ്പെടുത്തി 2020 ഹോണ്ട ജാസിന്റെ ടീസർ പുറത്ത്

എഞ്ചിൻ വിശദാംശങ്ങൾ ഇനിയും നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല, എന്നിരുന്നാലും, ഹോണ്ട ജാസ് ബിഎസ് VI അതിന്റെ പവർട്രെയിനുകൾ 2020 അമേസ് സബ് കോംപാക്റ്റ് സെഡാനുമായി പങ്കിടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പുതിയ ഹെഡ്‌ലാമ്പും ഗ്രില്ലും വെളിപ്പെടുത്തി 2020 ഹോണ്ട ജാസിന്റെ ടീസർ പുറത്ത്

അമേസിന്റെ പവർട്രെയിൻ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളിലേക്ക് മാറുന്നതിന് ഇതിനകം തന്നെ കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. അതിനാൽ, 2020 ഹോണ്ട ജാസ് 1.2 ലിറ്റർ i-VTEC പെട്രോളും 1.5 ലിറ്റർ i-DTEC ഡീസൽ യൂണിറ്റുകളോടെ വിപണിയിൽ എത്തും.

MOST READ: ബി‌എസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ

പുതിയ ഹെഡ്‌ലാമ്പും ഗ്രില്ലും വെളിപ്പെടുത്തി 2020 ഹോണ്ട ജാസിന്റെ ടീസർ പുറത്ത്

പെട്രോൾ പതിപ്പ് 89 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഡീസൽ യൂണിറ്റ് 99 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുക, പെട്രോൾ മോഡലിന് CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda releases new teaser for Jazz BS6 model revealing Headlamps and New Grill. Read in Malayalam.
Story first published: Friday, April 17, 2020, 1:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X