ഏഥർ 450X ഇലക്ട്രിക്കിന്റെ ഡെലിവറി നവംബറിൽ ആരംഭിക്കും

ഇലക്ട്രിക് ഇരുചക്ര വാഹന വ്യവസായ രംഗത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ഏഥര്‍ ഈ വർഷം ജനുവരിയിൽ പരിചയപ്പെടുത്തിയ ഏറ്റവും പുതിയ 450X മോഡിനായുള്ള ഡെലിവറി നവംബർ മാസത്തിൽ ആരംഭിക്കും.

ഏഥർ 450X ഇലക്ട്രിക്കിന്റെ ഡെലിവറി നവംബറിൽ ആരംഭിക്കും

തുടക്കത്തിൽ ഏഥർ എനർജി ബെംഗലൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊച്ചി, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിൽ 450X വിതരണം ചെയ്യും. ഡൽഹിയിലും മുംബൈയിലും ഡെലിവറി 2020 ഡിസംബറോടെയായിരിക്കും കമ്പനി ആരംഭിക്കുക.

ഏഥർ 450X ഇലക്ട്രിക്കിന്റെ ഡെലിവറി നവംബറിൽ ആരംഭിക്കും

അതുകൂടാതെ കോയമ്പത്തൂരിലും മറ്റ് നഗരങ്ങളിലും അടുത്ത വർഷം ആദ്യപാദത്തോടെ ഏഥർ 450X ഉപഭോക്താക്കൾക്ക് കൈമാറും. നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് പുതിയ സ്പോർട്ടിയർ ഇ-സ്‌കൂട്ടർ വിപണിയിൽ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

MOST READ: സ്‌കോഡ ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും അവസരം

ഏഥർ 450X ഇലക്ട്രിക്കിന്റെ ഡെലിവറി നവംബറിൽ ആരംഭിക്കും

1.3 GHz സ്‌നാപ്ഡ്രാഗൺ പ്രോസസർ നൽകുന്ന 7 ഇഞ്ച് ഡിസ്‌പ്ലേയാണിത്. ഇതിന് ഇപ്പോൾ 4G LTE ശേഷിയും ബ്ലൂടൂത്ത് 4.2 ഉം ഉണ്ട്. സ്കൂട്ടറിന് ഒരു സൈഡ് സ്റ്റാൻഡ് സെൻസറും ഏഥർ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

City Timeline
Bengaluru, Chennai, Hyderabad, Pune Starting November 2020
Kochi, Kolkata, Ahmedabad Starting November 2020
Delhi, Mumbai Starting December 2020
Coimbatore & other cities Starting Q1 2021
ഏഥർ 450X ഇലക്ട്രിക്കിന്റെ ഡെലിവറി നവംബറിൽ ആരംഭിക്കും

8 bhp കരുത്തിൽ 26 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് 450X സ്കൂട്ടറിന്റെ ഹൃദയം. 3.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും സ്കൂട്ടറിന് സാധിക്കും. കൂടാതെ പരമാവധി മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും 450X ട്യൂൺ ചെയ്തിരിക്കുന്നു.

MOST READ: പ്രീമിയം ഇലക്‌‌ട്രിക് സ്‌കൂട്ടർ വിഭാഗത്തിലേക്കും ചുവടുവെക്കാൻ ഹസ്‌ഖ്‌വർണ

ഏഥർ 450X ഇലക്ട്രിക്കിന്റെ ഡെലിവറി നവംബറിൽ ആരംഭിക്കും

സ്റ്റാൻഡേർഡ് ഏഥർ 450 പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 450X കൂടുതൽ ശക്തവും അൽപ്പം വേഗതയുള്ളതുമാണ്. 20 ഡിഗ്രി ഉയർന്ന ഗ്രേഡബിലിറ്റിയുമുള്ള ഇതിന് നാല് കിലോഗ്രാം ഭാരവും കുറവാണ്.

ഏഥർ 450X ഇലക്ട്രിക്കിന്റെ ഡെലിവറി നവംബറിൽ ആരംഭിക്കും

ഒറ്റ ചാർജിൽ പരമാവധി 70 കിലോമീറ്റർ മൈലേജ് നൽകാൻ ശേഷിയുള് ഇതിൽ 2.5 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇക്കോ മോഡിൽ മൈലേജ് 85 കിലോമീറ്ററായി വർധിക്കുന്നു. ബാറ്ററി ശേഷിയുടെ 80 ശതമാനം റീചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ 35 മിനിറ്റ് മാത്രം മതിയാകും.

MOST READ: സിഎഫ് മോട്ടോയുമായി സഹകരിച്ച് പുതിയ 750 ശ്രേണി മോഡലുകൾ വികസിപ്പിക്കാൻ കെടിഎം

ഏഥർ 450X ഇലക്ട്രിക്കിന്റെ ഡെലിവറി നവംബറിൽ ആരംഭിക്കും

അതേസമയം ഏഥർ 450X പൂർണമായി ചാർജ് ആകാൻ അഞ്ച് മണിക്കൂർ 45 മിനിറ്റ് മാത്രം മതിയാകും. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), സ്മാര്‍ട്ട് ഹെല്‍മെറ്റ് തുടങ്ങയവയും 450X വാങ്ങുന്നതിനൊപ്പം ഓപ്ഷണല്‍ ആക്സസറികളായി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഏഥർ 450X ഇലക്ട്രിക്കിന്റെ ഡെലിവറി നവംബറിൽ ആരംഭിക്കും

ഈ വര്‍ഷം വിപണിയില്‍ എത്തിയ ഏഥര്‍ 450X ഇലക്ട്രിക് മോഡലിന് 99,000 രൂപയാണ് എക്‌സ്‌ഷോറൂം വില. പ്ലസ്, പ്രോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ പുതിയ സ്‌കൂട്ടര്‍ ലഭ്യമാകുമെന്നും ഏഥർ പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Ather 450X Deliveries To Start In 2020 November. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X