പ്രീമിയം ഇലക്‌‌ട്രിക് സ്‌കൂട്ടർ വിഭാഗത്തിലേക്കും ചുവടുവെക്കാൻ ഹസ്‌ഖ്‌വർണ

ഇലക്ട്രിക്കിലേക്ക് ചുവടുവെക്കാനിരിക്കുകയാണ് കെടിഎമ്മിന്റെ കീഴിലുള്ള സ്വീഡിഷ് മോട്ടോർസൈക്കിൾ കമ്പനിയായ ഹസ്‌ഖ്‌വർണ. ഒരു ബൈക്കും സ്‌കൂട്ടറും വിപണിയിലെത്തിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി.

നേരത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ രേഖാചിത്രം പുറത്തുവിട്ട ഹസ്‌ഖ്‌വർണ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറിന്റെയും ആദ്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. താങ്ങാനാവുന്ന ഇവി ഇരുചക്രവാഹന വിഭാഗത്തിൽ കഴിവ് തെളിയിക്കുകയാണ് പുതു മോഡലുകളിലൂടെ കമ്പനി ലക്ഷ്യംവെക്കുന്നത്.

ഇന്റർനെറ്റിലൂടെ പുറത്തുവന്ന രേഖകൾ പ്രകാരം ഹസ്‌ഖ്‌വർണ ബ്രാൻഡഡ് ഇലക്ട്രിക് സ്‌കൂട്ടർ E-01 എന്നും മോട്ടോർസൈക്കിൾ ഇ-പിലൻ എന്ന പേരിലും അറിയപ്പെടും. നിലവിൽ രണ്ട് മോഡലുകളുടെയും വികസന ഘട്ടത്തിലാണ് കമ്പനി.

ഹസ്ഖി E-01 മോഡലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് സൂചന. ഇത് 4 കിലോവാട്ട് മോട്ടോർ ഉപയോഗിക്കുന്നതിനാൽ ഹസ്‌ഖ്‌വർണ സ്‌കൂട്ടറിന് സ്വീകരിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണിത്.

E-01 പോലുള്ള പ്രീമിയം ഓഫറിൽ ആധുനിക കണക്റ്റിവിറ്റി സവിശേഷതകളും ബ്രാൻഡ് സംയോജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർബൻ ഇലക്ട്രിക് സ്‌കൂട്ടർ ഒരു കൺസെപ്റ്റ് പോലുള്ള സ്റ്റൈലിംഗ് മുമ്പോട്ടു കൊണ്ടുപോയേക്കാമെന്ന് പുറത്തുവന്നിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ രേഖാ ചിത്രം സൂചന നൽകുന്നു.

ചിത്രം സ്കൂട്ടറിന്റെ സസ്പെൻഷൻ സിസ്റ്റത്തെക്കുറിച്ച് വിശദീകരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പക്ഷേ പ്രൊഡക്ഷൻ പതിപ്പ് ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും സിംഗിൾ സൈഡഡ് റിയർ ഷോക്ക് അബ്സോർബറും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകളുള്ള പരമ്പരാഗത അലോയ് വീലുകളായിരിക്കും ഹസ്ഖി E-01 ഇലക്ട്രിക്കിൽ ഇടംപിടിക്കുക. പ്രാഥമികമായി യൂറോപ്പിനെ ലക്ഷ്യമാക്കിയുള്ള പ്രീമിയം ഉൽ‌പ്പന്നമായതിനാൽ ഡ്യുവൽ-ചാനൽ എ‌ബി‌എസ്, കളർ ഇൻസ്ട്രുമെന്റ് കൺസോൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളാൽ പുത്തൻ സ്കൂട്ടർ നിറയും.

നേരത്തെ സൂചിപ്പിച്ചതുപോലെ ഹസ്‌ഖ്‌വർണ E-01 ബജാജ് ചേതക്കിന്റെ 4 കിലോവാട്ട് / 16 Nm ഇലക്ട്രിക് മോട്ടോറും 4.08 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി പായ്ക്കും കടമെടുക്കാൻ സാധ്യതയുണ്ട്. ചേതക്കിന് 95 കിലോമീറ്റർ മൈലേജും 60 കിലോമീറ്റർ ടോപ്പ് സ്പീഡുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Husqvarna Electric Scooter To Be Launch In 2021. Read in Malayalam
Story first published: Monday, September 7, 2020, 11:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X