ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

ടിവിഎസ് തങ്ങളുടെ മിക്കവാറും എല്ലാ മോഡലുകളെയും ഇതിനകം തന്നെ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചു കഴിഞ്ഞു.

ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

എന്നാൽ അതിൽ നവീകരണം ലഭിക്കാതെ സ്കൂട്ടി സെസ്റ്റ് 110, വിക്‌ടർ എന്നിവ മാറി നിന്നെങ്കിലും രണ്ട് മോഡലുകളുടെയും ബിഎസ്-VI പതിപ്പ് വരും ദിവസങ്ങളിൽ വിപണിയിൽ എത്തും. എൻട്രി ലെവൽ സ്‌കൂട്ടർ ശ്രേണിയിലെ ശ്രദ്ധേയമായ ടിവിഎസിന്റെ സെസ്റ്റ് 110 ആയിരിക്കും അടുത്തതായി കമ്പനി നിരയിൽ നിന്നും വിൽപ്പനക്ക് എത്തുന്ന ആദ്യ മോഡൽ.

ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

ടിവിഎസ് ഇതിനകം തന്നെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ ബിഎസ്-VI സ്കൂട്ടി സെസ്റ്റ് 110-ന്റെ ടീസർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ടീസർ ചിത്രത്തിന് പുറമെ വരാനിരിക്കുന്ന സ്കൂട്ടി സെസ്റ്റ് 110-നെക്കുറിച്ച് കമ്പനി മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

MOST READ: എവിടേക്ക് വേണമെങ്കിലും മാറ്റി സ്ഥാപിക്കാം; തായ്‌ലൻഡിൽ വ്യത്യസ്ത ഡീലർഷിപ്പുമായി റോയൽ എൻഫീൽഡ്

ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

പ്രധാനമായും സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യമാക്കി നിർമിച്ച സ്കൂട്ടി സെസ്റ്റ് 110 ഭാരം കുറഞ്ഞ മോഡലുകളിൽ ഒന്നാണ്. അതിന്റെ ബിഎസ്-VI അവതാരത്തിൽ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ സ്‌കൂട്ടറിന് ലഭിക്കുമെന്നുറപ്പാണ്.

ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

ബി‌എസ്-IV മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പവർ കണക്കുകളിൽ നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂട്ടി സെസ്റ്റിന്റെ ബിഎസ്-IV പതിപ്പ് 7,500 rpm-ൽ 7.8 bhp കരുത്തും 5,500 rpm-ൽ 8.4 Nm torque ഉം ആണ് സൃഷ്‌ടിച്ചിരുന്നത്.

MOST READ: പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

ടിവിഎസ് രണ്ട് പതിപ്പുകളായി സ്കൂട്ടി സെസ്റ്റ് 110 വിൽപ്പനക്ക് എത്തിച്ചിരുന്നു. മാറ്റ് സീരീസ് വേരിയന്റുകളുടെ വില 54, 025 രൂപയിൽ നിന്നും ആരംഭിച്ചപ്പോൾ ഹിമാലയൻ ഹൈ സീരീസ് മോഡലിന് 52,525 രൂപയായിരുന്നു എക്സ്ഷോറൂം വില.

ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

അൽപ്പം ഉയർന്ന വിലയിൽ ഇതേ വേരിയന്റുകളിൽ തന്നെ സ്കൂട്ടി സെസ്റ്റ് 110 ബിഎസ്-VI വിപണിയിൽ ഇടംപിടിക്കും. വിലയിൽ ഏകദേശം 5,000 മുതൽ 7,000 രൂപ വരെ വർധനവുണ്ടാകുമെന്നും സൂചനയുണ്ട്. രൂപകൽപ്പനയുടെ കാര്യത്തിൽ സ്‌കൂട്ടർ മുമ്പത്തേതിന് സമാനമായിരിക്കും.

MOST READ: കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

എൽഇഡി ഹെഡ്‌ലാമ്പ്, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഡ്യുവൽ-ടോൺ സീറ്റ് കവറുകൾ തുടങ്ങിയവ പുതിയ കൂട്ടിച്ചേർക്കലുകളായി പ്രതീക്ഷിക്കുന്നുണ്ട്. യുഎസ്ബി ചാർജർ, 19 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, ട്യൂബ് ലെസ്സ് ടയറുകൾ എന്നിവയും മറ്റ് സവിശേഷതകളും ഉൾക്കൊള്ളുന്നതാകും ടിവിഎസ് സ്കൂട്ടി സെസ്റ്റ് 110.

ബിഎസ്-VI ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും

മുൻവശത്തുള്ള ടെലിസ്‌കോപ്പിക് ഫോർക്കുകൾ, പിന്നിൽ ഹൈഡ്രോളിക് മോണോ-ഷോക്ക് സജ്ജീകരണം എന്നിവപോലുള്ള സൈക്കിൾ ഭാഗങ്ങളും സ്‌കൂട്ടറിന് ലഭിക്കും. ബ്രേക്കിംഗിനായി സ്കൂട്ടി സെസ്റ്റിൽ 110 mm ഡ്രം ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കും ഉണ്ടായിരിക്കും.

More from DriveSpark

Article Published On: Tuesday, May 26, 2020, 15:00 [IST]
English summary
TVS set to launch the BS6 Scooty Zest 110 in India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X