അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് യമഹയും, ശ്രമം ടെനെരെ 300 മോഡലിലൂടെ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിക്ക് ഇപ്പോൾ അഡ്വഞ്ചർ മോട്ടോർസൈക്കിളുകളോട് ഒരു വല്ലാത്ത പ്രണയമാണ്. മികച്ച സ്വീകാര്യത ലഭിക്കുന്ന ഈ ശ്രേണിയിൽ അധികം താരങ്ങളൊന്നും ഇല്ലെങ്കിലും ഏറെ ജനപ്രീതി നേടാൻ ഇവയ്ക്ക് സാധിക്കുന്നത് ശ്രദ്ധേയമാണ്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് യമഹയും, ശ്രമം ടെനെരെ 300 മോഡലിലൂടെ

ഇത് കണക്കിലെടുത്ത് രാജ്യത്തെ പ്രമുഖരായ യമഹയും ഒരു അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ടെനെറെ 700 അധിഷ്ഠിത 300 സിസി ADV പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് യമഹയും, ശ്രമം ടെനെരെ 300 മോഡലിലൂടെ

ബിഎംഡബ്ല്യു മോട്ടോറാഡ് തുടങ്ങിയ ബ്രാൻഡുകൾ താങ്ങാവുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ 390 അഡ്വഞ്ചർ, G 310 GS എന്നിവ പുറത്തിറക്കിയതോടെ ആളുകൾ ഇരട്ട-സ്‌പോർട്ട് ബൈക്കുകളിൽ കൂടുതൽ താൽപര്യം കാണിക്കാൻ തുടങ്ങി. ഈ മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്ര വിപണികളിലും പ്രചാരത്തിലുണ്ട്.

MOST READ: അപ്പാച്ചെ RTR 200 4V നേപ്പാളിൽ അവതരിപ്പിച്ച് ടിവിഎസ്

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് യമഹയും, ശ്രമം ടെനെരെ 300 മോഡലിലൂടെ

നിലവിൽ കെടിഎം 390 അഡ്വഞ്ചർ, റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്‌സ്പൾസ്, ബിഎംഡബ്ല്യു G310 എന്നിവയാണ് ഈ ശ്രേണി നിലവിൽ ഭരിക്കുന്നത്. 300 സിസി അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ സമീപ വർഷങ്ങളിൽ വളരെയധികം വളർച്ചയുണ്ടായതും മറ്റ് പ്രമുഖ ബ്രാൻഡുകളെ മാറി ചിന്തിക്കാൻ വരെ പ്രേരിപ്പിച്ചു.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് യമഹയും, ശ്രമം ടെനെറെ 300 മോഡലിലൂടെ

ടെനെറെ 700 മോഡലുമായി യമഹ ഇതിനകം തന്നെ ഓഫ്-റോഡ് വൈദഗ്ദ്ധ്യം ലോകത്തിന് കാണിച്ചുകൊടുത്തവരാണ്. എന്നിരുന്നാലും 300 സിസി വിഭാഗത്തിൽ ബ്രാൻഡിന് ഒരു അഡ്വഞ്ചർ ശൈലി മോഡൽ ഇല്ല.

MOST READ: ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് യമഹയും, ശ്രമം ടെനെറെ 300 മോഡലിലൂടെ

കെ‌ടി‌എമ്മും ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡും താൽ‌പ്പര്യക്കാരിൽ‌ നിന്നും നല്ല പ്രതികരണത്തിന് സാക്ഷ്യം വഹിച്ചത് കണക്കിലെടുക്കുമ്പോൾ, യമഹയും ഈ വിഭാഗത്തിൽ‌ ശ്രദ്ധ പുലർത്തുന്നു.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് യമഹയും, ശ്രമം ടെനെറെ 300 മോഡലിലൂടെ

എന്നാൽ ഇവയ്‌ക്കൊന്നും യഥാർത്ഥ റാലി റെയ്ഡ് ഓഫ്-റോഡ് ക്രെഡൻഷ്യലുകൾ ഇല്ല. അതിൽ ഈ സവിശേഷത ഉൾക്കൊള്ളാനാണ് ചെറിയ ടെനെറെ ശ്രമിക്കുക. യമഹ ടെനെറെ 300 ഇപ്പോൾ ഒരു സ്വപ്നം മാത്രമാണെങ്കിലും അത് യാഥാർത്ഥ്യമാകുകയാണെങ്കിൽ ഇതിന് MT-03 പതിപ്പിന്റെ എഞ്ചിൻ കരുത്തിനായി ഉപയോഗിക്കാം.

MOST READ: സിഫ്മോട്ടോ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു, അടുത്ത ലക്ഷ്യം ഇന്ത്യ

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് യമഹയും, ശ്രമം ടെനെറെ 300 മോഡലിലൂടെ

MT-03 നേക്കഡ് സ്പോർട്സ് ബൈക്കിന്റെ 321 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ 10,750 rpm-ൽ 41 bhp കരുത്തും 9,000 rpm-ൽ 29.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് യമഹയും, ശ്രമം ടെനെറെ 300 മോഡലിലൂടെ

അതേസമയം അതിന്റെ രൂപകൽപ്പനയും ഘടനയും ടെനെരെ 700 ന് സമാനമായിരിക്കും. വില നിർണയത്തെ സംബന്ധിച്ചിടത്തോളം കെ‌ടി‌എം, ബിഎംഡബ്ല്യു മോട്ടോറാഡ് എ‌ഡി‌വികൾ‌ക്ക് കടുത്ത എതിരാളിയാകാനായുള്ള വിലയായിരിക്കും ടെനെറെ 300-ന് യമഹ നിശ്ചയിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Could Launch Tenere 700 Based 300cc ADV In India. Read in Malayalam
Story first published: Wednesday, August 19, 2020, 18:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X