ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

ഇന്ത്യൻ ഇരുചക്രവാഹന വിപണി കഴിഞ്ഞ രണ്ട് മാസങ്ങളായി വിൽപ്പനയിൽ സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും മോഡലുകളുടെ വില വർധിപ്പിക്കുന്നത് ശ്രദ്ധേയമാണ്. അടുത്തിടെ ഹീറോ സ്പ്ലെൻഡർ പ്ലസ്, ടിവിഎസ് എൻ‌ടോർഖ് 125 എന്നിവയ്ക്ക് തുടർച്ചയായി വില വർധിക്കുകയാണുണ്ടായത്.

ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

ഇപ്പോൾ വില വർധനവിന് സാക്ഷ്യംവഹിച്ച മറ്റൊരു മോഡലാണ് ബജാജിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ ഡൊമിനാർ 400. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചതിനു ശേഷം സ്പോർട്‌സ് ടൂററിന് ലഭിക്കുന്ന രണ്ടാമത്തെ വില പരിഷ്ക്കരണമാണിത്.

ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

196,258 രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന ഡൊമിനാർ 400-ന് ഇപ്പോൾ 1507 രൂപ രൂപയുടെ വർധനവാണ് ബജാജ് ഓട്ടോ നടപ്പിലാക്കിയിരിക്കുന്നത്. അതായത് ഇനി മുതൽ ബൈക്ക് സ്വന്തമാക്കണേൽ 197,765 മുടക്കേണ്ടി വരുമെന്ന് ചുരുക്കം.

MOST READ: ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

ഡൊമിനാർ 400 പ്രധാനമായും ടൂറിംഗ് അധിഷ്ഠിത മോട്ടോർസൈക്കിളാണ്. അത് സുഖകരവും മികച്ചതുമായ റൈഡിംഗ് പൊസിഷനും വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ ഫുൾ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്യുവൽ ടാങ്കിൽ ഒരു ചെറിയ എൽസിഡി തുടങ്ങിയ ആധുനിക സവിശേഷതകളും പായ്ക്ക് ചെയ്യുന്നു.

ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

373 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബജാജ് ഡൊമിനാർ 400 ബിഎസ്-VI പതിപ്പിൽ ഇടംപിടിക്കുന്നത്. ഇത് 8,650 rpm-ൽ‌ 39.4 bhp കരുത്തിൽ 7,000 rpm-ൽ‌ 35 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ ക്ലച്ച് ബൈക്കിൽ ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. 187 കിലോ ഭാരമാണ് ബൈക്കിനുള്ളത്.

MOST READ: ഏഥർ 450X ഇലക്ട്രിക്കിന്റെ ഡെലിവറി നവംബറിൽ ആരംഭിക്കും

ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

മുന്നിൽ 320 mm ഡിസ്കും പിന്നിൽ 230 mm ഡിസ്കുമാണ് ബജാജ്ഹ ഡൊമിനാർ 400-ൽ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. മെച്ചപ്പെട്ട ബ്രേക്കിംഗിനായി ഇരട്ട-ചാനൽ എബിഎസും മോട്ടോർസൈക്കിളിൽ ലഭ്യമാക്കിയിട്ടുണ്ട്.

ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

അതേസമയം മുൻവശത്ത് ഒരു ജോഡി 43 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മൾട്ടി-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് ഡൊമിനാറിന്റെ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത്.

MOST READ: പ്രീമിയം ഇലക്‌‌ട്രിക് സ്‌കൂട്ടർ വിഭാഗത്തിലേക്കും ചുവടുവെക്കാൻ ഹസ്‌ഖ്‌വർണ

ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

നിലവിൽ ബജാജ് ഡൊമിനാർ 400 ബിഎസ്-VI റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം 250 ഡ്യൂക്ക്, സുസുക്കി ജിക്സെർ 250 തുടങ്ങിയ മോഡലുകൾക്കെതിരെയാണ് വിപണിയിൽ മത്സരിക്കുന്നത്. താങ്ങാനാവുന്ന വിലയിൽ ഡൊമിനാർ 250 പതിപ്പിനെയും ബജാജ് വിപണിയിൽ എത്തിച്ചിരുന്നു.

ബജാജ് ഡൊമനാറിന് വീണ്ടും വില കൂടി, ഇനി മുടക്കേണ്ടത് 1.97 ലക്ഷം രൂപ

1.60 ലക്ഷം രൂപയാണ് കുഞ്ഞൻ ഡൊമിയുടെ എക്സ്ഷോറൂം വില. ഈ വർഷം മാർച്ചിലാണ് മോഡൽ ക്വാർട്ടർ ലിറ്റർ ശ്രേണിയിലേക്ക് പ്രവേശിച്ച മോഡലിന് വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS6 Bajaj Dominar 400 Price Hiked For The Second Time. Read in Malayalam
Story first published: Tuesday, September 8, 2020, 11:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X