കൊവിഡ്-19; 61.5 ലക്ഷം രൂപ സംഭാവന നല്‍കി യമഹ ജീവനക്കാര്‍
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സഹായഹസ്തവുമായി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യ. 61.5 ലക്ഷം രൂപ സംഭാവന ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ജീവനക്കാര്‍ തന്നെയാണ് തങ്ങളുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ ഒരുഭാഗം സംഭാവന ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. ലോക്ക്ഡൗണിന്റെ ഭാഗമായി വലിയ പ്രതിസന്ധിയാണ് വാഹന വിപണിയില്‍ ഉടലെടുത്തിരിക്കുന്നത്.

61.5 ലക്ഷം രൂപയില്‍, 25 ലക്ഷം രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്കും, 25 ലക്ഷം രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവന ചെയ്യും. ബാക്കി 11.5 ലക്ഷം രൂപ പ്രധാന മന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
MOST READ: രാജ്യത്തെ പ്രമുഖ വ്യവസായികളും അവരുടെ സിംപിൾ കാറുകളും

വലിയ പ്രതിസന്ധിയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. ഈ മാഹാമാരിക്കെതിരെ ഒന്നിച്ച് പോരാടുമെന്നും സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കമ്പനി തയ്യാറാണെന്നും പ്രസ്താവനിയില്‍ പറയുന്നു. ഒരു ദിവസത്തെ ശമ്പളം സ്വമേധയാ സംഭാവന ചെയ്തുകൊണ്ട് ഈ മാഹാമാരിക്കെതിരെ പോരാടുന്ന ജീവനക്കാരെ കമ്പനി അഭിനന്ദിക്കുകയും ചെയ്തു.

യമഹയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ ഒരു വര്‍ഷത്തിനിടെ യമഹ MT15 -യുടെ വില്‍പ്പന ഏകദേശം 25,000 യൂണിറ്റുകള്‍ പിന്നിട്ടു എന്നതാണ്. 2020 ഫെബ്രുവരി മാസത്തില്‍ ബൈക്കിന്റെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു.

ബൈക്ക് വിപണിയില്‍ എത്തിയ 2019 മാര്‍ച്ച് മാസത്തില്‍ 5,203 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 20,417 യൂണിറ്റുകളും കമ്പനി വിറ്റു. 1.38 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ എക്സ്ഷോറൂം വില.

യുവാക്കളെ ലക്ഷ്യമിട്ടാണ് ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്. അടിമുടി അഗ്രസീവ് ലുക്കാണ് ബൈക്കിന്റെ പ്രധാന സവിശേഷത. നവീകരിച്ച 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്യുഡ്-കൂള്‍ഡ് എഞ്ചിന്‍ 10,000 rpm -ല്‍ 18.5 bhp കരുത്ത് സൃഷ്ടിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
MOST READ: ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

എന്നാല്‍ ടോര്‍ഖ് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഫുള്ളി ഫെയേര്‍ഡ് YZF R15 V3.0 മോഡലിന്റെ നേക്കഡ് പതിപ്പാണ് MT-15. ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ബൈക്കിന് ലഭിക്കുന്നത്. ബിഎസ് VI പതിപ്പ് പുതിയ എഞ്ചിനൊപ്പം, പുതിയ നിറത്തിലും വിപണിയില്‍ ലഭ്യമാകും.

ഐസ് ഫ്‌ളു വെര്‍മിലിയന്‍ കളര്‍ ഓപ്ഷനിലാണ് പുതിയ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. ബൈക്കിന്റെ അലോയി വീലുകളില്‍ റെഡ് നിറവും, പുതിയ ബോഡി വര്‍ക്കുകളും കാണാന്‍ സാധിക്കും. ഈ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല.


Click it and Unblock the Notifications








