ക്വാർട്ടർ ലിറ്റർ ശ്രേണിയിലേക്ക് ഒരു പുതുമുഖം; ടാറോ GP1-250R അവതരിപ്പിച്ച് സോങ്‌ഷെൻ
ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സോങ്‌ഷെൻ മോട്ടോർസൈക്കിൾ പുതിയ ടാറോ GP1-250R സ്‌പോർട്‌സ് ബൈക്ക് പുറത്തിറക്കി. ക്വാർട്ടർ ലിറ്റർ ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളിന് CNY 15.980 അല്ലെങ്കിൽ 1.71 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

മുടക്കുന്ന തുകയ്ക്കുള്ള മൂല്യമണ് രണ്ട് സിലിണ്ടറുകളുള്ള 250 സിസി മോട്ടോർസൈക്കിളിൾ നൽകുന്നത്. ബ്ലാക്ക്, ബ്ലൂ, റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനിൽ സോങ്‌ഷെൻ ടാറോ GP1-250R തെരഞ്ഞെടുക്കാൻ സാധിക്കും.

ചില യൂറോപ്യൻ വിപണികളിൽ വിൽക്കുന്ന 400 സിസി ലെക്‌സ്‌മോട്ടോ LXR380-ന്റെ ടോൺ-ഡൗൺ പതിപ്പാണ് പുതിയ സോങ്‌ഷെൻ ടാറോ GP1-250R. ഗ്രാഫിക്സ്, കളർ ഓപ്ഷൻ, ചില ചെറിയ വിശദാംശങ്ങൾ എന്നിവയൊഴികെ മോട്ടോർസൈക്കിൾ ഏതാണ്ട് സമാനമാണെന്ന് തോന്നുന്നു.
MOST READ: അപ്പാച്ചെ RTR 180 പതിപ്പിന് 2,500 രൂപയുടെ വില വർധവ് നടപ്പിലാക്കി ടിവിഎസ്

എന്നിരുന്നാലും മൊത്തത്തിലുള്ള സ്റ്റൈലിംഗ് അപ്രീലിയയുടെ RSV4 ശ്രേണിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതായി തോന്നിയേക്കാം. ബോഡിയിൽ ഉടനീളം ഷാർപ്പ് സ്റ്റൈലിംഗ് സമീപനമാണ് സോങ്‌ഷെൻ മോട്ടോർസൈക്കിൾ പിന്തുടരുന്നത്.

പൂർണ എൽഇഡി ഡ്യുവൽ ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ഡ്യുവൽ ഔട്ട്‌ലെറ്റ് സിംഗിൾ-സൈഡഡ് എക്‌സ്‌ഹോസ്റ്റ്, അഞ്ച്-സ്‌പോക്ക് അലോയ് വീലുകൾ, സ്പ്ലിറ്റ് സീറ്റുകൾ, ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ GP1-250R-ൽ ഉൾക്കൊള്ളുന്നു.
MOST READ: സൈബര്‍ ആക്രമണത്തില്‍ ഉലഞ്ഞ് ഹോണ്ട; പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

ട്രെല്ലിസ്-ഫ്രെയിം ചാസിയിൽ ഒരുങ്ങിയിരിക്കുന്ന ക്വാർട്ടർ ലിറ്റർ മോഡലിൽ അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും റിയർ മോണോഷോക്കും സസ്പെൻഷൻ ചുമതല നിർവഹിക്കുന്നു. കൂടാതെ GP1-250R-ലെ ഇരട്ട ഫ്രണ്ട് പെറ്റൽ ഡിസ്കുകളും പ്രധാന ആകർഷണമാണ്. ഇത് എൻട്രി ലെവൽ മിഡിൽവെയ്റ്റ് ബൈക്കുകളിൽ പോലും അപൂർവമാണ്.

ഇരട്ട-ചാനൽ എബിഎസ് ഒരു ഓപ്ഷനായി സോങ്‌ഷെൻ ടാറോ വാഗ്ദാനം ചെയ്യുന്നു. രണ്ട് സിലിണ്ടറുകളുള്ള 249.5 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് GP1-250R-ന് കരുത്തേകുന്നത്. ഇത് 8,500 rpm-ൽ ഏകദേശം 17 bhp പവറും 6,500 rpm-ൽ 16.5 Nm torque ഉം ഇത്പാദിപ്പിക്കാൻ പ്രാപ്തമാണ്.
MOST READ: തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി സ്ട്രീറ്റ് ട്രിപ്പിള്‍ R ബുക്കിങ് ആരംഭിച്ച് ട്രയംഫ്

ഇരട്ട-ചാനൽ എബിഎസ് ഒരു ഓപ്ഷനായി സോങ്‌ഷെൻ ടാറോ വാഗ്ദാനം ചെയ്യുന്നു. രണ്ട് സിലിണ്ടറുകളുള്ള 249.5 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് GP1-250R-ന് കരുത്തേകുന്നത്. ഇത് 8,500 rpm-ൽ ഏകദേശം 17 bhp പവറും 6,500 rpm-ൽ 16.5 Nm torque ഉം ഇത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

ഇത് മുമ്പ് ഇന്ത്യയിൽ ബിഎസ്-IV ഫോർമാറ്റിൽ വിറ്റ TNT 600i-യെ മാറ്റിസ്ഥാപിക്കും. അടുത്ത വർഷം രണ്ടാം പകുതിയിൽ ബെനലി ഇന്ത്യ 600N അല്ലെങ്കിൽ SRK 600 ബിഎസ്-VI കംപ്ലീറ്റ്ലി നോക്കഡ് ഡൗൺ (CKD)ഉൽപ്പന്നമായി അവതരിപ്പിച്ചേക്കാം.


Click it and Unblock the Notifications








