യമഹ YZF-R3 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ വിപണിയിൽ
2021 YZF-R3 മോഡലിന്റെ മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ പുറത്തിറക്കി യമഹ. 5,599 യുഎസ് ഡോളർ വിലയുള്ള മോട്ടോർസൈക്കിൾ 2020 സെപ്റ്റംബർ മുതൽ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകും.

YZF-R3 ന്റെ മോട്ടോജിപി എഡിഷനിൽ ബ്ലാക്ക്, ബ്ലൂ ഷേഡുകൾ അടങ്ങുന്ന YZR-M1 പ്രചോദിത കളർ ഓപ്ഷനാണ് കമ്പനി അവതരിപ്പിക്കുന്നത്. ഈ സ്പെഷ്യൽ എഡിഷൻ മോഡലിന് മോൺസ്റ്റർ എനർജി ലോഗോയും ഫെയറിംഗിലെ ENEOS ഡെക്കലുകളും അടങ്ങുന്ന പ്രത്യേക പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

എന്നിരുന്നാലും മാറ്റങ്ങൾ കോസ്മെറ്റിക് നവീകരണങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് സ്പോർട്സ് മോട്ടോർസൈക്കിളിന്റെ മെക്കാനിക്കൽ ഘടകങ്ങളും ഫീച്ചറുകളും എല്ലാം സ്റ്റാൻഡേർഡ് YZF-R3 പതിപ്പിന് തുല്യമാണെന്ന് സാരം.
MOST READ: ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

321 സിസി, ഇൻലൈൻ ഇരട്ട-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിൽ യമഹ വാഗ്‌ദാനം ചെയ്യുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ ഒരു സ്ലിപ്പർ ക്ലച്ച് അസിസ്റ്റും ഉപഭോക്താക്കൾക്ക് സ്റ്റാൻഡേർഡായി ഒരുക്കിയിരിക്കുന്നു.

YZF-R3 മോൺസ്റ്റർ എനർജി മോട്ടോജിപി പതിപ്പിലെ ഫീച്ചർ പട്ടികയിൽ ഡ്യുവൽ-പോഡ് ഹെഡ്‌ലൈറ്റ്, ഫെയറിംഗ്-മൗണ്ട് ചെയ്ത റിയർ-വ്യൂ മിററുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
MOST READ: ഫോര്‍സ ശ്രേണി വിപുലീകരിക്കുന്നു; പുതിയ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹോണ്ട

സ്റ്റാൻഡേർഡ് മോഡലിന് സമാനമായ മോൺസ്റ്റർ എനർജി മോട്ടോജിപി പതിപ്പിലെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്ക് സജ്ജീകരണവുമാണ് യമഹ നൽകിയിരിക്കുന്നത്.

കൂടാതെ മുൻവശത്ത് 298 mm ഡിസ്കും പിന്നിൽ 220 mm റോട്ടറും യമഹ YZF-R3 മോഡലിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും ജാപ്പനീസ് ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.
MOST READ: ഗ്രീന്‍ മൊബിലിറ്റിയിലേക്കുള്ള ചുവടുവെപ്പ്; വേള്‍ഡ് ഇവി-ഡേ ആഘോഷിക്കാനൊരുങ്ങി ടാറ്റ

ഇന്ത്യൻ വിപണിയിൽ അത്ര വിജയമാകാതിരുന്ന യമഹ YZF-R3-യുടെ പുതിയ മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ ആഭ്യന്തര വിപണിയിൽ എത്തുമോ എന്ന കാര്യത്തിൽ യമഹ ഇതുവരെ സ്ഥിരീകരണം ഒന്നും തന്നെ നടത്തിയിട്ടില്ല.

YZF-R3 കൂടാതെ കമ്പനിയുടെ സാറ്റലൈറ്റ് ടീമിന്റെ പ്രധാന സ്പോൺസറായ പെട്രോനാസിന്റെ 46 വർഷം ആഘോഷിക്കുന്നതിനായി YZF-R1 പെട്രോനാസ് എഡിഷനും യമഹ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








